Operation Black Thunder
1988 ഏപ്രിൽ മാസം
ന്യൂഡെൽഹിയിൽ നിന്നും ഏകദേശം 40 കിലോമീറ്റർ അകലെ ആരവല്ലിക്കുന്നുകൾക്കു സമീപം മനേശ്വർ എന്ന സ്ഥലം. അവിടെ നാഷണൽ സെക്യൂരിറ്റി ഗാർഡ്സി (NSG) ന്റെ മെയിൻ കോമ്പ്ലക്സ്.
ഏകദേശം മൂന്നുമാസങ്ങളായി അവിടെയൊരു സ്പെഷ്യൽ കമാൻഡോ ട്രെയിനിംഗ് പുരോഗമിയ്ക്കുകയാണ്. വായുവിൽ നിൽക്കുന്ന ഹെലികോപ്ടറുകളിൽ നിന്നും റോപ്പുകളിൽ ഊർന്നിറങ്ങുന്ന കമാൻഡോകൾ നിലത്തെത്തുന്നതും നിലത്തേക്കു വീഴുകയാണ്. നിലം സ്പർശിയ്ക്കും മുൻപ് അവരുടെ കൈയിലെ സബ്മെഷീൻ ഗണ്ണിൽ നിന്നും അകലെയുള്ള ഡമ്മിയുടെ തലയ്ക്കു നേരെ തന്നെ ഒരു ബുള്ളറ്റ് പറന്നിരിയ്ക്കും. ഒട്ടും പിഴയ്ക്കാത്ത കൃത്യത. മറ്റൊരു ടീം ബിൽഡിങുകൾ എക്സ്പ്ലോസീവ്സ് ഉപയോഗിച്ചു ബ്രേയ്ക്ക് ചെയ്യുന്നു. കൃത്യതയോടെ ഗ്രനേഡുകൾ എറിയുന്നു. അരയ്ക്കു താഴെ ഗൺ പിടിച്ചു കൊണ്ട് ലക്ഷ്യം ഭേദിയ്ക്കുന്ന ഷാർപ്പ് ഷൂട്ടർമാർ മറ്റൊരിടത്ത്. മുക്കാൽ കിലോമീറ്റർ അകലെ വരെ ഉന്നം പിഴയ്ക്കാത്തെ സ്നൈപ്പർമാരുടെ വേറൊരു ടീം..
എല്ലാത്തരത്തിലും പിഴവില്ലാത്ത ഒരു ട്രെയിനിംഗ് ആണവിടെ നടന്നു കൊണ്ടിരുന്നത്. ട്രെയിനിംഗ് ഫീൽഡിൽ തന്നെ ഒരു മോക്ക് അപ്പ് നിർമ്മിച്ചിട്ടുണ്ട്. അതിൽ നിരന്തര പരിശീലനം നടക്കുന്നു.

ട്രെയിനിംഗിനു മേൽനോട്ടം വഹിയ്ക്കുന്നത് ഡയറക്ടർ വേദ് മാർവ നേരിട്ടാണ്, അധികമായിട്ടില്ല അദ്ദേഹം ചാർജ്ജെടുത്തിട്ട്. മൂന്നുമാസം മുൻപ്, ന്യൂഡെൽഹിയിലെ പ്രഗതി വിഹാർ സെൻട്രൽ പോലീസ് ഓർഗനൈസേഷനിലെ അദ്ദേഹത്തിന്റെ ഓഫീസിൽ ഒരു സന്ദേശമെത്തിയിരുന്നു. അതിശക്തമായൊരു ഓപറേഷനു തയ്യാറെടുക്കുക.

1984 ലെ, ഓപറേഷൻ ബ്ലൂസ്റ്റാറിനു ശേഷവും പഞ്ചാബ് ശാന്തമായിരുന്നില്ല.
അമൃത് സറിലെ സുവർണ ക്ഷേത്രത്തിൽ സൈന്യം നടത്തിയ രക്തരൂഷിത ആക്രമണവും ഭിന്ദ്രൻ വാലെയുടെ കൊലയും, തുടർന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിക്ക് ബോഡിഗാർഡുകൾ വധിച്ചതിനെ തുടർന്നുണ്ടായ കലാപങ്ങളും ഒക്കെ ചേർന്ന് സിക്കു തീവ്രവാദികളിൽ പ്രതികാര വാഞ്ഛ വളർത്തി. സംസ്ഥാനത്തുടനീളം അവർ ആക്രമണങ്ങളും കലാപവും അഴിച്ചു വിട്ടു. അതിനിടെയാണു സുവർണ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായി, ഭിന്ദ്രൻ വാലെയുടെ അനന്തിരവൻ ജസ്ബീർ സിംഗ് റോഡ് അവരോധിയ്ക്കപ്പെട്ടത്. ഖാലിസ്ഥാൻ വാദിയായിരുന്നു അയാൾ.

പഞ്ചാബിലെ പോലീസ് മേധാവിയായി, മുംബൈയിലെ ജൂലിയസ് റൊബിറൊ വന്നെങ്കിലും അദ്ദേഹത്തിനു ഒതുക്കാവുന്നതായിരുന്നില്ല അവിടത്തെ കലാപാന്തരീക്ഷം. റൊബീറോയെ ജസ്ബീർ സിംഗ് പരസ്യമായി വെല്ലുവിളിച്ചു. ഖലീസ്ഥാൻ രൂപീകരിയ്ക്കാതെ പഞ്ചാബ് പ്രശ്നം ഒതുങ്ങില്ല എന്ന് അയാൾ പ്രഖ്യാപിച്ചു.
പൊതുവെ സൌമ്യനും രാഷ്ട്രീയത്തിൽ പരിചയക്കുറവുള്ളയാളുമായിരുന്നു പ്രധാനമന്ത്രി രാജീവ് ഗാന്ധി.

പഞ്ചാബ് കലാപങ്ങളുടെ പേരിൽ പാർലമെന്റിൽ അതിശക്തമായ വിമർശനങ്ങൾ അദ്ദേഹം നേരിടേണ്ടി വന്നു. അക്കാലത്ത്, ആസാമിലായിരുന്ന കൻവർ പാൽ സിംഗ് ഗിൽ എന്ന അതിശക്തനായ പോലീസ് ഓഫീസർ പഞ്ചാബ് പോലീസ് DGP ആയി നിയമിയ്ക്കപ്പെട്ടു. കർശന നടപടികളുടെ പേരിൽ (കു)പ്രസിദ്ധനായിരുന്നു ഗിൽ.

