സീരിയൽ കില്ലർ ജോളിയുടെ കഥ

ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിൽ കാശ്മീർ കഴിഞ്ഞാൽ അടുത്ത സ്ഥാനം കേരളത്തിനാണുളളത്. ഒരു വശത്ത് സഹ്യപർവ്വതവും, മറുവശത്ത് അറബിക്കടലും ആണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വിദ്യാഭ്യാസമുളള ജനങ്ങളും കേരളത്തിലാണുളളത്. ഇവിടുത്തെ സാക്ഷരത 96.2% ആണ്. ബ്രിട്ടീഷ് കോളനി ആരംഭിച്ചതും അവരിലൂടെ മിഷനറിമാർ വിദ്ധ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയതും ആയിരിക്കാം സാക്ഷരത കൂടുവാനുളള കാരണം. മത്സ്യത്തിന്റെ ഉപയോഗം ഏറ്റവും കൂടുതൽ ഉളള ജനവിഭാഗം ആയതിനാൽ ബുദ്ധി വികാസം കൂടുതലാണ് കേരള ജനതയ്ക്ക് എന്ന് പറയപ്പെടുന്നു. അതുപോലെ തന്നെ പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുളള മലയാളം എന്ന ഭാഷയാണ് ജനങ്ങൾ ഉപയോഗിക്കുന്നത്. എന്നിരുന്നാലും ജനങ്ങൾക്ക് ഇംഗ്ലീഷും, ഹിന്ദിയും, തമിഴും വഴങ്ങുകയും ചെയ്യും.
കേരളത്തിന്റെ മധ്യഭാഗത്തായുളള ജില്ലകൾ ക്രിസ്ത്യൻ വംശജർ കൂടുതൽ ഉളളവയാണ്. കേരളത്തിലെ ക്രിസ്ത്യാനികൾ പൊതുവെ കൃഷിക്കാരാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇവർ സമതലങ്ങൾ വിട്ട് മലപ്രദേശങ്ങളിലേയ്ക്ക് കുടിയേറ്റം തുടങ്ങി. ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോഴേയ്ക്കും ഈ കുടിയേറ്റ ഭൂമികളിൽ പലതും ഇടത്തരം നഗരങ്ങളായി മാറി. ഇന്നും കേരളത്തിലെ കാർഷീക ഉൽപ്പന്നങ്ങളുടെ ഭൂരിഭാഗവും, സുഗന്ധദൃവ്യങ്ങൾ പൂർണ്ണമായും ഈ പ്രദേശങ്ങളിലാണ് ഉത്പാദിപ്പിക്കുന്നത്. സഹ്യപർവ്വതത്തിന്റെ ഉയരവും, തണുപ്പും അറബിക്കടലിൽ നിന്നുളള കാറ്റും, മൺസൂണും സുഗന്ധവിളകളുടെ വളർച്ചയ്ക്ക് അനുയോജ്യമായ ഒരു മിതശീതളിമ കേരളത്തിനു നൽകുന്നു. അതിനാൽ തന്നെ ഈ ഭൂപ്രകൃതി കേരളത്തിനെ ലോകത്തിന്റെ തന്നെ സുഗന്ധങ്ങളുടെ റാണിയാക്കി മാറ്റി.

കേരളത്തിലെ ഇടുക്കി എന്ന മലയോര ജില്ലയിലെ പേരുകേട്ട ഒരു മുൻസിപാലിറ്റിയാണ് കട്ടപ്പന. കട്ടപ്പന മുൻസിപാലിറ്റിയിലെ ഒരു ഗ്രാമമാണ് വാഴവര. അവിടെയുളള ധനികനായ ജോസഫ് എന്ന ആളുടെ 6 മക്കളിൽ അഞ്ചാമതായി ഉണ്ടായ മകളായിരുന്നു ജോളി. പൊതുവെ ജോളിയെ കുറിച്ച് നല്ല അഭിപ്രായമാണ് നാട്ടിലെല്ലാം ഉണ്ടായിരുന്നത്. കാണാൻ സുന്ദരിയും എല്ലാവരോടും വളരെ വാചാലമായും, മധുരിമയോടേയും സംസാരിക്കുന്ന അവളെ കുറിച്ച് നാട്ടുകാർക്ക് നല്ലത് മാത്രമേ ആ കാലത്ത് പറയാനുണ്ടായിരുന്നുളളൂ. വാഴവരയിലും, നെടുങ്കണ്ടത്തുമായി ജോളി പ്രാഥമീക പഠനം പൂർത്തിയാക്കി. എന്നാൽ കോളേജ് പഠനം കട്ടപ്പനയിൽ നിന്നും ദൂരെയുളള പാലായിലെ കോളേജിലായിരുന്നു. എന്തെന്നാൽ പ്രീ ഡിഗ്രി പരീക്ഷ പാസാകാൻ സാധിക്കാതിരുന്നതിനാൽ പ്രൈവറ്റ് കോളേജിലാണ് ജോളി ആ കാലത്ത് പഠിച്ചിരുന്നത്. എങ്കിലും നാട്ടിൽ ( കട്ടപ്പനയിൽ ) ജോളി പറഞ്ഞിരുന്നത് പാലായിലെ ഏറ്റവും പേരുകേട്ട വനിതാ കോളേജ് ആയ അൽഫോൻസ കോളേജിലാണ് താൻ പഠിക്കുന്നത് എന്നായിരുന്നു. കൂടെയുളള ചില കൂട്ടുകാരികൾക്ക് മാത്രം സത്യം അറിയാമായിരുന്നു.
ആ കാലഘട്ടത്തിലെ മറ്റു ചില സംഭവങ്ങളും കൂട്ടുകാരികൾ വെളിപ്പെടുത്തുന്നുണ്ട്. ജോളി വീട്ടിൽ നിന്നും പണം മോഷ്ടിക്കുമായിരുന്നു. ഒരു തവണ ഇത് വീട്ടിൽ പിടിക്കുകയും അതിന്റെ പേരിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തു. മാത്രമല്ല അവർ കടകളിൽ നിന്നും സാദനങ്ങൾ മോഷ്ടിച്ചിരുന്നു. നല്ല സാമ്പത്തീകമുളള ജോളിയെ സംബന്ധിച്ചിടത്തോളം ഇതിന്റെയൊന്നും ആവശ്യം ഉണ്ടായിരുന്നില്ല. ആ കാലഘട്ടത്തിൽ ജോളിയുടെ അച്ഛനായ ജോസഫിന് കൃഷി കൂടാതെ 2 റേഷൻ കടകൾ കൂടി ഉണ്ടായിരുന്നു. പണമോ, വസ്തുക്കളോ മോഷ്ടിക്കേണ്ട ആവശ്യമേ ജോളിക്കുണ്ടായിരുന്നില്ല.
ഈ സമയത്താണ് കേരളത്തിലെ മറ്റൊരു ജില്ലയായ കോഴിക്കോടുളള അകന്ന ബന്ധുവായ മാത്യു മഞ്ചാടി എന്ന ആളുടെ വീടിന്റെ കയറി താമസത്തിനായി ജോളിയുടെ വീട്ടിൽ നിന്നും ആളുകൾ പോകാനിടവന്നത്. കോഴിക്കോട് താമരശ്ശേരിക്കടുത്തുളള കൂടത്തായി എന്ന സ്ഥലത്തായിരുന്നു ഈ വീട്.

അവിടെ ചെന്ന ജോളി, മാത്യുവിന്റെ സഹോദരിയുടെ മകനായ റോയി എന്ന യുവാവുമായി പ്രണയത്തിലായി. ജോളി തന്നെ ഈ വിവരം സ്വന്തം വീട്ടിൽ അറിയിക്കുകയും താമസിയാതെ വിവാഹം നടക്കുകയും ചെയ്തു. ഈ വിവാഹത്തിന് റോയിയുടെ അമ്മാവനായ മാത്യുവിന് താൽപ്പര്യമില്ലായിരുന്നു. എങ്കിലും റോയിയുടെ ആഗ്രഹപ്രകാരം വിവാഹം നടന്നു.

റോയിയുടെ അച്ഛൻ ടോം തോമസ് ( Tom Thomas ) വിദ്യാഭ്യാസ വകുപ്പിൽ നിന്നും റിട്ടെയർ ചെയ്ത ആളും അമ്മ അന്നമ്മ ( Annamma Thomas ) റിട്ടയർ ചെയ്ത അദ്ധ്യാപികയും ആയിരുന്നു. റോയിയെ കൂടാതെ മറ്റൊരു മകൻ റിജോയും, ഒരു സഹോദരി രഞ്ജിയും അവർക്കുണ്ടായിരുന്നു.
ടോം തോമസിനേയും അന്നമ്മയേയും നാട്ടുകാർ വളരെയധികം ബഹുമാനിച്ചിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ടവരായിരുന്നു അവർ. വീടിന്റെ ഭരണം മുഴുവനും അന്നമ്മയുടെ കൈകളിലായിരുന്നു.
കാലങ്ങൾ കഴിഞ്ഞു പോയി; ജോളിക്കും റോയിക്കും രണ്ട് ആൺകുട്ടികൾ ജനിച്ചു. ആ സമയത്ത് റോയിയുടെ കച്ചവടവും മറ്റും മോശമായിക്കൊണ്ടിരുന്നു. ഇതിനിടയിൽ ജോളി കറസ്പോണ്ടെന്റായി ഡിഗ്രി കംപ്ലീറ്റ് ചെയ്തെന്ന് കേൾക്കുന്നു. എന്നാൽ പ്രീ ഡിഗ്രി പാസ്സാകാതെ എങ്ങിനെ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടി എന്നത് ദുരൂഹമാണ്. അതല്ല ഡിഗ്രിയും പാസ്സായിട്ടില്ല എന്നും പറയപ്പെടുന്നു. എങ്ങിനെയാണെങ്കിലും ശരി ജൻമനാ ഉളള ക്രിമിനൽ വാസനയാൽ കൂടത്തായിയിൽ നിന്നും 12 കിലോമീറ്റർ മാത്രം ദൂരെയുളള എൻ.ഐ.ടി യിൽ അവർ അദ്ധ്യാപികയായി ജോലിക്കു കയറി എന്ന് നാട്ടുകാരേയും വീട്ടുകാരേയും അറിയിച്ചു. എന്നാൽ സത്യത്തിൽ ജോളി ആറുമാസം ദൈർഖ്യമുളള കമ്പ്യൂട്ടർ കോഴ്സും, ഒരു ബ്യൂട്ടീഷൻ കോഴ്സും മാത്രമാണ് പാസായത്.

