Death of Elisa Lam.
2013 ജനുവരിയിൽ കാലിഫോർണീയായിലെ ലോസ് ആഞ്ചലസിലാണ് സംഭവം.
യൂണിവേർസിറ്റി ഓഫ് ബ്രിട്ടീഷ് കൊളമ്പിയായിലെ വിദ്യാർത്ഥിനി ആയിരുന്ന 21 കാരി എലിസ ലാം കാനഡയിലെ വാൻകൂവർ എന്ന സ്ഥലത്തു ഒരു റെസ്‌റ്റോറെന്റ് ഉടമ കൂടി ആയിരുന്നു.

ഒറ്റക്ക് സഞ്ചരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന എലിസക്ക് പക്ഷെ ബൈപോളാർ ഡിപ്രെഷൻ (കഠിനമായ ഡിപ്രെഷൻ മൂലം മൂഡ് മാറ്റം ഉണ്ടാകുന്നതിനാൽ സന്തോഷം, ദു:ഖം മുതലായവ ഉണ്ടാകുന്ന അവസ്ഥ ) എന്ന മാനസീകാവസ്ഥ ഉണ്ടായിരുന്നു.
ജനുവരി 26 ആം തീയതി സ്‌ക്കീഡ്രൂവിൽ എത്തിയ എലിസ 2 ദിവസത്തിന് ശേഷം ആണ് സിസിൽ ഹോട്ടലിൽ റൂം എടുക്കുന്നത്.

ആദ്യം ആ ഹോട്ടലിലെ 5 ആം നിലയിൽ മറ്റു രണ്ടു പേരുമായി ഒരു റൂം ഷെയർ ചെയ്യാൻ അവർ നിര്ബന്ധിതയായി. പക്ഷെ മറ്റു രണ്ടു പേരും എലിസ വിചിത്രമായി പെരുമാറുന്നു എന്ന പരാതി കൊടുത്തതിനാൽ പിന്നീട് എലിസയെ 2 ദിവസത്തിന് ശേഷം വേറൊരു റൂമിലേക്ക് മാറ്റി.
എല്ലാ ദിവസവും മാതാപിതാക്കളെ ഫോൺ വിളിച്ചിരുന്ന എലിസ പക്ഷെ ജനുവരി 31 ആം തീയതി റൂം വെക്കേറ്റ് ചെയ്യുന്ന ദിവസം അവരെ വിളിച്ചില്ല. സംശയം തോന്നി ലോസ് ആഞ്ചലസ് പോലീസിനെ ബന്ധപ്പെട്ട അവർ അന്വേഷണം ആരംഭിച്ചു.
അന്നേ ദിവസം തീർത്തും ഒറ്റക്കായിരുന്നു എലിസ എന്നു ഹോട്ടൽ അധികൃതർ പറഞ്ഞു. എന്നാൽ എലിസ അവസാനം പോയ ഹോട്ടലിന്റെ അടുത്ത ബുക്ക് സ്‌റ്റോർ ഉടമ പറഞ്ഞത് എലിസ അന്നേ ദിവസം വളരെ സന്തോഷവതിയായിരുന്നെന്നും, സൗഹൃദപരമായ പെരുമാറുകയും വീട്ടുകാർക്ക് വേണ്ടി ഗിഫ്റ്റും വാങ്ങിയിരുന്നെന്നും ആണ്.
ഫെബ്രുവരി 18 വരെ ലോസ്ആഞ്ചലസ് പോലീസും, ഡോഗ് സ്‌ക്വാഡും ചേർന്ന് നഗരവും, ഹോട്ടലും അരിച്ചു പെറുക്കിയിട്ടും അവർക്ക് ആകെ കിട്ടിയ തുമ്പ് എലിസ ലിഫ്റ്റ് ഉപയോഗിക്കുന്ന അതിവിചിത്രമായ വീഡിയോ ആയിരുന്നു.
ആദ്യം ലിഫ്റ്റിൽ കയറിയ എലിസ ഏതോ നിലയിൽ എത്തിയപ്പോൾ വളരെ ഭീതിയോട് കൂടി പുറത്തേക്കു നോക്കിയിട്ട് വീണ്ടും ലിഫ്റ്റിൽ കയറി ഒളിക്കുന്നു. പരിഭ്രമത്തോടെ പലപല ബട്ടൻസ് മാറി മാറി അമർത്തുന്ന അവർ വീണ്ടും ഏതോ നിലയിൽ എത്തുന്നു.
ആരിൽ നിന്നോ ഓടി ഒളിക്കാൻ ശ്രമിക്കുന്ന രീതിയിലാണ് അവരാദ്യം പെരുമാറിയത്. പക്ഷെ പിന്നീട് ഏതോ നിലയിൽ എത്തുമ്പോൾ വിചിത്രമായ കാലടികളോട് കൂടി ലിഫ്റ്റിന് പുറത്തേക്കിറങ്ങുകയും വല്ലാത്ത രീതിയിലുള്ള ആംഗ്യ ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്നുണ്ട്.
വീഡിയോയുടെ ലിങ്ക് ചുവടെ ചേർക്കുന്നു.
(ചിലർക്ക് ഈ വീഡിയോ അസ്വസ്ഥമായി തോന്നാം. ശ്രദ്ധിക്കുക. )
ഒടുവിൽ ഫെബ്രുവരി 19 ആം തീയതി ആ ഹോട്ടലിലെ പല റൂമിലും ദുർഗന്ധം വമിക്കുന്ന വെള്ളമാണ് കിട്ടുന്നതെന്നു പരാതി ഉയർന്നതുകൊണ്ട് റൂഫിലെ 3800 ലിറ്റർ വാട്ടർ ടാങ്ക് തുറന്നപ്പോളാണ് എലിസയുടെ മൃതദേഹം കിട്ടിയത്.
പക്ഷെ മൃതദേഹം അവരുടെ സംശയങ്ങൾ കൂട്ടിയതേ ഉള്ളു.
മുങ്ങിമരണമാണ് കാരണമെങ്കിലും അവർ ആത്മഹത്യ ചെയ്തതായോ കൊല്ലപ്പെട്ടതായോ യാതൊരു തെളിവും ഇല്ല.
മൽപിടുത്തതിന്റെയോ ശാരീരിക പീഡനത്തിന്റെയോ യാതൊരു തെളിവും ലഭിച്ചില്ല.
ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നില്ലെങ്കിലും അവ ടാങ്കിൽ ഉണ്ടായിരുന്നു. അവരുടെ വാച്ച്, റൂം കീ എന്നിവയും ടാങ്കിൽ ഉണ്ടായിരുന്നു.
ആന്തരികാവയവങ്ങളിൽ രക്തസ്രാവമോ വിഷമോ മുറിവോ മറ്റു മരുന്നുകളോ മദ്യമോ ഒന്നും ഉണ്ടായിരുന്നില്ല.
റൂഫിലെ ഡോറിനു കീയും പാസ്സ്വേർഡും ഉണ്ടായിരുന്നിട്ടും അതൊന്നുമില്ലാതെ അവർ ഒരു അലാറവും ഓൺ ആകാതെ എങ്ങനെ റൂഫിൽ എത്തി എന്നത് ആദ്യത്തെ നിഗൂഢത.
ഒരു സിസി ടിവിയിലും പെടാതെ എങ്ങനെ അവർ റൂഫ് ടോപ്പിൽ എത്തി?