അദ്ദേഹത്തിന്റെ കീഴിൽ പഞ്ചാബ് പോലീസും തീവ്രവാദികളും തമ്മിൽ നിരന്തര ഏറ്റുമുട്ടലുകളുണ്ടായി. അനേകം നിരപരാധികൾ വധിയ്ക്കപ്പെട്ടു. സിക്ക് തീവ്രവാദികൾ വംശീയമായി തന്നെ കൊലപാതകങ്ങൾ നടത്തിക്കൊണ്ടിരുന്നു. ക്രമേണ സുവർണ ക്ഷേത്രം തീവ്രവാദികളുടെ സങ്കേതമായി തീർന്നു.
തീവ്രവാദികളെ സുവർണക്ഷേത്രത്തിൽ നിന്നും ഒഴിപ്പിയ്ക്കാൻ പ്രധാനമന്ത്രിയുടെ മേൽ സമ്മർദ്ദം ഏറിക്കൊണ്ടിരുന്നു. എന്നാൽ 1984 ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാർ പോലെ ഒരു നടപടി കൂടി അദ്ദേഹത്തിനു ചിന്തിയ്ക്കാനാവുമായിരുന്നില്ല. ആയിരങ്ങളാണു അന്നത്തെ ഓപറേഷനിൽ മരിച്ചത്. അതു കൂടാതെ, സിക്കുകാരുടെ പുണ്യക്ഷേത്രസമുച്ചയത്തിലെ കെട്ടിടങ്ങൾക്കു മേൽ ടാങ്കുകളും പീരങ്കികളും പ്രയോഗിച്ച് കനത്ത കേടുപാടുകൾ വരുത്തിയിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ജീവൻ തന്നെ ബലികൊടുക്കേണ്ടിയും വന്നു. ആയതിനാൽ ആ രീതിയിലൊരു ഓപ്പറേഷനു വീണ്ടും അനുമതി കൊടുക്കാനാവില്ല.
ബ്ലൂസ്റ്റാർ ഓപറേഷനു ശേഷം രൂപീകരിയ്ക്കപ്പെട്ട, ഇന്ത്യയുടെ ആന്റി-ടെററിസ്റ്റ് എലീറ്റ് ഫോഴ്സാണു NSG അഥവാ കരിമ്പൂച്ചകൾ ( BLACK CATS).




ലോകത്തെ മറ്റെല്ലാ എലീറ്റ് ഫോഴ്സുകളെയും പോലെ, വിവിധ സേനാ വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന, പ്രത്യേക കഴിവുകൾ ഉള്ള സൈനികരുടെ ബറ്റാലിയൻ ആണു കരിമ്പൂച്ചകൾ.
ഏറ്റവും അത്യാധുനിക ആയുധങ്ങളായിരിയ്ക്കും ഇവർക്കുണ്ടാവുക. ഓരോ ആൾക്കും ഒന്നിലേറെ ആയുധങ്ങളുണ്ടാവും. സഞ്ചരിയ്ക്കുന്ന ഒരു ആയുധപ്പുരതന്നെ.
ജർമ്മൻ നിർമ്മിതമായ MP5 സബ്മെഷീൻ ഗൺ – അന്നുള്ളതിൽ ഏറ്റവും മികച്ച ആയുധം, PSG 1 റൈഫിൾ – 3000 അടി ദൂരം വരെ കൃത്യതയോടെ ഷൂട്ട് ചെയ്യാവുന്ന ആയുധം. 2000 അടി അകലെ നിൽകുന്ന ഒരാളുടെ ഷർട്ട് ബട്ടൻസ് വരെ കൃത്യമായി ഫോക്കസ് ചെയ്യാനാവുമത്രേ ഇതിന്. അതിന്റെ 7.62 MM ബുള്ളറ്റിന് സാധാരണ റൈഫിളിന്റേതിനേക്കാൾ അനേക മടങ്ങ് ശക്തിയുണ്ടാകും. 3000 അടി അകലെയുള്ള ഒരു ഇഷ്ടികയെ തവിടുപൊടിയാക്കാൻ അതിനു കഴിയും. കൂടാതെ ഇരുട്ടിലും കാഴ്ചയുണ്ട് അതിന്റെ ടെലസ്കോപ്പിന്.


കൂടാതെ, വാതിലുകളും ജനലുകളും തകർക്കാനുള്ള എക്സ്പ്ലൊസീവുകൾ, ചെറിയ വിടവുകളിൽ കൂടി ഗ്യാസ് ഷെല്ലുകൾ ചാർജ് ചെയ്യാനുള്ള “സ്പെഷ്യലൈസ്ഡ് ഫെരെറ്റ് അമ്യൂണിഷൻ“ ( Specialized Ferret Ammunition ) ഇവയെല്ലാം കരിമ്പൂച്ചകൾക്കുണ്ടാകും.
ശരീരം മൂടുന്ന കറുത്ത യൂണിഫോം, കട്ടികൂടിയ ഹെൽമെറ്റ്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇവയാണു അവരുടെ വേഷം.
സുവർണക്ഷേത്രത്തിൽ തമ്പടിച്ച ഭീകരരെ തുരത്താൻ കരിമ്പൂച്ചകളെ ഉപയോഗിയ്ക്കാമെന്ന് ഉന്നതതലത്തിൽ ആലോചനകളുണ്ടായി. അങ്ങനെയാണു വേദ് മർവയ്ക്കു സന്ദേശമെത്തുന്നത്.
അതു ലഭിച്ചയുടൻ തന്നെ അദ്ദേഹവും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലെ (SAG) ചിലരുമായി അമൃത് സറിലേയ്ക്കു തിരിച്ചു. CRPF ഉദ്യോസ്ഥരുടെ യൂണിഫോമിലായിരുന്നു അവർ. ആകെ ഉണ്ടായിരുന്ന ആയുധങ്ങൾ ബൈനോകുലറും കുറച്ചു റൈറ്റിങ് പാഡുകളും മാത്രം.
