Barbara Jane Mackle – Kidnap Victim Spent more than 3 days in a Box Underground.
റോബർട്ട് F മെകിൽ. ( Robert F. Mackle ), കോടികളുടെ സമ്പത്തുള്ള ഒരു ബസ്സിനസ്സുകാരൻ.
ഡെൽറ്റോണ കോർപറേഷന്റെ മുതലാളി.
യൂഎസ് പ്രസിഡന്റ് ആയ റിച്ചാർഡ് നിക്‌സന്റെ അടുത്ത കൂട്ടുകാരൻ.
എല്ലാം കൊണ്ടും രാജാവിന് തുല്യമായ ജീവിതം.
ഒരേ ഒരു മകൾ ബാർബറ ജെനി മെകിൽ. ( Barbara Jane Mackle )

അൻപതു വർഷം മുന്നേ വാതിലിൽ ഒരു മുട്ട് കേട്ടത് മുതൽ യൂഎസ് ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഒരു അന്വേഷണത്തിന് തുടക്കം കുറിക്കുകയാണ്.
സമയം രാത്രിയോട് അടുക്കുന്നു.
വാതിലിൽ നിറുത്താതെ ഉള്ള മുട്ട് കേട്ടാണ് ബാർബറ പുറത്തേക്ക് വരുന്നത്. അവൾ വാതിൽ തുറന്നില്ല. എന്താണ് കാര്യം എന്ന് അന്വേഷിച്ചു. തന്റെ കാമുകനു ഒരു അപകടം പറ്റിയിരിക്കുന്നു എന്ന വാർത്തയാണ് അറിഞ്ഞത്.
അവൾ വാതിൽ തുറന്ന് പുറത്തേക്ക് വന്നു.
ഒരു തോക്കാണ് അവളെ സ്വാഗതം ചെയ്തത്. കൂടെ രണ്ടു പേരും.
യുവാവായ ഗാരിയും കൂട്ടുകാരി റൂത്തും.
അവളെ അവർ ക്ലോറോഫോം മണപ്പിച്ചു ബോധരഹിതയാക്കി. ഒരു നീല വോൾവോ കാറിൽ കയറ്റി അവളും ആയി അവർ പോയി.
വാർത്ത നാട് മുഴുവൻ അറിഞ്ഞു. കോടീശ്വരനായ റോബർട്ട് മെകിൽന്റെ മകളെ കാണാനില്ല. അന്വേഷണം ആരംഭിച്ചു.
ഇരുപതു മൈലുകൾക്കപ്പുറം. ഗാരി ഒരു കുഴി എടുക്കുന്ന തിരക്കിലാണ്. റൂത്ത് അടുത്ത് തന്നെയുണ്ട്. സമീപത്തായി ഒരു ഫൈബർ ഗ്ലാസ് ബോക്സും.
ബാർബറ പതുക്കെ കണ്ണ് തുറന്നു. ചുറ്റും മരങ്ങൾ.

താൻ ഏതോ വിജനമായ ഒരു സ്ഥലത്താണ് എന്ന് അവൾക്കു മനസിലായി. അവൾ ഒച്ച വച്ച് ആളുകളെ കൂട്ടാൻ ശ്രമിച്ചു. എന്നാൽ തോക്കിന്റെ തണുപ്പ് അവളുടെ വയറിൽ അറിഞ്ഞപ്പോൾ അവൾ നിശബ്ദതയായി.
റൂത്ത് അവളെ കാറിൽ നിന്നും പുറത്തിറക്കി. ഗാരി അവളുടെ അടുത്ത് വന്നിരുന്നു. എന്നിട്ട് ആ ബോക്സ് ചൂണ്ടി കാണിച്ചു പറഞ്ഞു.
“ഇതിൽ നിനക്ക് ഒരു ആഴ്ചക്കു ജീവിക്കാൻ ഉള്ള എല്ലാം ഉണ്ട്. എല്ലാം. ഭക്ഷണം. വെള്ളം. പുതപ്പ്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ലൈറ്റ്. ശ്വാസത്തിനായി ഒരു ചെറിയ കുഴൽ മുകളിലേക്കും. എല്ലാം സൂക്ഷിച്ചു ഉപയോഗിച്ചാൽ നിനക്ക് ഒരാഴ്ച വരെ സുഗമായി ജീവിക്കാം. നിന്നെ അന്വേഷിച്ചു ആരെങ്കിലും വരും ഉറപ്പ്”