8 അടി പൊക്കം ഉള്ള ആ ടാങ്കിന് അറ്റാച്ച്ഡ് ഏണി ഇല്ലായിരുന്നു. പുറമേ ഏണി വച്ചാലേ മുകളിൽ കയറാൻ സാധിക്കുമായിരുന്നുള്ളൂ. (ടാങ്കിൽ അപ്പോൾ ഒരു ഏണിയും ഉണ്ടായിരുന്നില്ല ) എന്നിട്ടും എലിസ എങ്ങനെ മുകളിൽ കയറി, അല്ലെങ്കിൽ കയറ്റി?

ഫയർ എസ്‌ക്കേപ്പ് വഴി വേണമെങ്കിൽ ഒരാൾക്ക് മുകളിൽ കയറാമായിരുന്നു, എന്നാൽ അത് അത്ര എളുപ്പമായിരുന്നില്ല. അതിനും സെക്ക്യൂരിറ്റി ലോക്ക് ഉണ്ടായിരുന്നു. ആരെങ്കിലും കൊന്നിട്ട് എടുത്ത് കൊണ്ടുപോയി ആ വഴിക്ക് കയറുക എന്നത് അസാധ്യമായിരുന്നു.

അതുമാത്രം അല്ല. അവരുടെ ഫോൺ മിസ്സിംഗ് ആയിരുന്നു.
ഈ കേസ് ഇപ്പോളും തെളിയിക്കപ്പെടാതെ ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ കിടക്കുന്നു.
ലിഫ്റ്റിന് ഉള്ളിലെ അവരുടെ അതിവിചിത്രമായ പെരുമാറ്റവും, അസാധാരണ മരണവും ഇന്നും പല തിയറികൾക്ക് വഴിവെക്കുന്നു.
പ്രേത ബാധ, വിചിത്രമായ മാനസിക പ്രശ്‌നം, ലിഫിറ്റ് ഗെയിം എന്നിങ്ങനെ ഒട്ടനവധി ആശയങ്ങൾ വന്നെങ്കിലും ഒന്നും അടിസ്ഥാന തെളിവുകളുടെ അഭാവത്തിൽ അംഗീകരിക്കപ്പെട്ടില്ല.