എല്ലാവരേയും വാക്ചാതുര്യത്താൽ സംശയാതീതയായി അകറ്റി നിർത്താൻ ജോളിക്ക് സാധിച്ചു. എന്നും കാറിൽ കോളേജിലേയ്ക്ക് പഠിപ്പിക്കാൻ ആയി പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങുന്ന അവർ 14 വർഷം ആ കളവ് മറച്ചു പിടിച്ചു. ആർക്കും ഒരു സംശയത്തിനും ഇട നൽകാതെ.!
വിദ്യാസമ്പന്നരായ അന്നമ്മയോടും, ടോമിനോടും ജോളിക്ക് തോന്നിയ അപകർഷതാബോധമായിരിക്കാം ആദ്യം മുതൽ തന്നെ ഇതുപോലുളള നുണകൾ അവതരിപ്പിക്കാൻ ജോളിയെ പ്രേരിപ്പിച്ചത് എന്ന് കരുതേണം. അന്നമ്മയുടെ സഹോദരനായ മാത്യു മഞ്ചാടിക്ക് ജോളിയുടെ കാര്യങ്ങളിൽ എല്ലാം സംശയവും, എതിർപ്പും ഉണ്ടായിരുന്നു. റോയിയുടെ ചില സുഹൃത്തുക്കൾ റോയി ഇല്ലാത്തപ്പോൾ ആ വീട്ടിൽ വരുന്നതും മറ്റും മാത്യു എതിർത്തിരുന്നു. റോയിയുടെ സഹോദരൻ റിജോ അമേരിക്കയിലായിരുന്നു. സഹോദരി ശ്രീലങ്കയിലും. വീടിന്റെ ഭരണം തനിക്ക് ലഭിക്കണമെങ്കിൽ ആദ്യം തന്നെ അന്നമ്മ ഇല്ലാതാകണം എന്ന് ജോളിക്ക് മനസിലായി.
ഒരു ദിവസം ഭക്ഷണം കഴിച്ചു കഴിഞ്ഞ് അന്നമ്മ കുഴഞ്ഞു വീണു. പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടുപോകുകയും കുഴപ്പങ്ങളൊന്നും കൂടാതെ ക്ഷീണിതയായി തിരിച്ചെത്തുകയും ചെയ്തു. രണ്ടാഴ്ച്ചക്കു ശേഷം ആട്ടിൻ സൂപ്പ് കഴിച്ച് കഴിഞ്ഞ ഉടനെ അന്നമ്മ വീണ്ടും കുഴഞ്ഞു വീണു, വായിൽ നിന്നും നുരയും പതയും ഒഴുകി. ജോളി അന്നമ്മയെ വേലക്കാരികളുടെ സഹായത്തോടെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. 2002 ആഗസ്റ്റ് 22 അവർ മരിച്ചു. മരിക്കുമ്പോൾ അവർക്ക് 57 വയസായിരുന്നു.
അന്നമ്മയുടെ മരണം സംഭവിച്ചെങ്കിലും വീടും സ്ഥലവും ടോം തോമസിന്റെ കൈകളിലായിരുന്നു. ടോം തോമസ് മകനായ റോയിക്ക് ഒന്നര ഏക്കർ സ്ഥലം വിറ്റ് പണം നൽകുകയും ഇനി കൂടുതലൊന്നും റോയിയുടെ വീതമായി ഇവിടെ നിന്നും നൽകില്ല എന്നും അറിയിച്ചു. ബാക്കിയുളള അര ഏക്കർ സ്ഥലവും, വീടും വിദേശത്തുളള ഇളയ മകനായ റിജോയ്ക്കായി അദ്ദേഹം നീക്കിവച്ചിരുന്നു.

തലയ്ക്കു മീതെ വെളളം പൊങ്ങിയാൽ വെളളത്തിനു മുകളിൽ വളളം അതാണ് ജോളിയുടെ രീതി. അവൾ അടുത്ത കരുക്കൾ നീക്കി. മാത്യു മഞ്ചാടിയുടെ ഒരു ബന്ധുവായ എം. എസ് മാത്യു ആയിരുന്നു ജോളിക്ക് കൂട്ട്. ജോളി ഈ മാത്യുവുമായി എങ്ങിനെ ബന്ധം സ്ഥാപിച്ചു എന്നത് ഊഹാപോഹങ്ങൾ മാത്രമാണ്. ജോളിയുടെ സ്വഭാവം കണക്കാക്കുമ്പോൾ കാര്യം കാണാൻ ഏത് വഴിയും തേടുന്നതിന് മടിക്കുന്ന ആളല്ലാ എന്ന് നമ്മുക്ക് പറയാൻ സാധിക്കും.
ഇളയ മകളായ രഞ്ജി ഭര്‍ത്താവിനൊപ്പം ശ്രീലങ്കയിലെ കൊളംബോയിലായിരുന്നപ്പോള്‍ പിതാവ് ടോം തോമസ് അവിടെ പോയിരുന്നു. ജോളിയുടെ നടപടികള്‍ പലതും സംശയാസ്പദമാണെന്ന് പിതാവ് മകളോട് പറഞ്ഞു. അതിനിടെ, 2008 ജൂലൈയില്‍ പിതാവിനെ അമേരിക്കയിലേക്ക് കൊണ്ടുപോവാന്‍ ഇളയ മകൻ റിജോ തീരുമാനിച്ചു. എന്നാല്‍ ഈ യാത്ര ജോളി മുടക്കി. താന്‍ ഗര്‍ഭിണിയാണെന്നും പ്രസവം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയാല്‍ മതിയെന്നുമായിരുന്നു ജോളി പറഞ്ഞത്. എന്നാല്‍ അത് നുണയായിരുന്നു. ജോളിയുടെ പ്രസവം നടന്നില്ല, അലസിപ്പോയെന്നാണ് ജോളി പിന്നീട് പറഞ്ഞത്.
2008 ആഗസ്റ്റ് 26ന് ടോം തോമസ് വീട്ടിൽ കപ്പ വേവിച്ചത് കഴിച്ചു കഴിഞ്ഞപ്പോൾ കുഴഞ്ഞുവീണ് മരിച്ചു. അദ്ദേഹത്തിന് അപ്പോൾ 66 വയസുണ്ടായിരുന്നു. അന്നമ്മയ്ക്കും, ടോം തോമസിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ മുമ്പ് ഉണ്ടായിരുന്നതിനാൽ ഈ രണ്ട് മരണങ്ങളും ആരും തെറ്റിദ്ധരിച്ചില്ല.
ഈ മരണത്തോടെ പൊതുവേ കൂർമ്മബുദ്ധിക്കാരനായ മാത്യു മഞ്ചാടിക്ക് ജോളി ആൾ പിശകാണ് എന്ന് ഉറപ്പായി. അദ്ദേഹം അത് ഒളിഞ്ഞും തെളിഞ്ഞും പലരോടും പറഞ്ഞു. ഈ അവസരത്തിൽ തന്നെ ജോളിയും റോയിയുമായി പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. ദാമ്പത്യപ്രശ്നങ്ങൾ എന്ന് ആണ് പറയപ്പെടുന്നത്. ഏതായാലും പലതും പുറത്തു വരും എന്ന സമയമായപ്പോൾ റോയിക്കുളള വഴിയും ജോളി കണ്ടെത്തി.

ഒരു ദിവസം വൈകിട്ട് പുറത്തു നിന്നും വന്ന റോയി ഭക്ഷണം വിളമ്പാൻ ആവശ്യപ്പെട്ട ശേഷം ബാത്ത് റൂമിലേയ്ക്ക് പോയി. കുറച്ചു സമയം കഴിഞ്ഞും വാതിൽ തുറക്കാത്തതിനാൽ അയൽക്കാരുടെ സഹായത്തോടെ ജോളി വാതിൽ ബലമായി തുറന്നപ്പോൾ മരിച്ചു കിടക്കുന്ന റോയിയെ ആണ് കാണുന്നത്. മരിക്കുമ്പോൾ റോയി തോമസിന് 40 വയസായിരുന്നു പ്രായം.
അസ്വഭാവീക മരണം ആയതിനാൽ ബോഡി പോസ്റ്റ്മാർട്ടം ചെയ്തു. അതിൽ ഭക്ഷണത്തോടൊപ്പം സൈനേഡിന്റെ അംശം കാണപ്പെട്ടു. റോയി ബാത്ത് റൂമിൽ ആയിരുന്ന അവസരത്തിൽ താൻ വൈകുന്നേരത്തെ ഭക്ഷണത്തിനായി മുട്ട പൊരിക്കുകയായിരുന്നു എന്നാണ് ജോളി എല്ലാവരോടും പറഞ്ഞിരുന്നത്. റോയി വീട്ടിൽ നിന്നും ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല എന്ന മൊഴിയാണ് ജോളി നൽകിയത്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് പോലീസിനും അടുത്ത ബന്ധുക്കൾക്കും അല്ലാതെ ആർക്കും അറിയില്ലായിരുന്നു. സ്വഭാവീകമായും സാമ്പത്തീക ബുദ്ധിമുട്ടുകൾ കാരണം റോയി പുറത്തു നിന്നും ഭക്ഷണത്തിനൊപ്പം വിഷവും കഴിച്ചു എന്ന ധാരണ എല്ലാവർക്കും ഉണ്ടായി. അങ്ങിനെ അദ്ദേഹം വീട്ടൽ വന്നപ്പോൾ മരിച്ചു എന്ന് എല്ലാവരും വിശ്വസിച്ചു. പോരാത്തതിന് ബാത്ത് റൂം കുറ്റിയിട്ടിട്ടും ഉണ്ടായിരുന്നു.