അവളെ അവർ ഇരുവരും ചേർന്ന് ആ പെട്ടിക്കുള്ളിൽ ആക്കി അടച്ചു. ആ കുഴിയിലേക്ക് പെട്ടി ഇറക്കി. എന്നിട്ട് മണ്ണ് ഇട്ടു മൂടി. ചെറിയ ഒരു കുഴൽ മാത്രം മണ്ണിനു മുകളിൽ. അതിലൂടെ അവളുടെ നേർത്ത കരച്ചിൽ കേൾക്കാം.
അവർ അവിടെ നിന്നും ഇറങ്ങി.
പിറ്റേന്ന് രാവിലെ റോബർട്ട് എഫ് മെകിലിന്റെ വീട്ടിൽ ഫോൺ ശബ്‌ദിച്ചു.
റോബർട്ട് ഫോൺ എടുത്തു.
“ഇങ്ങോട്ടു ഒന്നും പറയണ്ട. നിങ്ങളുടെ മകൾ ഞങ്ങുടെ കയ്യിൽ ഉണ്ട്. 500,000 ഡോളേഴ്‌സുമായി ഞങ്ങൾ പറയുന്ന സ്ഥലത്തു വരിക. പിന്നെ രണ്ടു കാര്യങ്ങൾ. ഒറ്റ പെട്ടിയിൽ ആയിരിക്കണം രൂപ കൊണ്ടുവരേണ്ടത്. കൂടാതെ ഒരു പരസ്യവും പേപ്പറിൽ കൊടുക്കണം.
“മകളെ നീ തിരിച്ചു വരൂ. നിനക്ക് എന്താണ് വേണ്ടത് എന്ന് പറയൂ. ഞങ്ങൾ തരാം. ഇനി വീട് വിട്ടു പോകരുത്.”
“നാളെ ഒന്നുടെ വിളിക്കാം. അതിബുദ്ധി കാണിക്കില്ല എന്ന് വിശ്വസിക്കുന്നു” ഫോൺ കട്ട് ആയി.
അവർ ഒരു പ്രാവിശ്യം കൂടി അവളെ കുഴിച്ചിട്ടിരിക്കുന്ന സ്ഥലത്തു പോയി. ചെറിയ മൂളലും മറ്റും കേൾക്കാം. മരിച്ചിട്ടില്ല എന്ന് ഉറപ്പാണ്. അവർ തിരിച്ചു നടന്നു വണ്ടിയിൽ കയറി ഹോട്ടൽ ലക്ഷ്യമാക്കി നീങ്ങി.
ഒരു ദിവസം പിന്നിട്ടു.
രണ്ടു ദിവസം കഴിഞ്ഞു; രാവിലെ റോബർട്ട് എഫ് മെകിലിന്റെ വീട്ടിൽ ഒന്നുകൂടി ഫോൺ ശബ്ദിച്ചു.
“എല്ലം ഓക്കെ അല്ലേ “
അതേ എന്ന മറുപടിയും കിട്ടി.
എന്നാൽ ബിസ്കെയനെ ബേ എന്ന സ്ഥലത്തു രൂപയും ആയി എത്താൻ ആവശ്യപെട്ടു.
റോബർട്ട് അത് അംഗീകരിക്കുകയും ചെയ്തു.
“പെട്ടി അവിടെ വച്ചിട്ടു വീട്ടിലേക്കു പൊയ്ക്കോളൂ. അവൾ ഉള്ള സ്ഥലം വഴിയേ അറിയിക്കാം.”
റോബർട്ട് അതും സമ്മതിച്ചു ഗാരിയും റൂത്തും അതീവ സന്തോഷത്തിലായി.
എന്നാൽ വിചാരിച്ച പോലെ അല്ലാ കാര്യങ്ങൾ നീങ്ങിയത്.
ഇവരുടെ വരവും പോക്കും അവിടത്തെ ഒരു എസ്റ്റേറ്റ് ഉടമ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മോക്ഷണം ആണ് ഉദ്ദേശം എന്നാണ് അയാൾ വിചാരിച്ചത്. അയാൾ പോലീസിൽ പരാതി പെടുകയും ചെയ്തു.
റോബർട്ട് അവർ പറഞ്ഞ പോലെ പെട്ടി അവിടെ ഉപേക്ഷിച്ചു. പെട്ടിയും ആയി അവർ കാറിലേക്ക് നടക്കുന്നതിനു ഇടയിലാണ് പോലീസ് അവരെ വളഞ്ഞത്. പെട്ടി ഉപേക്ഷിച്ചു ഇരുവരും ഓടി മറഞ്ഞു.

പോലീസ് അവിടെ മുഴുവൻ അന്വേഷണം നടത്തി. ഒരു നീല കാർ ദൂരെ കിടക്കുന്നത് കണ്ടു. അവർ കാർ തുറന്ന് നോക്കി. ബാർബറയെ തട്ടിക്കൊണ്ടു വന്ന കാർ ആണ് എന്ന് അവർക്കു മനസിലായി. പക്ഷെ അവൾ എവിടെ?
റോബർട്ട് ഒരു പത്രം സമ്മേളനം വിളിച്ചു കൂട്ടി.
ഈ പോലീസ് വന്നതിൽ എനിക്ക് ഒരു പങ്കും ഇല്ല. ഇനിയും ഞാൻ നിങ്ങൾക്ക് പണം തരാൻ തയ്യാറാണ്.
ആ പത്രസമ്മേളനം കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഫോൺ കാൾ വന്നു.