സുവർണ ക്ഷേത്രത്തിനു വെളിയിലെ CRPF പിക്കറ്റുകളിൽ തങ്ങി അവർ നിരീക്ഷണം ആരംഭിച്ചു. ക്ഷേത്രത്തിനുള്ളിൽ കടക്കണമെന്ന അതിയായ താല്പര്യമുണ്ടായിരുന്നെങ്കിലും വിലക്കപ്പെട്ടിരുന്നു. കാരണം തീവ്രവാദികൾക്ക് എന്തെങ്കിലും സംശയമുണ്ടായാൽ പിടിയ്ക്കപ്പെടുകയും മരണപ്പെട്ടുകയും ചെയ്യുമെന്നുറപ്പാണ്.
ബ്ലൂസ്റ്റാർ ഓപ്പറേഷന്റെ സമയത്ത് ചിത്രീകരിയ്ക്കപ്പെട്ട ചില വീഡിയോകളിൽ നിന്നും ഉൾഭാഗത്തെക്കുറിച്ച് ചില ധാരണകൾ ലഭിച്ചു. ക്ഷേത്രത്തിന്റെ കവാടങ്ങളിൽ ചില മതിൽ നിർമ്മിതികൾ ബൈനോക്കുലർ വഴി അവർ കണ്ടെത്തി. ഒളിയാക്രമണങ്ങൾക്കും മറ്റും സൌകര്യത്തിനാവാം അവ നിർമ്മിച്ചിരിയ്ക്കുന്നത്.
ലഭ്യമായ വിവരങ്ങൾ വച്ച്, അവർ മാനേശ്വറിൽ ഒരു മോക്കപ്പ് നിർമ്മിച്ചു. അവിടെയാണു ആദ്യഘട്ടം പരിശീലനം നടന്നത്. തുടർന്ന് സമീപ പ്രദേശത്തു തന്നെയുള്ള ഒരു സ്കൂളിലും കോളേജിലുമായി മോക്ക് ഡ്രില്ലും നടത്തി. സുവർണ ക്ഷേത്രത്തിലെ നടപ്പാതയായ പരികർമ്മയോടു സാമ്യമുള്ള പാതകൾ ഈ സ്കൂളിലും കോളേജിലും ഉണ്ടായിരുന്നു.
എല്ലാ കമാൻഡോകളുടെയും അവധികൾ ക്യാൻസൽ ചെയ്തു. ഓപ്പറേഷനു പൂർണ അർത്ഥത്തിൽ അവർ സജ്ജരായി.
ഇതിനിടെ, സുവർണ ക്ഷേത്ര പുരോഹിതൻ ജസ്ബീർ സിംഗും സർക്കാരുമായി ചില ചർച്ചകൾ നടന്നു. സംഘർഷത്തിനു അല്പം അയവു വന്നു.
സമാധാനപരമായ ഒരു അന്ത്യത്തിലേയ്ക്ക് കാര്യങ്ങൾ എത്തുമെന്നു വന്നതോടെ 25% പേരുടെ അവധികൾ പുന:സ്ഥാപിച്ചു.
അങ്ങനെയിരിയ്ക്കെ ആണ് CRPF ഡിഐജി സരബ്ദീപ് സിംഗ് വിർക്കിനെ ക്ഷേത്രത്തിൽ നിന്നും ആരോ വെടിവെച്ചത്. താടിയെല്ലിനു പരിക്കേറ്റ് അദ്ദേഹം ആശുപത്രിയിലായി. ഇനി കാത്തിരിയ്ക്കുന്നതിൽ അർത്ഥമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
തുടർച്ചയായി കൂടിയാലോചനകൾ നടന്നു. അവസാന മീറ്റിംഗിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സന്നിഹിതനായിരുന്നു.
ആഭ്യന്തരമന്ത്രി ഭൂട്ടാസിംഗ്, ക്ഷേത്ര സമുച്ചയത്തിൽ നിന്നും ഭീകരരെ ഒഴിപ്പിയ്ക്കാനുള്ള പദ്ധതി വിവരിച്ചു. എല്ലാം കേട്ട രാജീവ് ഗാന്ധി ഓപറേഷനു സമ്മതം മൂളി, പക്ഷേ അദ്ദേഹത്തിനു ചില നിബന്ധനകൾ ഉണ്ടായിരുന്നു.
യാതൊരു കാരണവശാലും ക്ഷേത്രത്തിനുള്ളിൽ പോലീസ് / കമാൻഡോകൾ കയറിക്കൂടാ. കാഷ്വാലിറ്റികൾ പരമാവധി കുറഞ്ഞിരിയ്ക്കണം.
NSG യെ സംബന്ധിച്ചിടത്തോളം കഠിനമായ വ്യവസ്ഥകളായിരുന്നു രണ്ടും. എങ്കിലും അവർ ഒരു പദ്ധതി തയ്യാറാക്കി.
ഓപറേഷൻ ബ്ലാക്ക് തണ്ടർ തീരുമാനിയ്ക്കപ്പെട്ടു.
1988 മെയ് 7 . മനേശ്വറിൽ നിന്നും ഇന്ത്യൻ എയർ ഫോഴ്സിന്റെ വിവിധ വിമാനങ്ങളിലായി ആയിരത്തോളം NSG കമാൻഡോകൾ അമൃത്സറിലേയ്ക്കു പുറപ്പെട്ടു.