എങ്കിലും മാത്യു മഞ്ചാടിയെ പോലുളള ചിലർക്ക് ജോളിയെ സംശയം ഉണ്ടായിരുന്നു. പക്ഷേ സൈനേഡാണ് മരണകാരണം എന്ന് ആർക്കും അറിയില്ലായിരുന്നു. റിജോയും, റെഞ്ജിയും ജോളിയോട് ഈ മരണത്തിന്റെ സത്യാവസ്ഥ അറിയാൻ കൂടുതൽ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടെങ്കിലും പൊട്ടിക്കരഞ്ഞുകൊണ്ട് കട്ടിലിൽ വീണ് ജോളി അതിനെ നേരിട്ടു. റോയി ആത്മഹത്യ ചെയ്തതാണെന്ന് നാട്ടുകാരറിഞ്ഞാൽ കുടുംബത്തിനുണ്ടാകുന്ന മാനക്കേടും, മക്കളുടെ ഭാവിയും ആയിരുന്നു ജോളി ട്രമ്പ് കാർഡായി ഇറക്കിയത്. അതിൽ റിജോയും, റെഞ്ജിയും വീണു. അവർക്ക് അത് അംഗീകരിക്കേണ്ടിവന്നു. എങ്കിലും അവരും ജോളിയെ പൂർണ്ണമായും വിശ്വസിച്ചില്ല. എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട് എന്ന് അവർക്ക് അറിയാമായിരുന്നു. പക്ഷേ ശക്ത്മായ തെളിവില്ലായിരുന്നു. അവർ തിരിച്ചു പോയി.
മാത്യു മഞ്ചാടി ഉളളത് തന്റെ വഴികൾക്ക് തടസമാണെന്ന് ജോളിക്ക് ആദ്യം മുതൽ തന്നെ അറിയാമായിരുന്നു. അദ്ദേഹത്തെ ഒഴിവാക്കാതെ തന്റെ അടുത്ത നീക്കങ്ങൾക്ക് വഴികൾ തുറക്കില്ല എന്ന് മനസിലാക്കിയ ജോളി അതിനായി കരുക്കൾ നീക്കി. ആദ്യം തന്നെ മാത്യു മഞ്ചാടിയുമായുളള പ്രശ്നങ്ങൾ രമ്യതയിൽ ജോളി പരിഹരിച്ചു. അദ്ദേഹത്തോട് ക്ഷമാപണം നടത്തി. ഭർത്താവും, മറ്റ് സഹായത്തിന് ആളുകളും ഇല്ലാത്ത തന്നോട് വൈരാഗ്യം വച്ചുപുലർത്തരുത് എന്ന് അവൾ അദ്ദേഹത്തോട് കരഞ്ഞു പറഞ്ഞു. ബുദ്ധിമാനായിട്ടും അവളുടെ കണ്ണുനീരിൽ അയാൾ വീണുപോയി. അതോടെ ആ വീട്ടിൽ ജോളി നിത്യ സന്ദർശകയായി. അദ്ദേഹത്തിന് ഭക്ഷണം കൊണ്ടുകൊടുക്കാനും തുടങ്ങി. ഇടയ്ക്കൊക്കെ മദ്യപിക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. ജോളിയും ചിലപ്പോഴൊക്കെ അദ്ദേഹത്തോടൊപ്പം മദ്യപിച്ചു. അദ്ദേഹം അറിഞ്ഞില്ല തന്റെ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞു എന്നത്.!

ഇതൊക്കെയാണെങ്കിലും അദ്ദേഹം അവളെ സംശയിച്ചിരുന്നു. അതിനാൽ 2014 ഫെബ്രുവരി 14 ന് ഉച്ചയ്ക്ക് രഞ്ജിയോട് മാത്യു മഞ്ചാടി ഫോണിൽ സംസാരിച്ചിരുന്നു. ജോളിയുടെ നടപടികൾ പലതും സംശയാസ്പദമാണെന്ന് അദ്ദേഹം രഞ്ജിയോട് പറഞ്ഞു. രഞ്ജി അപ്പോൾ എർണ്ണാകുളത്തായിരുന്നു ഉണ്ടായിരുന്നത്. ഈ സംസാരം ജോളി കേൾക്കാനോയോ എന്നത് നമ്മുക്ക് അറിവില്ല. അന്ന് മാത്യു മഞ്ചാടിയുടെ ഭാര്യ വീട്ടിൽ ഉണ്ടായിരുന്നില്ല. ജോളിയെ ആണ് അദ്ദേഹത്തിന് ഭക്ഷണം നൽകാൻ ഏർപ്പെടുത്തിയിരുന്നത്. അന്ന് വൈകിട്ട് ആറരയ്ക്ക് ജോളിയുടെ ഫോൺ രഞ്ജിക്ക് വന്നു. മാത്യു മഞ്ചാടി കുഴഞ്ഞു വീണു മരിച്ചു എന്നതായിരുന്നു അത്. മരിക്കുമ്പോൾ അദ്ദേഹത്തിന് 66 വയസായിരുന്നു പ്രായം. ഇതു കൂടി ആയപ്പോൾ രഞ്ജിക്ക് ജോളിയെ സംശയമായി. രഞ്ജി ഈ വിവരങ്ങളെല്ലാം റിജോയുമായി പങ്കുവച്ചു.
ടോം തോമസിന്റെ മരണ ശേഷം ഒരു ഒസ്യത്ത് ജോളി എല്ലാവരേയും കാണിച്ചിരുന്നു. അതിൽ പറഞ്ഞിരുന്നത് പ്രകാരം വീടും അതിന് ചുറ്റുമുളള സ്ഥലവും ജോളിക്ക് ടോം തോമസ് നൽകിയതായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാൽ ഇത് വിശ്വാസത്തിലെടുക്കാതെ ബന്ധുക്കൾ വില്ലേജാഫീസിലും, പോലീസ് സ്റ്റേഷനിലും പരാതി നൽകി.
വ്യാജ ഒസ്യത്തുണ്ടാക്കി എന്നാരോപിച്ചാണ് പരാതി നൽകിയത്. ഇത് വെറും സ്വത്ത് തർക്കമാണെന്ന് കാട്ടി താമരശ്ശേരി ഡിവൈഎസ്‍പി ഈ കേസ് എഴുതി തളളി. എന്തുകൊണ്ട് അന്ന് ഡിവൈഎസ്‍പി അത്തരമൊരു നടപടിയെടുത്തു എന്ന് ഇപ്പോഴും വ്യക്തമല്ല.
റോയി മരിക്കുന്ന സമയത്ത് ചാത്തമംഗലം NIT യില്‍ അധ്യാപികയായിരുന്നെന്നാണ് ജോളി പറഞ്ഞത്. എന്നാല്‍, റോയി മരിച്ചപ്പോള്‍ NIT യില്‍നിന്ന് അധികൃതരോ വിദ്യാര്‍ഥികളോ ആരും വീട്ടില്‍ എത്താതിരുന്നത് സംശയം വര്‍ധിപ്പിച്ചു. ഇതുസംബന്ധിച്ച് റിജോ നടത്തിയ അന്വേഷണത്തില്‍ ജോളി എന്ന പേരില്‍ NIT യില്‍ അധ്യാപിക ജോലി ചെയ്യുന്നില്ലെന്ന് അറിഞ്ഞു. എന്നാൽ റിജോയുടെ കണ്ടെത്തലുകൾ നാട്ടുകാരോ ബന്ധുക്കളോ വിശ്വസിച്ചില്ല.

മാത്യു മഞ്ചാടിയുടെ മരണ ശേഷം റോയിയുടെ അച്ഛൻ ടോം തോമസിന്റെ സഹോദരൻ സഖറിയിയായുടെ മകനുമായി ജോളി അടുത്തു. ഷാജു എന്നായിരുന്നു അയാളുടെ പേര്. ഷാജു ഒരു സ്ക്കൂൾ അദ്ധ്യാപകനായിരുന്നു. അത്യാവശ്യം സാമ്പത്തീകം ഉളളതിനാലായിരിക്കണം ഷാജുവിനെ ജോളി നോട്ടമിട്ടത്. എന്നാൽ ഷാജുവിന് ഭാര്യയും കുട്ടികളും ഉണ്ടായിരുന്നു. പെൺകുട്ടികളെ ഒരിക്കലും ഇഷ്ടമില്ലാതിരുന്ന ജോളി ആദ്യം തന്നെ രണ്ട് വയസ് പ്രായമുളള ഷാജുവിന്റെ മകളായ ആൽഫൈനിനെ ഇല്ലാതാക്കാൻ തീരുമാനിച്ചു.
2014 മെയ് 3 ന് ഷാജുവിന്റെ മൂത്തമകന്റെ ആദ്യഖുർബ്ബാന ആയിരുന്നു. അതിന്റെ വിരുന്നു നടക്കുന്ന അവസരത്തിൽ ഷാജുവിന്റെ ഭാര്യ സിലി മുറ്റത്തിരുന്ന് ഭക്ഷണം കഴിക്കുന്ന സമയത്ത് ഷാജുവിന്റെ സഹോദരിയെ വിളിച്ച് ആൽഫൈനിന് ഭക്ഷണം നൽകാൻ പറഞ്ഞു. ജോളി ഇത് കേട്ടു. ഈ അവസരം മുതലാക്കി ജോളി നൽകിയ റൊട്ടിയുടെ കഷ്ണം കോഴിക്കറിയിൽ മുക്കി കുട്ടിക്ക് ഷാജുവിന്റെ സഹോദരി കൊടുത്തു.
ഈ സമയം ജോളിയുടെയും ഷാജുവിന്റെയും മാതാപിതാക്കളും, അയൽവാസിയായ സ്ത്രീയും, വീട്ടുജോലിക്കാരിയും അടുക്കളയിൽ ഉണ്ടായിരുന്നതായും ദൃക്‌സാക്ഷി മൊഴിയിൽ പറയുന്നു. ബ്രെഡ് കഴിച്ചയുടൻ തന്നെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജുവിന്റെ അച്ഛൻ സഖറിയാസിനൊപ്പം ജോളി മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ പോയി. അവിടെ വച്ച് കുട്ടി മരിച്ചു.

ഷാജുവിനെ സ്വന്തമാക്കാൻ ഇനി ഏക തടസം ഭാര്യയായ സിലി ആയിരുന്നു. സിലിക്ക് ചില മാനസീക പ്രശ്നങ്ങൾ ഉളളതായി ഷാജുവും, ജോളിയും പ്രചരിപ്പിച്ചു. അതിന്റെ ചികിത്സക്കായി കൂണിൽ നിന്നും നിർമ്മിച്ചു എന്ന് അവകാശപ്പെട്ട ചില മരുന്നുകളും നൽകി. രണ്ടു തവണം സിലിക്ക് ശാരീരീക പ്രശ്നങ്ങൾ നേരിട്ടു. എങ്കിലും മരിച്ചില്ല. മൂന്നാമത് സിലിയെ ഒരു ദന്തഡോക്ട്ടറെ കാണിക്കുവാൻ കൂട്ടു പോയത് ജോളിയാണ്. ഇടയ്ക്ക് വെയിറ്റിങ്ങ് റൂമിൽ വന്ന സിലിക്ക് ജോളി വെളളം കുടിക്കാൻ നൽകി. തുടർന്ന് ജോളിയുടെ മടിയിൽ തളർന്നു വീണ് സിലി മരിച്ചു. 2016 ജനുവരി 11 ന് ആണ് സിലി മരിച്ചത്.
ഈ മരണ ശേഷവും അന്വേഷണമൊന്നും ജോളിയിലേയ്ക്ക് എത്തിയില്ല.
സിലിയുടെ മരണ ശേഷം 2017ൽ ഷാജു ജോളിയെ വിവാഹം കഴിച്ചു. എങ്കിലും നാട്ടുകാരുടേയും ബന്ധുക്കളുടേയും ഇടയിൽ പലകഥകൾ പരക്കുകയും, അടക്കം പറച്ചിലുകൾ ഉണ്ടാകുകയും ചെയ്തിരുന്നു.