“രൂപയും ആയി മിയാമിയുടെ വടക്കു ഭാഗത്തു വരിക. പെട്ടി അവിടെ വച്ച് തിരിച്ചു പൊയ്ക്കൊള്ളുക. നിങ്ങൾ വീട്ടിൽ എത്തുമ്പോഴേക്കും അടുത്ത ഫോൺ വന്നിട്ടുണ്ടാവും.”
റോബർട്ട് അങ്ങിനെ തന്നെ ചെയ്തു. മൂന്നുമണി കഴിഞ്ഞപ്പോൾ അടുത്ത ഫോൺ വന്നു. അവളെ അടക്കിയിരിക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു.
ഒരു നൂറിന് മുകളിൽ പോലീസുകാർ അന്വേഷണത്തിൽ ഏർപ്പെട്ടു
എല്ലാവരും അന്വേഷണത്തിൽ ആണ്.


ഒരു പോലീസുകാരൻ ഒരു നേർത്ത ശബ്‌ദം മണ്ണിനടിയിൽ നിന്നും കേട്ടു. അയാൾ അവിടെ കുഴിക്കാൻ തുടങ്ങി. പന്ത്രണ്ടു മിനിട്ടിനു ശേഷം അവർ അവളെ പുറത്തെടുത്തു.
അവൾക്കു ഒട്ടും പേടി ഉണ്ടായിരുന്നില്ല.
അവളെ പുറത്തെടുത്ത പോലീസുകാരനോട് ആദ്യം പറഞ്ഞ വാക്കുകൾ എന്താണ് എന്നറിയാമോ.
“നീ ആണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരനായ മനുഷ്യൻ”

ആത്മവിശ്വാസവും ധൈര്യവും ഉണ്ടെങ്കിൽ എന്തും നമ്മൾക്ക് നേരിടാം. ബാർബറ ഒരു ഇന്റർവ്യൂ വേളയിൽ പറയുകയുണ്ടായി.
“ഞാൻ മരണത്തെ മുന്നിൽ കണ്ടപ്പോഴെല്ലാം അച്ഛനെ കുറിച്ച് ഓർക്കും. ക്രിസ്തുമസ് പപ്പയെ കുറിച്ച് ഓർക്കും. ഉറക്കെ പാട്ടു പാടും. എപ്പോഴും സന്തോഷത്തോടെയും പ്രതീക്ഷയോടെയും ഇരിക്കാൻ ശ്രമിക്കും.”





കുറച്ചു നാൾ കഴിഞ്ഞു ഗാരി പിടിക്കപ്പെട്ടു. റൂത്തിനെ കണ്ടുകിട്ടിയില്ല ഏങ്കിലും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കുറച്ചുനാളുകൾക്കുളളിൽ അവളും പിടിയിലായി. പത്തു വർഷത്തെ ജയിൽ വാസത്തിനു ശേഷം ഗാരി പരോളിൽ പുറത്തിറങ്ങി.
Book : 83 Hours Til Dawn
“എന്തിനാ അമ്മാവാ എന്നെ തല്ലുന്നെ ഞാന്‍ നന്നാവൂല്ല”
എതേ ഗാരി മറ്റൊരു കേസിൽ വീണ്ടും അകത്തായി. ഇത്തവണ കൊക്കേയ്ൻ ആയിരുന്നു വിഷയം.
ശിക്ഷാകാലവധി കഴിഞ്ഞ് ഗാരി ഡോക്ടർ ആയിരുന്നു. എന്നാൽ ജൻമവാസന മാറില്ലല്ലോ? 2006 ഏപ്രിലിൽ ആബർണിലെ ഗാരി സ്റ്റീവൻ ക്രിസ്റ്റിയുടെ സങ്കേതത്തിൽ രാത്രിയിൽ വെളളവും വെളിച്ചവും സജ്ജീകരിച്ചിരിക്കുന്നതും, രാത്രികാല പ്രവർത്തനങ്ങൾ നടക്കുന്നതും കണ്ട് പോലീസ് ആ ലാബിൽ റേയ്ഡ് നടത്തി. ലാബിൽ കൊക്കെയ്ൻ സംസ്കരിക്കാൻ ഉപയോഗിക്കുന്ന വിവിധ രാസവസ്തുക്കൾ, ഗ്ലാസ്വെയർ, ഉപകരണങ്ങൾ എന്നിവ അടങ്ങിയിരുന്നു. ഈ ഉപകരണങ്ങൾ പേസ്റ്റ് പോലുളള കൊക്കേയ്നെ തെരുവിൽ വിൽക്കാൻ സാധിക്കുന്ന തരത്തിൽ പൊടി രൂപത്തിൽ ആക്കാൻ ഉതകുന്നതായിരുന്നു.



അവർ അയാളെ അറസ്റ്റു ചെയ്തു. ഇതിന് മുമ്പും അയാൾ നാല് കുടിയേറ്റക്കാരേ ഒരു ചാർട്ടേഡ് ബോട്ടിൽ രാജ്യത്ത് കടത്താൻ ശ്രമിച്ചതിനും 38.6 പൗണ്ട് കൊക്കേയ്ൻ കൈവശം വച്ചതിനും അറസ്റ്റിലായിരുന്നതിനാൽ വീണ്ടും പോലീസിന്റെ നോട്ടപ്പുളളിയായിരുന്നു.