1984 ലെ ബ്ലൂസ്റ്റാർ ഓപറേഷൻ കാലത്തെ അപേക്ഷിച്ച് വളരെ വ്യത്യസ്ഥമായിരുന്നു 1988 ലെ കാര്യങ്ങൾ. അന്നത്തെ, ഭിന്ദ്രൻ വാലെയെയും അയാളുടെ അനുയായികളെയും അപേക്ഷിച്ച് നോക്കുമ്പോൾ ഇപ്പോൾ സുവർണക്ഷേത്രത്തിൽ കയറിക്കൂടിയ തീവ്രവാദികൾ ദുർബലരായിരുന്നു. അവർ എണ്ണത്തിൽ കുറവുമായിരുന്നു, ആയുധബലം പരിമിതമായിരുന്നു. എല്ലാറ്റിനുമപ്പുറം, അവർക്ക് ഭിന്ദ്രൻ വാലെയെപ്പോലെ ഒരു തീക്ഷ്ണ നേതാവുമില്ലായിരുന്നു. എങ്കിലും അവരുയർത്തുന്ന ഭീഷണി ചെറുതല്ലായിരുന്നു. രാജ്യം വിഭജിച്ച് മറ്റൊരു രാജ്യം രൂപീകരിയ്ക്കുക എന്ന അസാധ്യമായ ആവശ്യമാണു അവരുന്നയിയ്ക്കുന്നത്. അവരെ സഹായിയ്ക്കാൻ അതിർത്തിയ്ക്കപ്പുറത്ത് പാകിസ്ഥാൻ സദാ സന്നദ്ധമായിരുന്നു.
പാക് പിന്തുണയോടെ രൂപീകരിച്ച ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് എന്ന ഭീകര സംഘടനയാണു പഞ്ചാബിലുടനീളം കൊലയും അക്രമവും സംഘടിപ്പിച്ചിരുന്നത്.
ഏതാനും നാൾ മുൻപാണു ഒരു ഇഷ്ടിക ചൂളയിൽ ജോലി ചെയ്തിരുന്ന മുപ്പത് തൊഴിലാളികളെ അവർ കൊന്നൊടുക്കിയത്. മറ്റൊരു സംഭവത്തിൽ, തൊട്ടടുത്ത ഹരിയാനയിൽ ഒരു കല്യാണവീട് ആക്രമിച്ച് 13 പേരെ കൊലപ്പെടുത്തി.
ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിന്റെ സ്വയം പ്രഖ്യാപിത ലെഫ്റ്റനന്റ് ജനറലായ മൽകിയത്ത് സിംഗ് അജ്നാല സുവർണ ക്ഷേത്രത്തിൽ ഒളിച്ചിരിപ്പുണ്ട്. സുവർണ ക്ഷേത്രത്തിൽ കാൽ കുത്തുന്ന ഓരോ സൈനികനും കൊല്ലപ്പെടുമെന്നാണു അയാൾ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഇങ്ങോട്ടേയ്ക്കു വരും മുൻപ് ശവങ്ങൾ കൊണ്ടുപോകാനുള്ള ട്രക്കുകൾ ബുക്കു ചെയ്യണമെന്നാണു മൽകിയത്ത് സിംഗ് പഞ്ചാബ് പോലീസിനോട് ഉപദേശിച്ചിരുന്നത്.
1984 ലെ ഓപറേഷൻ ബ്ലൂസ്റ്റാർ വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയുള്ള ഒരു നടപടിയായിരുന്നു എന്ന് പിന്നീട് സൈനിക നേതൃത്വത്തിനു തന്നെ ബോധ്യമായിരുന്നു. ഏതാനും മണിക്കൂർ കൊണ്ട് അവസാനിയ്ക്കും എന്നു കരുതി തുടങ്ങിയ ഓപ്പറേഷൻ ദിവസങ്ങളോളം നീണ്ടു. രാത്രിയിൽ നടത്തിയ കമാൻഡോ ഓപറേഷൻ ഒരു ദുരന്തമായി മാറുകയായിരുന്നു, യഥാർത്ഥത്തിൽ. തീവ്രവാദികളുടെ ഒളിഞ്ഞിരുന്നുള്ള ആക്രമണങ്ങളിൽ ഈയാമ്പാറ്റകൾ പോലെ സൈനികർ മരിച്ചു വീണു. അനേകം സിവിലിയന്മാർ കൊല്ല്പപെട്ടു. സുവർണ ക്ഷേത്രത്തിനുള്ളിൽ ടാങ്കുകൾ കയറ്റേണ്ടി വന്നു. പത്രമാധ്യമങ്ങളെ പരിപൂർണമായും ഒഴിവാക്കിയിരുന്നതിനാൽ യഥാർത്ഥത്തിൽ എന്തു സംഭവിച്ചു എന്നത് ഇന്നും വ്യക്തമല്ല. പല വിമർശനങ്ങൾക്കും സൈന്യത്തിനു വ്യക്തമായ ഉത്തരം നൽകാനായിരുന്നില്ല.
ഓപറേഷൻ ബ്ലാക്ക് തണ്ടറിൽ ഇത്തരം പിഴവുകളൊന്നും പാടില്ലെന്ന് NSG യ്ക്കും പഞ്ചാബ് പോലീസിനും നിർബന്ധമുണ്ടായിരുന്നു. അതിനായി ആദ്യം തന്നെ തീരുമാനിയ്ക്കപ്പെട്ടത് ഓപറേഷനിൽ മാധ്യമങ്ങളുടെ മുഴുവൻ സമയ നിരീക്ഷണം ഉണ്ടാവണം എന്നാണ്. ഇന്ത്യയിലും വിദേശത്തുമുള്ള 150 ഓളം മാധ്യമപ്രവർത്തകരെ, കെ പി എസ് ഗിൽ നേരിട്ട് ക്ഷണിച്ചു. അവർക്ക് സുരക്ഷിതമായി ഓപറേഷൻ വീക്ഷിയ്ക്കാനും റിപ്പൊർട്ട് ചെയ്യാനുമുള്ള സൌകര്യങ്ങൾ ഒരുക്കി.
ബ്ലൂസ്റ്റാറിൽ നിന്നു വ്യത്യസ്തമായി പകൽ വെളിച്ചത്തിൽ ഓപ്പറേഷൻ നടത്താണു പ്ലാൻ ചെയ്തത്. കമാൻഡോകൾ ആദ്യമേ ഇരച്ചുകയറുന്ന നടപടികൾ ഒഴിവാക്കി മറ്റൊരു രീതിയാണ് NSG സ്വീകരിച്ചത്.
തീവ്രവാദികളെ മാനസികമായി തകർത്ത് കീഴടങ്ങാൻ പ്രേരിപ്പിയ്ക്കുക.
NSG യ്ക്ക് പ്രധാനമായി രണ്ട് അസോൾട്ട് വിഭാഗങ്ങളാണുള്ളത്. 51 SAG , 52 SAG.