കൂടത്തായിയിലെ തറവാട്ടു വീട്ടില്‍ രണ്ടാം വിവാഹശേഷവും ജോളി താമസം തുടരുന്നത് റിജോ ചോദ്യംചെയ്തു. ഭര്‍ത്താവായ ഷാജുവിന്റെ കോടഞ്ചേരിയിലെ വീട്ടിലെത്തി ഷാജുവിനോടും പിതാവ് സക്കറിയയോടും ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കോടഞ്ചേരിയിലെ വീട്ടിലേക്ക് മാറാന്‍ ജോളി കൂട്ടാക്കിയില്ല. തുടര്‍ന്ന്, റിജോ കോടഞ്ചേരി പൊലീസ് സ്‌റ്റേഷനിലെത്തി റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സംഘടിപ്പിച്ചു. അപ്പോഴാണ് റോയിയുടെ ദുരൂഹ മരണത്തിലെ സംശയം ഇരട്ടിച്ചത്. റോയി ഭക്ഷണമെടുത്തുവെക്കാന്‍ പറഞ്ഞ് കുളിക്കാന്‍ ബാത്ത്‌റൂമില്‍ കയറിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് ജോളി ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍, റോയിയുടെ വയറ്റില്‍ ദഹിക്കാത്ത കടലയും ചോറും ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഇതോടെ ദുരൂഹ സാഹചര്യത്തില്‍ നടന്ന എല്ലാ മരണങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കാന്‍ റിജോയും രഞ്ജിയും കൂട്ടായി തീരുമാനിച്ചു. അവർ അതനുസരിച്ച് പരാതി നൽകി.
ജോളിക്ക് അപകട സൂചന ലഭിച്ചു. വിൽപത്രത്തിൽ തിരിമറി നടത്താൻ സഹായിച്ചവരും ജോളിയോട് കാര്യത്തിന്റെ ഗൗരവം അറിയിച്ചു.
സ്വത്താണ് പ്രശ്നമെങ്കിൽ അത് തിരിച്ച് തരാമെന്ന നിലപാടിലായി ജോളി. ഒസ്യത്ത് തിരികെ നൽകാൻ തയ്യാറായി. റോയിയുടെ രണ്ട് മക്കൾക്കും രണ്ട് സഹോദരങ്ങൾക്കുമായി സ്വത്ത് വീതിക്കാമെന്നായിരുന്നു തീരുമാനം. പക്ഷേ, ഇതിന് പകരമായി മരണങ്ങളിൽ സംശയം ഉണ്ടെന്ന് കാണിച്ച് പൊലീസിന് നൽകിയ പരാതി പിൻവലിക്കണമെന്ന് ജോളി ആവശ്യപ്പെട്ടു. ഇതോടെ റിജോ അടക്കമുള്ള ബന്ധുക്കളുടെ സംശയം ഇരട്ടിയായി. റിജോ പറയുന്നതിൽ വാസ്ഥവമുണ്ടെന്ന് നാട്ടുകാർക്കും വീട്ടുകാർക്കും തോന്നാൻ തുടങ്ങി.
ഈ സമയത്താണ് കണ്ണൂർ പിണറായിയിൽ മാതാപിതാക്കളേയും, മക്കളേയും ഒരു യുവതി ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. ഈ സംഭവം വലിയ വാർത്തകൾക്കും, ചർച്ചകൾക്കും ഇടവരുത്തി. കൂടത്തായിലെ മരണങ്ങളും സമാനമാണെന്നും അന്വേഷണം ശരിയായി നടന്നിട്ടില്ലാ എന്നും നാട്ടിൽ ജനസംസാരം ഉയർന്നു. അതോടെ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു.
പ്രാഥമിക പരിശോധനയില്‍ ചില സംശയങ്ങള്‍ തോന്നിയതോടെ ഡിഐജിയെ വിവരം അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഈ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ അന്വേഷണചുമതല ഏല്‍പിച്ചു. റോയ് ജോസ് എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട് പരാതിയോടെയാണ് കേസ് ആദ്യമായി പോലീസിന്റെ മുന്നിലെത്തുന്നത്. മരണത്തില്‍ മറ്റു അസ്വഭാവികതകള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ ആണ് അന്ന് ഈ ആ ഫയല്‍ ക്ലോസ് ചെയ്തത്. ഇപ്പോള്‍ പരാതി കിട്ടിയപ്പോള്‍ വീണ്ടും ആ ഫയല്‍ പരിശോധിച്ചു. അപ്പോഴാണ് സയനൈഡ് കഴിച്ചാണ് റോയ് മരിച്ചതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സയനൈഡ് എവിടെ നിന്നും കിട്ടി എന്ന കാര്യം പരിശോധിക്കാതെയായിരുന്നു കേസ് അവസാനിപ്പിച്ചത്.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ. ഇസ്മയില്‍ അന്വേഷണത്തിനായി എസ്.ഐ ജീവന്‍ ജോര്‍ജിനെ ചുമതലപ്പെടുത്തി. അദ്ദേഹം ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സുഹൃത്തിന്റെ വാഹനത്തിലായിരുന്നു പരിശോധനയ്ക്കായി ഇറങ്ങിയത്.

എന്‍.ഐ.ടിയിലും കൂടത്തായി, കൂരാച്ചുണ്ട്, കോടഞ്ചേരി, ഓമശ്ശേരി എന്നിവിടങ്ങളിലും പരിശോധന നടത്തി. എല്ലാ രഹസ്യമായിത്തന്നെയായിരുന്നു. വ്യാജ ഒസ്യത്തും, മരണങ്ങളുണ്ടായപ്പോൾ ഉളള ജോളിയുടെ സാന്നിധ്യവും, റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും, തുടർന്നുളള പുനര്‍വിവാഹവും ചേര്‍ത്തുവായിച്ചപ്പോൾ ജീവന് ഇവ കൊലപാതകങ്ങളാണെന്നു മനസ്സിലായി.
അപ്പോഴേക്കും റൂറല്‍ എസ്.പിയായ കെ.ജി സൈമണ്‍ ചുമതലയേറ്റു.
അദ്ദേഹത്തിനു മുന്നിൽ ജീവൻ ജോർജ്ജ് തന്റെ റിപ്പോർട്ട് സമർപ്പിച്ചു.
ജീവന്‍ ശുപാര്‍ശയായി റിപ്പോര്‍ട്ടില്‍ കുറിച്ച വരികള്‍ ഇതാണ്:
‘കൂടത്തായിയിലെ ആറു മരണങ്ങള്‍ കൊലപാതകങ്ങളാണ്. വെറും സ്വത്തുതര്‍ക്കം മാത്രമായി ഇതിനെ പരിഗണിക്കാനാവില്ല. അസ്വാഭാവിക മരണങ്ങള്‍ സംഭവിച്ചയിടത്തെല്ലാം ജോളിയുടെ സംശയകരമായ സാന്നിധ്യമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വ്യാജ ഒസ്യത്തുമെല്ലാം ദുരൂഹത കൂട്ടുന്നതാണ്. അതിനാല്‍ സമഗ്ര അന്വേഷണം വേണം.’
അതോടെ കോടഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത 189/2011 കേസ് ഫയല്‍ വീണ്ടും തുറക്കാന്‍ പൊലീസ് തീരുമാനിച്ചു. റോയിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസായിരുന്നു ഇത്.
തുടര്‍ന്നു പ്രത്യേക സംഘമുണ്ടാക്കി വിശദമായ അന്വേഷണത്തിനു കണ്ണൂര്‍ റേഞ്ച് സി.ഐ സേതുരാമന്‍ ഉത്തരവിറക്കി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി രൂപീകരിച്ച സംഘത്തില്‍ ജീവനെയും ഉള്‍പ്പെടുത്തി. രഹസ്യസ്വഭാവം കൈവിടാതെയായിരുന്നു ഈ സംഘത്തിന്റെയും അന്വേഷണം. തെളിവുകള്‍ ഓരോന്നായി ശേഖരിക്കുകയും ജോളിയുടെ ഓരോ നീക്കങ്ങളും പരിശോധിക്കുകയും ചെയ്തു.
നാട്ടുകാരോട് ചാത്തമംഗലം നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ (എന്‍.ഐ.ടി) അസി. പ്രഫസറാണെന്ന് പറഞ്ഞ ജോളിക്ക് എന്‍.ഐ.ടിയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോയെന്നും പൊലീസ് ആദ്യം അന്വേഷിച്ചു. അവിടെ ഇവർക്ക് ഒരു ബന്ധവും ഇല്ല എന്ന് പോലീസിന് മനസിലായി.
എന്‍.ഐ.ടിയിലെ ഒരു ഉദ്യോഗസ്ഥനുമായി ഇവര്‍ക്ക് അടുപ്പമുള്ളതായി സൂചന ലഭിച്ചു. എന്‍.ഐ.ടിയില്‍ അസി. പ്രഫസറാണെന്നായിരുന്നു വീട്ടുകാരെയും നാട്ടുകാരെയും വര്‍ഷങ്ങളോളം ജോളി പറഞ്ഞിരുന്നത്. ഗവേഷണം നടത്തുന്നുണ്ടെന്നും പ്രചരിപ്പിച്ചിരുന്നു. BBA ആണ് തന്റെ വിഷയമെന്നും വീട്ടുകാരെയും രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും വിശ്വസിപ്പിച്ചു.
എന്‍.ഐ.ടിയിലെ പല ചടങ്ങുകള്‍ക്കും കലാപരിപാടികള്‍ക്കും പെണ്‍കുട്ടികള്‍ക്ക് മേക്കപ്പ് ഇടുന്നത് ജോളിയാണെന്ന വിവരവും പുറത്തുവന്നു. എന്നാൽ ആ വിവരങ്ങൾ എൻ. ഐ. ടി അധികൃതര്‍ നിഷേധിച്ചു.
ഭര്‍ത്താവ് ഷാജു ഇവരെ വാഹനത്തില്‍ എന്‍.ഐ.ടി ഗേറ്റിനടുത്ത് ഇറക്കിവിടാറുണ്ടെന്നാണ് വിവരം ലഭിച്ചത്. താമരശ്ശേരിയിലെ രാഷ്ട്രീയ നേതാവ് ജോളിക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് നല്‍കിയതും പൊലീസ് അന്വേഷണത്തിൽ മനസിലായി. മറ്റൊരു ചെക്ക് ജോളി ബാങ്കിലെത്തിച്ച് പണം വാങ്ങിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും കിട്ടി.
വ്യാജ ഒസ്യത്ത് ഉണ്ടാക്കാനും എല്ലാവര്‍ക്കും അവകാശപ്പെട്ട സ്വത്ത് സ്വന്തമാക്കാനും ജോളിയെ കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകന്‍ തുണച്ചിട്ടുണ്ട് എന്ന് അറിവു കിട്ടി. ഓമശ്ശേരി പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥരും ഒരു പഞ്ചായത്ത് അംഗവുമെല്ലാം വഴിവിട്ട് സഹായിച്ചു. വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് സമീപവാസികളോ ആ വില്ലേജില്‍പെടുന്നവരോ പോലുമല്ലായിരുന്നു.