ഓട്ടോപ്സിയിൽ അവളുടെ ശരീരത്തിൽ കണ്ടത് സ്ഥിരമായി കഴിക്കുന്ന മരുന്നിൻറെ അംശം തന്നെയായിരുന്നു. അതിലപ്പുറം മറ്റു ലഹരി പദാർഥങ്ങളോ, വിഷമോ ഒന്നുമില്ല. ദേഹത്ത് മുറിവുകളോ, ബലപ്രയോഗം നടന്നതിൻറെ പാടുകളോ ഇല്ല. ഒരു കൊലപാതകത്തിനുള്ള തെളിവുകൾ ഒന്നുമില്ലെങ്കിലും സംഭവങ്ങളുടെ കിടപ്പ് വച്ച് പൂർണ്ണമായി ഇതൊരു ആത്മഹത്യയാണെന്നും പറയാൻ പറ്റില്ല. ഉന്മാദാവസ്ഥയിൽ അറിയാതെ ടാങ്കിലേക്ക് വന്ന് വീണിരിക്കാനാണ് സാധ്യത. ലിഫ്റ്റിൽ വച്ച് റിക്കോർഡ് ആയ വീഡിയോയിൽ കണ്ട സംഭവങ്ങൾ ഒക്കെ എലിസയുടെ ഹാലുസിനേഷനുകളായാണ് വിലയിരുത്തപ്പെടുന്നത്..

എന്നിരുന്നാലും ടാങ്കിൽ അവർ എങ്ങിനെ കയറിപ്പറ്റി?, ഏണി ഉപയോഗിച്ചാണെങ്കിൽ അത് എവിടെ?, മറ്റാരോടെങ്കിലും ഒപ്പം അവിടെത്തിയ ശേഷം മരണം സംഭവിച്ചെങ്കിൽ എന്തിന് ഇത്രയും ദുർഘടം പിടിച്ച വാട്ടർ ടാങ്കിൽ മൃതദേഹം തള്ളണം. തനിയെ കയറിയതാണെങ്കിൽ വസ്ത്രം എങ്ങിനെ ശരീരത്തിൽ നിന്നും വേറെ ആയി കാണപ്പെട്ടു? കൂടാതെ വാട്ടർ ടാങ്കിന് ഭാരമുള്ള ഒരു അടപ്പുണ്ടായിരുന്നു. അത് മൂടിയിരുന്നു, ആത്മഹത്യ ചെയാൻ വെള്ളത്തിൽ ചാടിയെങ്കിൽ ആര് ആ അടപ്പ് മൂടി? എന്നിങ്ങനെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് ഇന്നും ഈ കേസ് മുന്നോട്ട് വയ്ക്കുന്നത്.

ഹോട്ടൽ സൂയിസൈഡ് എന്ന പേരിൽ കുപ്രസിദ്ധി ആർജ്ജിച്ചതാണ് സിസിൽ ഹോട്ടൽ. 1927 ൽ 52 വയസുള്ള ഓരാൾ സ്വയം നിറയൊഴിച്ച് ഈ ഹോട്ടലിൽ ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷം 1931 ൽ മറ്റൊരാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയുണ്ടായി.

1940 മുതൽ 1950 വരെ നിരവധി ആത്മഹത്യകൾ പിന്നീടും റിപ്പോർട്ട് ചെയ്യപ്പെട്ടു. 13 ആത്മഹത്യകൾ ഈ ഹോട്ടലിൽ നടന്നിട്ടുണ്ട് എന്ന് കണക്കുകൾ കാണിക്കുന്നുന്നു. മാത്രവുമല്ല എല്ലാത്തരത്തിലുള്ള ക്രിമിനൽ നടപടികളും ഇവിടെ നടക്കാറുണ്ട് എന്നും പറയപ്പെടുന്നു.
1947 ബ്ലാക്ക് ഡാലിയ എന്നപേരിൽ മരണാനന്തരം പ്രസിദ്ധമായ എലിസബത്ത് ഷോർട്ട് എന്ന യുവതി കൊല്ലപ്പെടുന്നതിന് ഏതാനും നാൾ മുൻപ് ഈ ഹോട്ടലിലെ ബാറിൽ മദ്യപിച്ചിരുന്നു എന്ന് കരുതുന്നു.

1964 ഒരു റിട്ടേർഡ് ടെലിമാർക്കറ്ററായ പീജിയൺ ഗോൾഡി എന്ന സ്ത്രീ ഏറെനാളായി അവർ താമസിച്ചിരുന്ന ഈ ഹോട്ടലിലെ റൂമിൽ റേപ്പ് ചെയ്യപ്പെടുകയും, മാരകമായി മുറിവേൽപ്പിച്ച് കൊലപ്പെടുത്തുകയും, റൂ കൊള്ളയടിക്കുകയും ഉണ്ടായി.
1980 ൽ റിച്ചാർഡ് റെമീസ് എന്ന സീരിയൽ കില്ലർ കൊലപാതകങ്ങൾ നടത്തിയിരുന്ന സമയത്ത് ഈ ഹോട്ടലിൽ താമസിച്ചിരുന്നു. മറ്റൊരു സീരിയൽ കില്ലറായ ആസ്‌ത്രേലിയക്കാരനായിരുന്ന ജാക്ക് അണ്ടർവേജ് 1991 ൽ ഈ ഹോട്ടലിൽ കഴിഞ്ഞിരുന്നു എന്ന് കരുതപ്പെടുന്നു.
എന്തായാലും എലീസ ലാമിന്റെ ദുരൂഹമായ മരണം ഇന്നും തെളിയിക്കപ്പെടാതെ കിടക്കുന്നു.