പൊതുവായ സാഹചര്യങ്ങളിൽ ഭീകരരെ നേരിടാനാണു 51 സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ്. വിമാന റാഞ്ചൽ പോലെയുള്ള പ്രത്യേക സാഹചര്യങ്ങളെ നേരിടുന്നത് 52 SAG ആണ്.
NSG കമാൻഡോകളുടെ ഏറ്റവും ചെറിയ കോമ്പാറ്റ് യൂണിറ്റ് ആണു ഹിറ്റ് (HIT). രണ്ടു പേരുടെ ഒരു പെയർ ആയിട്ടാണു കമാൻഡോകൾ നീങ്ങുക. അഞ്ചു പേർ ചേർന്നതാണു ഒരു ഹിറ്റ്. രണ്ടു പെയറുകളും ഒരു ടെക്നിയ്ക്കൽ പേർസണും. നാലു ഹിറ്റുകൾ ചേരുമ്പോൾ ഒരു ടീം ആയി. അതിന്റെ ലീഡർ ആണു ടീം കമാൻഡർ. ഒരു ഓപറേഷനു എത്ര ഹിറ്റുകൾ വേണം എന്നു തീരുമാനിയ്ക്കുക, അതിന്റെ സങ്കീർണത അനുസരിച്ചായിരിയ്ക്കും.

51 SAG കമാൻഡോകളുടെ പിന്നണിയായി സ്പെഷ്യൽ റേഞ്ചേർസ് ഗ്രൂപ്പ് അണിനിരന്നു. പുറത്തെ CRPF പിക്കറ്റുകളിൽ അവർ റിസർവ് ഫോഴ്സായി നിലകൊണ്ടു.
സുവർണക്ഷേത്ര കോമ്പ്ലക്സിനു വെളിയിലായി ഭീമാകാരമായൊരു വാട്ടർ ടാങ്കുണ്ട്. ഗുരു രാംദാസ് സെരായ് എന്നാണതിന്റെ പേർ. ഏതാണ്ട് 300 അടി ഉയരമുണ്ടതിന്. ക്ഷേത്ര സമുച്ചയത്തിനോട് ചേർന്ന് വലിയ രണ്ടു ഗോപുരങ്ങളുണ്ട്. രാംഗാർഹ്യ ബംഗ എന്നാണു അവ അറിയപ്പെടുന്നത്. 500 വർഷത്തിലധികം പഴക്കമുണ്ട് അവയ്ക്ക്. അവ തമ്മിൽ തറനിരപ്പിൽ ഒരു ടണൽ വഴി ബന്ധിച്ചിട്ടുണ്ട്. ഈ ടണലിലും ഗോപുരങ്ങൾക്കുള്ളിലും തീവ്രവാദികൾ ഒളിഞ്ഞിരിപ്പുണ്ട്. അതോടൊപ്പം അവർ സിവിലിയന്മാരിൽ ചിലരെ അതിനുള്ളിൽ ബന്ദികളാക്കി വച്ചിട്ടുമുണ്ട്. 1984 ലെ ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ ഈ ടണലിൽ മാത്രം 40 ൽ അധികം സൈനികർ മരിച്ചു വീണിരുന്നു.
ക്ഷേത്ര സമുച്ചയത്തിൽ, പരികർമ്മ (തടാകത്തിനു ചുറ്റുമുള്ള നടപ്പാത) യ്ക്കു ചുറ്റുമുള്ള കെട്ടിടങ്ങളിലും തീവ്രവാദികൾ തമ്പടിച്ചിട്ടുണ്ട്. ബ്ലൂസ്റ്റാർ ഓപറേഷനിൽ, കനത്ത ആൾനാശം സഹിച്ച് സൈന്യം പരികർമ്മയിൽ കയറി തീവ്രവാദികളെ നേരിടുകയായിരുന്നു.
1988 മെയ് 12.
NSG യുടെ 51 SAG ഓപറേഷൻ ബ്ലാക്ക് തണ്ടറിനു തയ്യാറെടുത്തു.
ആദ്യനീക്കം സ്നൈപ്പർമാരുടേതായിരുന്നു. ഷാർപ്പ് ഷൂട്ടർമാരുടെ ഒരു ടീം തങ്ങളുടെ, ജർമ്മൻ നിർമ്മിത PSG 1 Heckler & Koch അസോൾട്ട് റൈഫിളുകളുമായി രാംദാസ് സെരായ് വാട്ടർ ടാങ്കിനു മുകളിലേയ്ക്കു കയറി. കൂടാതെ അടുത്തുള്ള മറ്റു കെട്ടിടങ്ങളുടെ മേൽകൂരകളിലും സ്നൈപ്പർമാർ പൊസിഷനെടുത്തു.
വാട്ടർ ടാങ്ക് ഗോപുരങ്ങളേക്കാൾ മുകളിലായിരുന്നു. അവിടെനിന്നും പരികർമ്മയിലെ ഓരോ ചലനങ്ങളും കാണാനാവും. ടാങ്കിനു മുകളിൽ പതിഞ്ഞുകിടന്ന് അവർ തങ്ങളുടെ റൈഫിളുകൾ ഉറപ്പിച്ചു, ടെലെസ്കോപ്പ് പരികർമ്മയിലേയ്ക്കു ഫോക്കസ് ചെയ്തു. വിരലുകൾ ട്രിഗറിൽ വിശ്രമിച്ചു. നിശബ്ദമായി അവർ കാത്തിരുന്നു.. ക്ഷേത്രത്തിനുള്ളിലെ തീവ്രവാദികളുടെ കാഴ്ചയ്ക്കപ്പുറമായിരുന്നു ഈ നീക്കങ്ങൾ.
സമയം ഉച്ചയാകുന്നു.