എന്‍ഐടി പരിസരത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യു വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എന്നിവരാണ് ജോളിയുടെ അടുത്ത സുഹൃത്തുക്കളെന്നായിരുന്നു ആദ്യഘട്ട അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. ജോളിക്ക് എന്‍ഐടി പരിസരം കേന്ദ്രീകരിച്ച് വസ്തു ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ജോളി തയാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ മനോജിനെ ജോളി പരിചയപ്പെട്ടത് വസ്തു ഇടപാടു വഴിയാണ്.
എന്‍ഐടി പരിസരത്തെ ഭൂമി വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കുന്നതിനായാണ് ജോളി ഒരു ലക്ഷം രൂപ കൈമാറിയത്. രണ്ടു ചെക്കുകളായാണ് പണം നല്‍കിയത്. കച്ചവടം മുടങ്ങിയെങ്കിലും മനോജ് പണം തിരിച്ചുനല്‍കിയില്ല. ഇതോടെ ഇരുവരും തമ്മില്‍ തെറ്റി. പല തവണ ആവശ്യപ്പെട്ടതോടെ മനോജ് ചെറിയ തുകകളായി മടക്കി നല്‍കി. എന്‍ഐടിക്കു സമീപം കട്ടാങ്ങല്‍ ജംക്ഷനിലെ പെട്ടിക്കടയിലാണ് മനോജ് പണം ഏല്‍പിച്ചത്.
അന്വേഷണത്തിനിടയിൽ 200 ഓളം പേരെ 3 മാസത്തിനിടയിൽ രഹസ്യമായി പോലീസ് ബന്ധപ്പെട്ടു.

ഒരു സ്ത്രീ ഗൂഡമായി തുടർ കൊലപാതകങ്ങൾ നടത്തുമ്പോൾ അതിനുപയോഗിക്കുവാൻ ഏറ്റവും സാധ്യത ഏതെങ്കിലും തരം വിഷം ആയിരിക്കാം. റോയിയുടെ മരണത്തിൽ സൈനേഡ് കണ്ടതിനാൽ അത് എങ്ങിനെ അവർക്ക് ലഭിച്ചു എന്ന് പോലീസ് ആദ്യം അന്വേഷിച്ചു. അത്ര എളുപ്പത്തിൽ ലഭിക്കുന്ന വിഷമല്ല സൈനേഡ്. ആ അന്വേഷണം എത്തി നിന്നത് മാത്യു മഞ്ചാടിയുടെ ബന്ധുവായ എം.എസ്. മാത്യു എന്ന ഷാജിയിലാണ്.

ഷാജി ഒരു ജൂവലറി ജീവനക്കാരനായിരുന്നു. ആ ജൂവലറിയിൽ സ്വർണ്ണാഭരണങ്ങൾ പണിതു നൽകുന്ന പ്രജു കുമാർ എന്ന വ്യക്തിയിൽ പോലീസ് എത്തി.
പ്രജു കുമാർ ഷാജിക്ക് ഒരു തവണ സൈനേഡ് നൽകിയിരുന്നു. 5000 രൂപായും 2 കുപ്പി മദ്യവും അതിന് പ്രതിഫലമായി ലഭിച്ചു. ഷാജിയെ ചോദ്യം ചെയ്തപ്പോൾ അയാൾ ജോളിക്ക് 2 തവണ സൈനേഡ് കൈമാറി എന്ന് വിവരം കിട്ടി. എലിയേയും, പട്ടിയേയും കൊല്ലാനാണ് എന്നു പറഞ്ഞാണ് ജോളി സൈനേഡ് വാങ്ങിയത് എന്ന് ഷാജി അറിയിച്ചു.
ഇതോടെ പോലീസിന് മനസിലായി യഥാർത്ഥത്തിൽ ആരോപണത്തിൽ പറയുന്ന രീതിയിൽ കൊലപാതകം നടത്താനുളള എല്ലാ സാഹചര്യങ്ങളും പ്രതി കൂട്ടിയിണക്കിയിരുന്നു എന്ന്.
അപ്പോൾ തന്നെ പളളിയിലെ ശവക്കല്ലറകളിൽ അടക്കം ചെയ്ത എല്ലാ മൃതദേഹങ്ങളും പുറത്തെടുത്ത് പരിശോധന നടത്താൻ തീരുമാനമായി.
തെളിവുശേഖരിക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘം മൃതദേഹങ്ങൾ അടക്കംചെയ്ത കല്ലറകൾ തുറന്നുപരിശോധിച്ചു. നാലുപേരെ കൂടത്തായി ലൂർദ് മാതാ പള്ളി സെമിത്തേരിയിലെ രണ്ടു കല്ലറകളിലാണ് അടക്കിയിരുന്നത്. രണ്ടുപേരെ കോടഞ്ചേരി സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിലും. മൂന്നു കല്ലറകളും തുറന്ന അന്വേഷണസംഘം, ആറു മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങൾ വിശദമായി പരിശോധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ എട്ട് ഫൊറൻസിക് ഡോക്ടർമാർ രണ്ടു സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. എല്ലാ മൃതദേഹങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് കണ്ണൂർ ഫൊറൻസിക് ലാബിലേക്കയച്ചു.



ഇതിനൊപ്പം തന്നെ സംശയത്തിലുളള ജോളിയെ കസ്റ്റെഡിയിലെടുത്തു. തുടർന്നുളള ചോദ്യം ചെയ്യലിൽ ആദ്യമൊക്കെ എല്ലാം നിഷേധിച്ച ജോളി തെളിവുകൾ ഒന്നൊന്നായി പോലീസ് ചൂണ്ടികാണിച്ചപ്പോൾ പോലീസിനെ പോലും ഞെട്ടിച്ചുകൊണ്ട് ആ ആറു കൊലപാതകങ്ങളും ചെയ്തത് താനാണെന്ന് സമ്മതിച്ചു.