പാന്തിക് കമ്മിറ്റിയുടെ മുഖ്യവക്താവും തീവ്രവാദികളുടെ പ്രധാന നേതാക്കളിലൊരാളുമായ ജാഗിർ സിംഗ്, തന്റെ ഒളിയിടമായ 14 ആം നമ്പർ മുറിയിൽ നിന്നും മെല്ലെ വെളിയിലിറങ്ങി. കൈയിൽ ഒരു വലിയ ലോട്ടയുണ്ട്. കുറച്ചു വെള്ളമെടുക്കുകയാണു ഉദ്ദേശം. പരികർമ്മയിലെത്തി, സരോവറിൽ നിന്നും വെള്ളമെടുത്ത് അയാൾ തിരികെ നടന്നു, രണ്ടടി മുന്നോട്ട് വച്ചു. ഒരു മൂളലോടെ ചീറി വന്ന ബുള്ളറ്റ് അയാളുടെ തലയോട്ടിയിൽ കൂടി കടന്നു പോയി. ജാഗിർ സിംഗ് നിലം പതിച്ചു.
കെട്ടിടങ്ങൾക്കുള്ളിൽ നിന്നും അതു കണ്ട മറ്റു തീവ്രവാദികൾ പരിഭ്രാന്തരായി. എന്താണു സംഭവിച്ചതെന്ന് അവർക്കു മനസ്സിലായില്ല. ഒരാൾ ഓടിച്ചെന്ന് ജാഗിർ സിംഗിനെ വലിച്ചു നീക്കാൻ ശ്രമിച്ചു. അടുത്ത ബുള്ളറ്റിനു അയാളും വീണു.
അതോടെ തീവ്രവാദികളിൽ ആശങ്ക പടർന്നു. അവരിൽ ചിലർ തങ്ങളുടെ തോക്കുകൾ എടുത്ത്, തൂണുകൾക്കു മറവിൽ നിന്നുകൊണ്ട് സംശയം തോന്നിയിടത്തേയ്ക്കെല്ലാം വെടിവെച്ചു.
വെടിയേറ്റു വീണ രണ്ടു പേരും, മെയ് മാസത്തിലെ കൊടും ചൂടിൽ പരികർമ്മയിൽ തന്നെ കിടന്നു, ആർക്കും പുറത്തിറങ്ങാൻ ധൈര്യം ഉണ്ടായില്ല.
ഇടയ്ക്കെപ്പോഴോ ഒരു നായ അതിലെ കയറി വന്നു. നിമിഷങ്ങൾക്കകം അതും വെടിയേറ്റു വീണു. പരികർമ്മയിൽ ചലിയ്ക്കുന്നതായ എന്തിന്റെ നേരെയും ബുള്ളറ്റുകൾ ചീറി വന്നു.
ക്ഷേത്ര സമുച്ചയത്തിനു ചുറ്റുമുള്ള വിവിധ പൊസിഷനുകളിൽ നിന്നായി രാത്രിയും പകലും തുടർച്ചയായി വെടിപൊട്ടിക്കൊണ്ടിരുന്നു. മെയ് 15 വരെ അതു തുടർന്നു.
ഇതിനിടയിൽ മൊത്തം 20 തീവ്രവാദികൾ വെടിയേറ്റു കൊല്ലപ്പെട്ടു. ഭീകരരുടെ പിടിച്ചു നിൽക്കാനുള്ള മന:ക്കരുത്ത് നഷ്ടപ്പെട്ടുകൊണ്ടിരുന്നു.




ഇതേ സമയം ക്ഷേത്രത്തിനു വെളിയിൽ NSG ഹിറ്റു ടീമുകൾ അകത്തേയ്ക്കു കയറാനുള്ള ഉത്തരവ് പ്രതീക്ഷിച്ച് അക്ഷമരായി നിലകൊള്ളുകയായിരുന്നു. തീവ്രവാദികളുടെ പ്രഹരശേഷി നശിപ്പിച്ച ശേഷമേ അവർക്കുള്ള ഉത്തരവ് എത്തുകയുള്ളു.
നിൽക്കക്കള്ളിയില്ലാതായതോടെ ഒരു സംഘം തീവ്രവാദികൾ കീഴടങ്ങാൻ തയ്യാറായി. കാവി നിറമുള്ള തുണികൾ വീശി, കൈകൾ തലയ്ക്കു മുകളിൽ ഉയർത്തിക്കൊണ്ട് അവർ ഇറങ്ങി വന്നു.
NSG അവരെ അറസ്റ്റ് ചെയ്ത് പോലീസിനു കൈമാറി. അവരെ ചോദ്യം ചെയ്തതിൽ നിന്നും ഇനിയും ധാരാളം പേർ ഉള്ളിലുള്ളതായി മനസ്സിലായി.
രാം ഗാർഹ്യ ബംഗയിൽ ഉള്ള തീവ്രവാദികളെ പുറത്തു ചാടിയ്ക്കുക എന്നതാണു അടുത്ത നടപടി. കമാൻഡോകൾ അതിനുള്ളിൽ കയറുന്നത് ചിലപ്പോൾ അപകടകരമാകും. അതിനായി മറ്റൊരു പദ്ധതി NSG തയ്യാറാക്കി.
മെയ് 15 സന്ധ്യമയങ്ങി, ഇരുട്ടു പരന്നു.
ഉയർന്നു നിൽക്കുന്ന ഗോപുരങ്ങളുടെ മുകളിൽ, ദീപാലങ്കാരം പോലെ ഹെവി മെഷീൻ ഗണ്ണുകളിൽ നിന്നും വെടിയുണ്ടകൾ പതിച്ചുകൊണ്ടിരുന്നു. NSG റേഞ്ചർമാരുടെയും CRPF ന്റെയും വകയായിരുന്നു അത്. തുടർച്ചയായ വെടികളിലൂടെ ഏകദേശം ഒരു മീറ്റർ വ്യാസമുള്ള വൃത്തങ്ങൾ ഗോപുരങ്ങളിൽ സൃഷ്ടിയ്ക്കപ്പെട്ടു. ഗോപുരത്തിലെ ദുർബല ഭാഗങ്ങളാണു ഇങ്ങനെ അടയാളപ്പെടുത്തപ്പെട്ടത്.

ഗോപുരത്തിനു വെളിയിലായി 84 MM കാൾ ഗുസ്താവ് റോക്കറ്റ് ലോഞ്ചറുകൾ വിന്യസിച്ചു. അവയിൽ നിന്നും ഹൈ എക്സ്പ്ലോസീവ് ആന്റി ടാങ്ക് (HEAT) ഷെല്ലുകൾ, നേരെത്തെ അടയാളപ്പെടുത്തിയ വൃത്തങ്ങളുടെ നേർക്ക് പാഞ്ഞു. ഗോപുരങ്ങളിൽ വലിയ ദ്വാരങ്ങൾ പ്രത്യക്ഷമായി.
ഈ ദ്വാരങ്ങൾ വഴി അതിസമ്മർദ്ദത്തിൽ വെള്ളം പമ്പുചെയ്യാനായിരുന്നു ആദ്യപദ്ധതിയെങ്കിലും അതു വേണ്ടെന്നു വച്ചു. കാരണം, അതിനുള്ളിൽ തീവ്രവാദികൾ സ്ഫോടക വസ്തുക്കൾ സംഭരിച്ചിട്ടുണ്ടാകും. വെള്ളം വീണ്, വൈദ്യുതി ഷോർട്ട് സർക്യൂട്ടായി തീ പടർന്നാൽ ഗോപുരം ഒന്നായി പൊട്ടിത്തെറിച്ചേയ്ക്കാം.
പകരം ഗ്യാസ് കാനിസ്റ്ററുകൾ പ്രയോഗിയ്ക്കാൻ തീരുമാനിച്ചു.
ഗ്യാസ് ഷെല്ലുകൾ അകത്തെയ്ക്കു പറന്നു. ഗോപുരങ്ങൽക്കുള്ളിൽ പുക നിറഞ്ഞു.. പുറത്തു ചാടുന്ന തീവ്രവാദികളെ പിടിയ്ക്കാൻ കമാൻഡോകൾ തയ്യാറെടുത്തു.
എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ആരും വെളിയിൽ വന്നില്ല.
അസോൾട്ട് ടീം ടണലിനുള്ളിൽ പ്രവേശിയ്ക്കുവാൻ തീരുമാനിച്ചു.
ഫുൾ കോമ്പാറ്റ് ഗിയർ ധാരികളായ കരിമ്പൂച്ചകൾ, ടണൽ വാതിൽ സ്ഫോടനത്തിലൂടെ തകർത്ത് ഉള്ളിൽ പ്രവേശിച്ചു. ആരും അതിനുള്ളിൽ ഉണ്ടായിരുന്നില്ല, അവർ നേരത്തെ തന്നെ രക്ഷപെട്ടിരിയ്ക്കണം.
പരികർമ്മയിൽ പ്രവേശിയ്ക്കാൻ ശ്രമിച്ച കമാൻഡോകൾക്കു നേരെ കെട്ടിട സമുച്ചയത്തിനുള്ളിൽ നിന്നും വെടിവെയ്പ്പുണ്ടായി.
ഒരു കമാൻഡോയ്ക്കു ചെറിയ പരിക്കേറ്റു.
അസോൾട്ട് ടീമിന്റെ തിരിച്ചുള്ള വെടിവെയ്പിൽ തീവ്രവാദികൾക്കിടയിൽ കുറേപ്പേർ കൊല്ലപ്പെട്ടു.
ഇതിനിടയിൽ, ഒരു സിക്കു പുരോഹിതന്റെ നേതൃത്വത്തിൽ, തീവ്രവാദികളോടെ കീഴടങ്ങാൻ പഞ്ചാബ് പോലീസ് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. “ഖലിസ്താൻ സിന്ദാബാദ്” എന്ന വിളികളായിരുന്നു മറുപടി.
അതിനിടയിൽ ഒരു സ്ത്രീ കൈകൾ ഉയർത്തി കീഴടങ്ങാനായി പരികർമ്മയിൽ പ്രവേശിച്ചു, നിമിഷങ്ങൾക്കകം ഉള്ളിൽ നിന്നുള്ള ഒരു വെടിയേറ്റ് അവൾ തടാകത്തിലേയ്ക്കു വീണു, സരോവറിലെ ജലം ചുവന്നു.
വീണ്ടും വെടിവെയ്പുകൾ.. കീഴടങ്ങാനുള്ള ആവശ്യം..
ഒടുക്കം 146 പേരുടെ ഒരു സംഘം കീഴടങ്ങാനായി ഇറങ്ങി. അതിൽ 17 സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു.
വിവിധ കൊലക്കേസുകളിൽ പിടികിട്ടാനുണ്ടായിരുന്ന സുർജിത് സിംഗ് പെന്റ എന്നൊരുവനും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. തന്നെ പൊലീസ് തിരിച്ചറിഞ്ഞെന്നു ബോധ്യമായ നിമിഷത്തിൽ കൈയിൽ കരുതിയിരുന്ന സൈനൈഡ് കഴിച്ച് അയാൾ മരിച്ചു വീണു. പൊലീസിന്റെയും മാധ്യമപ്രവർത്തകരുടെയും മുന്നിലായിരുന്നു ഇത്.
ഇനിയും തീവ്രവാദികൾ ഉള്ളിലുണ്ട്. അവർക്ക് ഒരു അവസരം നൽകാനായി പോലീസ് വെടിനിർത്തൽ പ്രഖ്യാപിച്ചു. കീഴടങ്ങാനുള്ളവർക്ക് ആയുധങ്ങളുമായി ഇറങ്ങി വരാം.
ഏറെ നേരത്തിനു ശേഷം വിവിധ മുറികളിൽ നിന്നായി നാല്പതിലധികം പേർ ആയുധങ്ങളുമായി ഇറങ്ങി.
ഒരു സ്ത്രീയും അക്കൂട്ടത്തിലുണ്ടായിരുന്നു.
തലയ്ക്കു മുകളിൽ തോക്കുകൾ ഉയർത്തിപ്പിടിച്ച് അവർ നടന്നു വന്നു. പ്രധാന ക്ഷേത്രമായ ഹർമന്ദിർ സാഹിബിന്റെ അടുത്തെത്തിയതും അവർ അങ്ങോട്ടേയ്ക്ക് ഓടിക്കയറി.
അപ്രതീക്ഷിതമായ ഈ നീക്കത്തിൽ പൊലീസ് അമ്പരന്നു പോയി.
സ്നൈപ്പർമാർ നിസഹായരായിരുന്നു, കാരണം ഹർമന്ദിർ സാഹിബിനു നേർക്കു വെടിവെയ്ക്കാനാവില്ല.