അത് ഇപ്രകാരമായിരുന്നു.
പൊന്നാമറ്റത്തിൽ അന്നമ്മയെ കൊല്ലാനാണ് ആദ്യം തീരുമാനിച്ചത്, എന്നാൽ അതിനു മുമ്പ് ജോളി ഏത് വിഷം, എങ്ങിനെ നൽകണം എന്ന പരീക്ഷണം നടത്താൻ തീരുമാനിച്ചു. അതിനായി അവൾ തിരഞ്ഞെടുത്ത സ്ഥലം തന്റെ ജൻമ ഗ്രഹം ആയിരുന്നു.
ഇടുക്കിയിലെ വാഴവരയിലെ വീട്ടിലെ വളർത്തിയിരുന്ന പട്ടിക്ക് ജോളിയുടെ അച്ഛൻ കൃഷി ആവശ്യങ്ങൾക്കായി വാങ്ങി സൂക്ഷിച്ചിരുന്ന വിഷം നൽകി കൊലപ്പെടുത്തി. നായ ചത്തത് വിഷം നൽകിയതിനാലാണെന്ന് ആർക്കും മനസിലായില്ല. തുടർന്ന് അതേ പോലെ തന്നെ അന്നമ്മയ്ക്ക് വിഷം നൽകി. എങ്കിലും ആദ്യം അവർ രക്ഷപെട്ടു. എന്നാൽ രണ്ടാമത്തെ തവണ ആട്ടിൻ സൂപ്പിൽ വിഷം ചേർത്ത് നൽകിയപ്പോൾ അവർ മരിച്ചു. ആട്ടിൻ സൂപ്പ് ആയതിനാൽ കൂടുതൽ അളവിൽ വിഷം ചേർക്കാൻ ജോളിക്ക് സാധിച്ചു.
കാർഷീക ആവശ്യങ്ങൾക്കുപയോഗിക്കുന്ന വിഷങ്ങൾക്ക് രൂക്ഷ ഗന്ധം ഉളളതിനാൽ എളുപ്പത്തിൽ ഭക്ഷണപാനീയങ്ങളോടൊപ്പം നൽകാൻ സാധിക്കില്ലാ എന്ന് ജോളിക്ക് മനസിലായി. പോരാത്തതിന് അന്നമ്മ ഒരു തവണ രക്ഷപെടുകയും ചെയ്തു. കുശാഗ്രബുദ്ധിയായ ജോളി സൈനേഡ് ആണ് തനിക്ക് പറ്റിയ മാധ്യമം എന്ന് കണ്ടെത്തി. അതിനായി ജ്വല്ലറിയിൽ ജോലിക്കാരനായ മാത്യു സാമുവൽ എന്ന ബന്ധുവിനെ തന്നെ കൂട്ടു പിടിച്ചു. എത്ര അടുത്ത ബന്ധമുണ്ടെങ്കിലും ആരും സൈനേഡ് ആർക്കും നൽകാൻ മുതിരില്ല. അതിനാൽ തന്നെ മാത്യു എന്നു പേരുളള ഷാജിയുമായി വഴിവിട്ട ബന്ധങ്ങൾക്ക് ജോളി തയ്യാറായി. മാത്യുവിനോട് എലിയേയും മറ്റും കൊല്ലാനാണെന്നാണ് ജോളി പറഞ്ഞിരുന്നത് എന്ന് അയാൾ പറയുന്നു. മാത്യു സുഹൃത്തായ പ്രജി കുമാറിനോട് സൈനേഡ് വാങ്ങി ജോളിക്ക് നൽകി. പഞ്ചസാര തരിപോലുളള സൈനേഡ് കലർത്തിയാൽ പെട്ടെന്ന് തിരിച്ചറിയുകയില്ലാത്തതിനാൽ പിന്നെ ജോളിക്ക് കാര്യങ്ങൾ എളുപ്പമായി.
അടുത്ത ഇരയായ ടോം തോമസിന് കപ്പ വേവിച്ചതിൽ സൈനേഡ് ചേർത്തു നൽകി. അദ്ദേഹം ഉടനടി മരണം വരിച്ചു. വീടിന്റെ ഭരണം കൈകളിൽ ആയെങ്കിലും നിശ്ചിതമായ വരുമാനമില്ലാത്ത, അന്ധവിശ്വാസിയായ, മദ്യപിക്കുന്ന ഭർത്താവിനെ ജോളിക്ക് മടുത്തു കഴിഞ്ഞിരുന്നു. അതിനാൽ ഒരു ദിവസം വൈകിട്ട് ഭക്ഷണത്തിനോടൊപ്പം സൈനേഡ് നൽകി റോയിയേയും കൊലപ്പെടുത്തി. അതു കഴിഞ്ഞ് ആദ്യം വിവരിച്ചതുപോലെ വിവിധങ്ങളായ നാടകങ്ങൾ നടത്തി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും മറച്ചു പിടിക്കാനും, അന്വേഷണം തന്നിലേക്കെത്തിക്കാതിരിക്കാനും ജോളിക്ക് കഴിഞ്ഞു. എങ്കിലും മാത്യു മഞ്ചാടി എപ്പോഴും വിലങ്ങു തടിയായി നിന്നു. അദ്ദേഹത്തെ ഒഴിവാക്കാതെ ഭൂമിയിൽ സമാധാനം ഉണ്ടാകില്ലാ എന്ന് മനസിലാക്കിയ ജോളി ഭക്ഷണം നൽകാൻ പോയപ്പോൾ മദ്യത്തിൽ വിഷം കലർത്തി അദ്ദേഹത്തെ കൊലപ്പെടുത്തി. വിഷം നൽകിയ ശേഷം വീടിനു പിന്നിൽ ജോളി മറഞ്ഞു നിന്നു. മാത്യു മഞ്ചാടി ഛർദ്ദിക്കുന്നതും, നിലത്തു വീണ് മരണവെപ്രാളം കാണിക്കുന്നതും അവൾ പിന്നിൽ നിന്നും അറിഞ്ഞു.
മരിച്ച് കഴിഞ്ഞു എന്ന് ഉറപ്പാക്കിയ ശേഷം അലമുറയിട്ട് ആളെ കൂട്ടി ആശുപത്രിയിൽ കൊണ്ടു പോയി. തന്റെ ഏറ്റവും വലിയ ശത്രുവിനെ കൊന്നശേഷം കൊലപാതകങ്ങളിൽ ലഹരി കയറിയ ജോളി ഷാജുവിന്റെ 2 വയസ് മാത്രം പ്രായമുളള മകളെ ബ്രഡ്ഡിൽ സൈനേഡ് പുരട്ടി നൽകി കൊന്നു. പിന്നീട് അതു പോലെ തന്നെ സിലിയെ കുടിക്കുന്ന വെളളത്തിലും, കഴിച്ച ഗുളികയിലും സൈനേഡ് പുരട്ടി നൽകിയാണ് കൊലപ്പെടുത്തിയത്.
ആറ് കൊലപാതകങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി നടത്തിയ ശേഷം ഷാജുവിനെ വിവാഹം കഴിച്ചു.
കൂടത്തായിലെ ആറ് പേരുടെ ദുരൂഹ മരണത്തില്‍ മുഖ്യ ആസൂത്രകയെന്ന് പൊലീസ് കണ്ടെത്തിയ ജോളി ഉള്‍പ്പെടെ മൂന്ന് പ്രതികളെയും താമരശേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
പോലീസ് ഷാജുവിനേയും, ഷാജുവിന്റെ അച്ഛൻ സഖറിയായേയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. പൊന്നമറ്റം എന്ന തറവാടു വീട് ഫോറെൻസിക്കുകാർ പരിശോദന നടത്തി. ജോളിയുടെ കാറിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സൈനേഡിന്റെ ബാക്കി ഭാഗം ലഭിച്ചു. വീട് പോലീസ് സീല് ചെയ്തു.
അതിശയിപ്പിക്കുന്ന ആസൂത്രണവും അപാരമായ ക്രിമിനല്‍ മനസുമാണ് ജോളിയില്‍ ക്രൈംബ്രാഞ്ച് കണ്ടത്. ശാസ്ത്രീയ പരിശോധന ഫലം വരുന്നതോടെ ദുരൂഹ മരണത്തിന് വ്യക്തതയുണ്ടാകുമെന്നാണ് വിലയിരുത്തൽ. പ്രധാന തെളിവുകൾ ഇതിനകം ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു.
അറസ്റ്റിലായ ജോളി, രഞ്ജിയെ വകവരുത്താന്‍ നീക്കം നടത്തിയതായി പൊലീസിനോട് കുറ്റസമ്മതം നടത്തി. റോയ് തോമസിന്റെ സഹോദരി റെഞ്ചിയെയും ജോളി സയനൈഡ് നല്‍കി വധിക്കാന്‍ ശ്രമിച്ചെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. അന്നമ്മയുടെ മരണശേഷമായിരുന്നു സംഭവം. ഒരു ദിവസം ജോളി നല്‍കിയ അരിഷ്ടം കുടിച്ച റെഞ്ചി അവശയായി. കണ്ണില്‍ ഇരുട്ടു കയറുകയും ഓക്കാനിക്കുകയും ചെയ്തു. ലീറ്റര്‍ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണനിലയിലായത്. അന്നു സംശയമൊന്നും തോന്നിയില്ലെന്നും പിന്നീടാണ് കൊലപാതക ശ്രമമാണെന്നു മനസ്സിലായതെന്നും റെഞ്ചി പൊലീസിനു മൊഴി നല്‍കി. വീട്ടില്‍ നടന്ന ദുരൂഹമരണങ്ങളുടെ കുരുക്കഴിയ്ക്കാന്‍ റിജോയും പെങ്ങള്‍ രഞ്ജിയും ഇറങ്ങിയപ്പോള്‍ ജോളിയില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. അപകടം മനസിലാക്കിയ ഇരുവരും തറവാട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നില്ല. റോയിയുടെ മരണശേഷം ജോളിയിലേക്ക് സംശയമുന നീണ്ടതോടെ രഞ്ജിയും റിജോയും പലപ്പോഴും കൂടത്തായിയിലെ തറവാടു വീട്ടിലെത്തിയിരുന്നെങ്കിലും ഒരിക്കല്‍പോലും അവിടെനിന്ന് ഭക്ഷണം കഴിക്കാനോ അന്തിയുറങ്ങാനോ കൂട്ടാക്കിയിരുന്നില്ല. ജ്യേഷ്ഠഭാര്യയുടെ പല നടപടികളും ദുരൂഹതയുണര്‍ത്തുന്നതാണെന്ന് കൃത്യമായി മനസ്സിലാക്കിയ ഇരുവരും ഇക്കാര്യം സുഹൃത്തുക്കളായ പലരോടും, ചില ബന്ധുക്കളോടും പങ്കുവെച്ചിരുന്നു.
അമേരിക്കയില്‍നിന്ന് മൂന്നുതവണ നാട്ടിലെത്തിയപ്പോഴും റിജോ തിരുവമ്പാടിയിലെ ഭാര്യവീട്ടിലും, കോടഞ്ചേരിയിലെ ഹോട്ടലിലും, രഞ്ജി താമസിക്കുന്ന എറണാകുളത്തെ വീട്ടിലുമാണ് അന്തിയുറങ്ങിയത്. പലപ്പോഴും തറവാടു വീട്ടിലെത്തിയ രഞ്ജി, ജോളി തളികയില്‍ വെച്ചുനീട്ടിയ പലഹാരങ്ങളോ ശീതളപാനീയങ്ങളോ രുചിച്ചുപോലും നോക്കിയില്ല.
ഭാര്യയും കുട്ടിയും മരണപ്പെട്ട ഷാജുവിനെ ജോളി വിവാഹം ചെയ്തത് ദുരൂഹത വര്‍ധിപ്പിച്ചു. ഇതോടെ ഇരുവരും തമ്മിലുള്ള പ്രണയബന്ധമാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്ന സംശയം ബലപ്പെട്ടു. ഇവരുടെ വിവാഹത്തെ കുടുംബത്തിലെ ചിലര്‍തന്നെ എതിര്‍ത്തിരുന്നു. എങ്കിലും ഷാജുവിനെ കൈവിടാന്‍ ജോളി തയാറായില്ല. ഷാജുവിന്റെ വീട്ടിലേക്ക് ജോളിയെ ബന്ധുക്കള്‍ കയറ്റാത്തതിനാല്‍ ഇരുവരും രണ്ടു വീടുകളിലാണ് താമസിച്ചത്. എല്ലാവരുടെയും മരണ സമയത്ത് സാന്നിധ്യം ഉണ്ടായിരുന്നുവെന്നതാണ് ജോളിയെ സംശയത്തിന്റെ നിഴലിലാക്കിയ മറ്റൊരുകാര്യം. എന്നാല്‍, പലരേയും താനാണ് ആശുപത്രിയില്‍ എത്തിച്ചത് എന്നതിന്റെ തെളിവുകള്‍ സൂചിപ്പിച്ചാണ് ഈ സംശയത്തെ ഇവര്‍ നേരിട്ടത്.
എന്താണ് സയനൈഡ്?
നാവിന്‍തുമ്പില്‍ തട്ടിയാല്‍, സ്വിച്ച് ഓഫാക്കുമ്പോൾ ബള്‍ബ് കെട്ടു പോകും പോലെ മരണം സംഭവിക്കുമെന്ന് പറയുന്നത് ശരിയോ ?
അപസര്‍പ്പക കഥകളുടെ പ്രശസ്ത സൃഷ്ടാവായ അഗത ക്രിസ്റ്റി തന്റെ നോവലുകളില്‍ സയനൈഡ് ‘യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ടല്ലോ! അവരുടെ ഒരു നോവലിന്റെ പേരുപോലും Sparkling Cyanide എന്നാണ്. സയനൈഡുമായി ബന്ധപ്പെട്ടു അനേകം കഥകളുമുണ്ട്. പൊട്ടാസിയം സയനൈഡിന്റെ രുചി എന്താണെന്നു എഴുതിവെക്കാനായി പേനയും കടലാസുമെടുത്ത ഒരാള്‍ക്കു രുചിച്ച ശേഷം ഇംഗ്ലീഷ് അക്ഷരമായ ‘S’ എഴുതാനേ കഴിഞ്ഞുള്ളു എന്ന കഥയ്ക്ക് വലിയ പ്രചാരം കിട്ടിയിട്ടുണ്ട്. ഉടനെ മരിച്ചുപോയതിനാല്‍ പൊട്ടാസിയം സയനൈഡിന്റെ രുചി മധുരം (Sweet), പുളിരസം (Sour), ഉപ്പുരസം (Salty) ഇതില്‍ ഏതാണെന്നു അറിയാനായില്ലെന്നതാണ് ഈ നുണക്കഥ.
നമ്മള്‍ ഭൂമിയില്‍ കാണാറുള്ള പല പദാര്‍ത്ഥങ്ങളിലും സയനൈഡ് അടങ്ങിയിട്ടുണ്ട്, അവയില്‍ പലതും ഹാനികരമല്ലെന്ന് മാത്രം. കാര്‍ബണ് - നൈട്രജന്‍ രാസഘടകങ്ങളാല്‍ നിര്‍മ്മിതമാണ് സയനൈഡ്. എന്നാല്‍ സോഡിയം സയനൈഡ്, പൊട്ടാസിയം സയനൈഡ്, ഹൈഡ്രജന്‍ സയനൈഡ് എന്നിവ മാരകങ്ങളായ വിഷക്കൂട്ടുകളാണ്. പല ഫാര്‍മസ്യൂട്ടിക്കല്‍ ഉത്‌പന്നങ്ങളിലും സയനൈഡിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. എന്നാല്‍ ഇവയൊന്നും തന്നെ കാര്‍ബണ്‍ – നൈട്രജന്‍ ഘടകങ്ങളെ സ്വതന്ത്രമാക്കുന്നില്ല എന്നതുകൊണ്ടു മാത്രമാണ് അപകടകാരികളാകാത്തത്. എന്തിനേറെ പറയുന്നു ആപ്പിളിന്റെയും, ചെറിയുടെയും കുരുവില്‍ പോലും സയനൈഡ് അടങ്ങിയിട്ടുണ്ട്. ആപ്പിളിന്റെ അരിയില്‍ സയനൈഡും ഷുഗറും ചേര്‍ന്ന മോളിക്കുലര്‍ രൂപത്തിലാണ് ഉള്ളത്. ശരീരത്തിലെ എന്‍സൈമുകളുമായി ചേരുമ്പോള്‍ ഷുഗര്‍ വേര്‍പെടും. അവശേഷിക്കുന്ന സയനൈഡ് വിഘടിച്ച് ഹൈഡ്രജന്‍ സയനൈഡ് ആയി മാറും. ആപ്പിളിന്റെ അരി വലിയ അളവില്‍ കടിച്ചു പൊട്ടിച്ചു കഴിക്കാത്തതിനാല്‍ ശരീരത്തിന് ദോഷം സംഭവിക്കുന്നില്ല. മരച്ചീനിയിലും സയനൈഡ് ചെറിയ രീതിയില്‍ അടങ്ങിയിട്ടുണ്ട്. കഴിക്കുന്ന അളവ് ചെറുതായതിനാല്‍ പ്രശ്നങ്ങളുണ്ടാകുന്നില്ല.
ചെറിയ അളവില്‍ സയനൈഡ് ശരീരത്തില്‍ പ്രവേശിച്ചാല്‍ അതിനെ നിര്‍വീര്യമാക്കാനുള്ള സംവിധാനമുണ്ട്. റോഡാനീസ് (Rhodanese) എന്ന എന്‍സൈം സയനൈഡിനെ താരതമ്യേന അപകടം കുറഞ്ഞ തയോസയനേറ്റ് (Thiocyanate)ആക്കി മാറ്റും.
കൊടിയവിഷമായി സയനൈഡ് മാറുന്നതെങ്ങനെ?
ഇരുനൂറു മില്ലിഗ്രാമോളം പൊട്ടാസിയം സയനൈഡ് കഴിച്ചാലേ ഒരാള്‍ മരിക്കാന്‍ സാധ്യതയുള്ളൂ. ഇതും വ്യക്തിയുടെ ശരീരഭാരം ഉള്‍പ്പെടെയുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കും. സയനൈഡ് രക്തത്തില്‍ പ്രവേശിച്ചാല്‍ തലവേദന, തലകറക്കം, മനോവിഭ്രമം, ക്ഷീണം, രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കുറയുക, ശ്വാസ തടസ്സം എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകുന്നതാണ്.
സയനൈഡ് എന്ന് കേള്‍ക്കുമ്പോഴേക്കും ഒരുതരം ഞെട്ടലാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. ജലത്തിന്റെ സാന്നിദ്ധ്യത്തില്‍ പൊട്ടാസിയം സയനൈഡ്, സോഡിയം സയനൈഡ് എന്നിവ വേഗത്തില്‍ അയോണീകരണത്തിനു (Ionisation) വിധേയമായി സയനൈഡ് അയോണുകളെ (CN-) ഉല്‍പ്പാദിപ്പിക്കുന്നു.
ഇതാണ് വിഷമായി പ്രവര്‍ത്തിക്കുന്നത്. ഇതിനു Cytochrome oxidase എന്ന എന്‍സൈമുമായി സംയോജിക്കാനാകും. ഈ രാസപ്രവര്‍ത്തനം നടന്നാല്‍ സെല്ലുകള്‍ക്കു ഊര്‍ജം നല്‍കുന്ന ATP (Adinosine triphosphate) യുടെ നിര്‍മാണം നിലച്ചു സെല്ലുകള്‍ നശിച്ചുപോകുന്നു.
ഹൃദയത്തിലെയും നാഡീവ്യൂഹത്തിലെയും സെല്ലുകള്‍ വന്‍തോതില്‍ നശിക്കുന്നത് പെട്ടെന്നുള്ള മരണത്തില്‍ കലാശിക്കുമെന്നു പറയേണ്ടതില്ലല്ലോ.
അതിതീവ്രമായ എരിവും പുളിയും കലര്‍ന്ന അനുഭവമാണ് സയനൈഡ് തരിക എന്ന് ശാസ്‌ത്രജ്ഞര്‍ പറയുന്നു. സയനൈഡ് ഒരിക്കലും സ്ളോ പോയിസണിംഗ് ആകില്ല. കാരണം ഭക്ഷണത്തില്‍ കലര്‍ത്തിയാല്‍ ഉടന്‍ തന്നെ മനസിലാക്കുമെന്നതു തന്നെ. വായില്‍ എത്തിയാല്‍ തന്നെ തുപ്പാനുള്ള പ്രവണതയാണ് ഉണ്ടാവുക. എന്നാല്‍ മസാലക്കൂട്ടുകള്‍ കൂടുതലടങ്ങിയ സൂപ്പ് പോലുള്ളവയില്‍ അധികം അറിയാന്‍ കഴിയില്ല. ഇതു തന്നെയാണ് ജോളിയും ഈ മാര്‍ഗം പരീക്ഷിക്കാന്‍ കാരണം.
കല്ലുപ്പിന്റെ ആകൃതിയിലാണ് സയനൈഡ് കാണപ്പെടുന്നത്. ശരീരത്തിനുള്ളില്‍ എത്തിയാലുടന്‍ മൈറ്റോകോണ്‍ട്രിയുടെ പ്രവര്‍ത്തനത്തെ ഇത് നേരിട്ട് ബാധിക്കുന്നു. കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതോടെ ത്വരിതഗതിയില്‍ മരണം സംഭവിക്കുന്നു.
സയനൈഡ് ഉള്ളില്‍ ചെന്നാല്‍ എങ്ങനെ മനസിലാക്കാം?
ശക്തമായ തലവേദന, രക്തത്തിന്റെ മര്‍ദം അമിതമായി ഉയരുക, ഹൃദയമിടിപ്പ് കുറയുക എന്നിവയാണ് ആദ്യം ശരീരത്തില്‍ സംഭവിക്കുക. പിന്നീട് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലയ്‌ക്കുന്നു. തുടര്‍ന്ന് ബോധരഹിതനാകുന്നയാള്‍ കോമയിലേക്ക് അവിടെ നിന്ന് മരണത്തിലേക്കും നയിക്കപ്പെടുന്നു. സയനൈഡ് ശരീരത്തിലെത്തുന്നയാളുടെ ശരീരം ചെറിക്ക് സമാനമായി ചുവക്കുന്നതും പ്രത്യേകതയാണ്. സയനൈഡ് അയണിന്റെ പ്രവര്‍ത്തനഫലമായാണിത്. തുടര്‍ന്ന് ശരീരത്തില്‍ നിന്നുള്ള സ്രവങ്ങള്‍ക്ക് ബദാമിന്റെതിന് സമാനമായ ഗന്ധമായിരിക്കും ഉണ്ടാവുക.
സയനൈഡിന് ചികിത്സയുണ്ടോ?
ചെറിയ അളവിലുള്ള സയനൈഡൊക്കെ പ്രതിരോധിക്കാന്‍ നമ്മുടെ ശരീരത്തിന് കഴിവുണ്ട്. അതുകൊണ്ടുതന്നെയാണ് ആപ്പിളിന്റെ കുരു ശരീരത്തിനുള്ളില്‍ ചെന്നാലോ, പുകലിക്കുമ്പോഴോ ഒന്നും സയനൈഡ് ഹാനികരമാകാത്തത്. സയനൈഡിന് ചികിത്സയുണ്ടോ എന്ന ചോദ്യത്തിന്, അത് എത്രത്തോളം ശരീരത്തിനുള്ളില്‍ കടന്നിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും എന്നതാണ് ഉത്തരം. അതീവമാരകങ്ങളായ പൊട്ടാസ്യം സയനൈഡോ, ഹൈഡ്രജന്‍ സയനൈഡോ ഉള്ളില്‍ ചെന്നാല്‍ നിമിഷ നേരത്തിനുള്ളില്‍ മരണം സംഭവിക്കാം. തമിഴ് പുലികളാണ് ഇത് ഉപയോഗിച്ചിരുന്നത്. ഹൈഡ്രോ ക്ലോറിക്ക് ആസിഡും പൊട്ടാസ്യം സയനൈഡും രണ്ട് പ്രത്യേകം അറകളിലാക്കി കഴുത്തില്‍ മാലയാക്കി ഇടുകയാണ് പതിവ്. പിടിയിലാകുമ്പോള്‍ ഇത് കടിച്ചു പൊട്ടിക്കുകയും ഈ രണ്ട് മിശ്രിതങ്ങളും ചേര്‍ന്ന് നിമിഷ നേരത്തിനുള്ളില്‍ മരണം സംഭവിക്കുകയുമാണ് ചെയ്യുക. വായില്‍ നിന്ന് നേരിട്ട് രക്തത്തില്‍ കയറിയാണ് മരണം സംഭവിക്കുന്നത്.
എന്തുതന്നെയായാലും സയനൈഡ് ഉള്ളില്‍ ചെന്നയാളെ ശുദ്ധവായു ലഭിക്കുന്നിടത്തേക്ക് മാറ്റുകയാണ് ആദ്യം വേണ്ടത്. നാച്വറല്‍ വൈറ്റമിന്‍ ബി12, ഹൈഡ്രോക്‌സോകൊബാലുമിന്‍ എന്നീ ആന്റീഡോട്ട്സ് നല്‍കി കഴിഞ്ഞാല്‍ അതീവ മാരകങ്ങളല്ലാത്ത സയനൈഡ് സംയുക്തത്തില്‍ നിന്ന് രക്ഷപ്പെടുത്താനാകും. മേല്‍പ്പറഞ്ഞവ സയനൈഡുമായി ചേര്‍ന്ന് രൂപപ്പെടുന്ന സിയാനൊകൊബാലുമിന്‍ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നതുകൊണ്ടാണിത്.
സയനൈഡ് കണ്ടുപിടിച്ചത് സ്വീഡന്‍കാരനായ ഷീലെ (Carl Wilhelem Scheele) ആണ്. എന്നാല്‍ ഭക്ഷ്യ വസ്തുക്കളില്‍ അടങ്ങിയ സയനൈഡ് മനുഷ്യനും മൃഗങ്ങള്‍ക്കും ചരിത്രാതീത കാലം മുതല്‍ക്കുതന്നെ അപകടം വരുത്തിയിട്ടുണ്ട്.
നമുക്ക് പരിചിതമായ കപ്പ (Cassava), ബദാം എന്നീ ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ Cyanogenic Glycosides അടങ്ങിയിട്ടുണ്ട്. ഇവ ജലത്തിന്റെ സാന്നിദ്ധ്യത്തില്‍ ഹൈഡ്രോലിസിസിനു (Hydrolysis) വിധേയമായി ഹൈഡ്രജന്‍ സയനൈഡ് ഉല്‍പ്പാദിപ്പിക്കുന്നു.
അയോണീകരണത്തിനു വിധേയമായി ഇത് സയനൈഡ് അയോണിനെ സ്വതന്ത്രമാക്കും. കപ്പയില്‍ ലൈനമറിന്‍ (Linamarin), ലോട്ടോസ്ട്രലിന്‍ (Lotaustralin) എന്നീ സംയുക്തങ്ങളും ബദാമില്‍ അമിഗ്ഡാലിന്‍ (Amigdalin) എന്ന പദാര്‍ത്ഥവുമാണ് സയനൈഡിനു കാരണമാകുന്നത്. ( ഇവയില്‍ – CN എന്ന ഭാഗം ഉള്ളത് ശ്രദ്ധിക്കുക .)
സയനൈഡുകൊണ്ടുള്ള വിഷബാധയേറ്റാല്‍ അമൈല്‍ നൈട്രേറ്റ് (Amyl nitrate), സോഡിയം നൈട്രൈറ്റ് (Sodium nitrite), സോഡിയം തയോസള്‍ഫേറ്റ് (Sodium thiosulphate) എന്നീ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്.
കപ്പയില തിന്നു വിഷമേറ്റ മൃഗങ്ങള്‍ക്കു സാധാരണ സോഡിയം നൈട്രൈറ്റിന്റെ ലായനി കൊടുക്കാറുണ്ട്. കപ്പയുടെ ഇനം മാറുന്നതിനു അനുസരിച്ചു വിഷാംശത്തിന്റെ അളവും മാറുന്നതായി കണ്ടിട്ടുണ്ട്. കപ്പ പുഴുങ്ങി വെള്ളമൂറ്റിയാല്‍ വിഷാംശം ഏറെക്കുറെ പൂര്‍ണമായും നഷ്ടപ്പെടും.
റിട്ടേർഡ് എസ്.പി ജോർജ്ജ് ജോസഫ് ഈ കേസിൽ ജോളിയെക്കുറിച്ച് അദ്ദേഹത്തിനുളള അഭിപ്രായങ്ങൾ ചുവടെ നൽകുന്നു.
സ്വത്ത് തട്ടിയെടുക്കലും ഷാജുവുമൊന്നിച്ചുള്ള ജീവിതവുമുള്‍പ്പെടെ ഓരോ കൊലപാതകങ്ങള്‍ക്കും ഓരോ ലക്ഷ്യങ്ങളുണ്ടായിരുന്നു എന്ന് അന്വേഷണ സംഘം പറയുന്നു. എന്നാല്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങള്‍ ഇല്ലാതെ നടക്കാനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ലെന്ന് റിട്ട. എസ്. പി. ജോര്‍ജ് ജോസഫ് പറയുന്നു. ജോളി ഒരു പ്രത്യേക തരം സ്വഭാവത്തിനുടമയാണെന്നും അവര്‍ക്ക് കുറ്റകൃത്യം ചെയ്യുന്നതിനുള്ള വാസനയുള്ളയാളാണെന്നുമാണ് ജോര്‍ജ് ജോസഫിന്റെ നിരീക്ഷണം.
‘സാഹചര്യ തെളിവുകളെല്ലാം ആറ് കൊലപാതകങ്ങളും ജോളി തന്നെയാണ് ചെയ്തത് എന്നതിലേക്കാണ് എത്തിക്കുന്നത്. നേരിട്ട് തെളിവുകളോ സാക്ഷികളോ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകള്‍ക്കാണ് പ്രസക്തി. ഇവിടെ ആറ് കൊലപാതകങ്ങള്‍ നടക്കുമ്പോഴും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഭര്‍ത്താവ് റോയ് തോമസ് കൊല്ലപ്പെട്ട കേസില്‍ മാത്രമാണ് ഇപ്പോള്‍ ജോളിക്കെതിരെ കേസുള്ളത്. എന്നാല്‍ വരും ദിവസങ്ങളില്‍ മറ്റ് കേസുകളും ഇവരില്‍ ചുമത്താനുള്ള തെളിവുകള്‍ ലഭിക്കും എന്നാണ് കരുതുന്നത്. പക്ഷെ ജോളി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയാണ് ഞാന്‍ കാണുന്നത്. കേസ് മനസ്സിലാക്കിയിടത്തോളം ജോളി ഹോമിസൈഡല്‍, സ്യൂയിസൈഡല്‍ മാനിയ ഉള്ളയാളാണ്. കൊലപാതകം ചെയ്യല്‍ അവരുടെ മാനിയയുടെ ഭാഗമാണ്. ക്രൈം ചെയ്യല്‍ അവരുടെ സ്വഭാവത്തിന്റെ ഭാഗമാണ്. അവര്‍ വിചാരിച്ചാല്‍ പോലും അത് ചെയ്യാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഒരു തോന്നലില്‍ കൊലപാതകം ചെയ്യുന്ന ഇംപള്‍സീവ് ആയ മനോവൈകല്യം അവര്‍ക്കുണ്ട്. ഇത് മാത്രമല്ല, വിവിധ മൊഴികള്‍ പരിശോധിക്കുമ്ബോള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ളയാണ് ജോളി എന്ന് വ്യക്തമാണ്. മോഷ്ടിക്കുന്ന ക്ലപ്‌റ്റോമാനിയയ്ക്കും അടിമയാണ് ജോളി. അന്നമ്മയുടെ മരണത്തിന് മുമ്പ് തന്നെ എട്ട് പവന്‍ വരുന്ന വളകള്‍ കളവ് പോയിട്ടുണ്ട്. മരിച്ച സിലിയുടെ ആഭരണങ്ങളും കാണാതെ പോയിട്ടുണ്ട്. കളവുകള്‍ നിരവധി പറയുകയും ചെയ്യുന്നു. ഇതുകൂടാതെ സെക്ഷ്വല്‍ അബറേഷന്‍സും ഉള്ളയാളാണെന്നാണ് മനസ്സിലാക്കുന്നത്. അഞ്ചിലധികം ആളുകളുമായി ജോളി ശാരീരിക ബന്ധമുണ്ടായിരുന്നു എന്നത് സംബന്ധിച്ച വിവരങ്ങളുമുണ്ട്. ആറ് കൊലപാതകങ്ങളിലെ ഒരു കൊലപാതകത്തില്‍ അത്തരത്തില്‍ ഒരു ബന്ധത്തിന്റെ സാധ്യതയും കാണുന്നു. സ്ത്രീകള്‍ പൊതുവെ തങ്ങളുടെ ക്രിമിനല്‍ സ്വഭാവം പുറത്ത് കാണിക്കാതിരിക്കുന്നതില്‍ മിടുക്കരായിരിക്കും. ആര്‍ക്കും മനസ്സിലാവാതെ വര്‍ഷങ്ങളോളം ജോളി സമാധാന ജീവിതം നയിച്ചതും ഇതിന്റെ ഭാഗമായാണ്.’

എന്നാല്‍ ഒരു വലിയ പിശാചെന്ന രീതിയില്‍ ജോളിയെ കാണുന്നത് ശരിയായ സമീപനമല്ലെന്ന് ക്രിമിനോളജിസ്റ്റ് ജെയിംസ് വടക്കാഞ്ചേരി പറയുന്നു.
‘നിലവില്‍ ഒരു കൊലപാതകമാണ് സയനൈഡ് ഉള്ളില്‍ ചെന്നത് എന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ അത് തന്നെയാണോ 2002ലെ കൊലപാതകത്തിന് ഉപയോഗിച്ചത്, അതിന് പിന്നില്‍ ജോളി തന്നെയാണോ എന്നുള്ള ഉറപ്പുകളിലേക്ക് എത്താന്‍ ഇനിയും തെളിവുകള്‍ മതിയാവില്ല. ഇപ്പോള്‍ അത് ഒരു അനുമാനം മാത്രമാണ്. അനുമാനത്തിന്റെ പുറത്ത് ജോളി തന്നെയാണ് എല്ലാ കൊലപാതകങ്ങളും ചെയ്തതെന്ന് പറയുന്നതിലും ശരിയില്ല. ഒസ്യത്ത് തയ്യാറാക്കി എന്ന പറയുന്നു. ഒസ്യത്തിനായുള്ള മുദ്രപത്രം വാങ്ങിയത് റോയ് തോമസും അച്ഛന്‍ ടോം തോമസും മരിക്കുന്നതിനും മുമ്പാണെന്ന് അതിന് പിന്നില്‍ കുറിച്ചിരിക്കുന്ന തീയതിയില്‍ നിന്ന് വ്യക്തമാണ്. വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതില്‍ ജോളി മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്ന് പറയാന്‍ അതിനാല്‍ തന്നെ സാധിക്കുകയുമില്ല.’
നിലവില്‍ ജോളി കോഴിക്കോട് ജില്ലാ ജയിലിലാണ്. മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതിനാല്‍ പോലീസ് കടുത്ത നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജയിലില്‍ ജോളി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.