ആ സംഘത്തിനു അധിക ദിവസം പിടിച്ചു നിൽക്കാനാവില്ലെന്നു ഉറപ്പായിരുന്നു.
പക്ഷേ പോലീസിന്റെ ഭീതി മറ്റൊന്നായിരുന്നു, അവർ ഹർമന്ദിർ സാഹിബ് തകർത്താൽ പഴി കമാൻഡോകൾക്കായിരിയ്ക്കും. ചിലപ്പോൾ കൂട്ടത്തോടെ സൈനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യാനും മതി.
ഉള്ളിൽ കയറി നേരിട്ട് അറ്റാക്ക് ചെയ്യാൻ NSG തയ്യാറായെങ്കിലും, കാത്തിരിയ്ക്കാനായിരുന്നു കെ. പി. എസ് ഗില്ലിന്റെ തീരുമാനം.
ആദ്യദിവസം കഴിഞ്ഞപ്പോൾ ഒരാൾ ഹർമന്ദിർ സാഹിബിൽ നിന്നും കൈകളുയർത്തി ഇറങ്ങി വന്നു. സ്നൈപ്പർമാർ ഉന്നം പിടിച്ചു. ഇറങ്ങി വന്ന അയാൾ പെട്ടെന്ന് കെട്ടിടസമുച്ചയത്തിലേയ്ക്ക് ഓടിക്കയറി. അല്പസമയം കഴിഞ്ഞപ്പോൾ ഒരു ചാക്കുകെട്ടുമായി ഹർമന്ദിർ സാഹിബിനു നേർക്ക് ഓടി.
ഉടൻ വെടിപൊട്ടി..
ബുള്ളറ്റ് അയാളുടെ തലയ്ക്കു മുകളിൽ കൂടി മൂളിപ്പറന്നു.
ചാക്കുകെട്ട് ഉപേക്ഷിച്ച് അയാൾ ഹർമന്ദിർ സാഹിബിൽ കയറിപ്പറ്റി.
ചാക്കിൽ നിന്നും കടലമണികൾ അവിടെയെല്ലാം ചിതറിവീണു.
മെയ് 18 വൈകുന്നേരത്തോടെ ഹർമന്ദിർ സാഹിബിൽ കാവിത്തുണികൾ ഉയർന്നു.
കീഴടങ്ങാനുള്ള സന്നദ്ധത..
NSG പരികർമ്മയിൽ പ്രവേശിച്ചു. അവരുടെ ചൂണ്ടിയ ഗണ്ണുകൾക്കു മുന്നിലേയ്ക്ക് കൈയുയർത്തി 46 പേർ ഇറങ്ങി വന്നു.
നേരത്തെ പോലീസിനെ വെല്ലുവിളിച്ച അജ്നാലയുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. അയാളുടെ തോളിൽ ബുള്ളറ്റ് തറച്ച് പരിക്കേറ്റിരുന്നു.
രണ്ടു പേർ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വെടിയേറ്റു വീണു.
തുടർന്ന് കമാൻഡോകൾ കെട്ടിടങ്ങൾ അരിച്ചു പെറുക്കി.
ഒടുക്കം അവർ ഹർമന്ദിർ സാഹിബിൽ പ്രവേശിച്ചു.




ഒരു പരിശുദ്ധ സ്ഥലത്തിനു ചേരാത്തവണ്ണം അസഹ്യമായ ദുർഗന്ധം.. അവിടുത്തെ വിശുദ്ധ പാത്രങ്ങളിലും കുടങ്ങളിലും മനുഷ്യ വിസർജ്യം.. ചീഞ്ഞളിഞ്ഞ ഭക്ഷ്യ വസ്തുക്കൾ.. രണ്ടു മൃതശരീരങ്ങൾ.. സൈനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തവർ..
സുവർണക്ഷേത്രത്തിൽ നിന്നും തീവ്രവാദികൾ എല്ലാവരും പുറത്തെത്തിയതോടെ കമാൻഡോകൾ തങ്ങളുടെ ബാരക്കിലേയ്ക്കു നിശ്ശബ്ദം നടന്നു പോയി, പഞ്ചാബ് പൊലീസ് നടപടികൾ ഏറ്റെടുത്തു.
ഇരുനൂറിലധികം തീവ്രവാദികൾ കീഴടങ്ങി. 30 പേർ കൊല്ലപ്പെട്ടു. ഒരു കമാൻഡോയ്ക്കു നിസാര പരുക്കുപറ്റിയതൊഴിച്ചാൽ NSG യുടെ ഭാഗത്ത് യാതൊരു നഷ്ടങ്ങളും സംഭവിച്ചില്ല.
ഓപ്പറേഷൻ ബ്ലൂസ്റ്റാറിനെ അപേക്ഷിച്ച് വൻവിജയമായിരുന്നു ഓപറേഷൻ ബ്ലാക് തണ്ടർ. ഇന്ത്യയുടെ സൌമ്യനായിരുന്ന പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി, അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണല്ലോ NSG രൂപീകരിയ്ക്കപ്പെട്ടത്.
Top 7 Commando Forces of India
1) National Security Guard
The National Security Guard (NSG) was set up in 1984. NSG commandos are tasked for all facets of counter-terrorism operations, including counter-hijacking tasks on land, sea and air, bomb disposal, post-blast investigation and hostage-rescue operation. As a specialized counter terrorism force, it is intended for use only in exceptional situations. The force does not constitute under collective nomenclature such as Central Armed Police Forces or Paramilitary Forces of India. It is a unique combination of personnel on deputation from Indian Army and Central Armed Police Forces. The personnel of NSG are known as Black Cats because of the black dress and black cat signage worn on its uniform. Over the years its role has vastly expanded to provide personal security to influential politicians quite independent of the real threat that they face. NSG is headed by a DGP from the Indian Police Service. There are two components in NSG — Special Action Group whose members are picked from the Indian Army and Special Ranger Groups whose members are drawn from the Central Armed Police Forces and State Police Forces. This makes NSG’s administration quite different from SAS, SEALs, Sayeret Matkal, other Special Forces.



2) Special Frontier Force
Special Frontier Force is a covert paramilitary special force which operates under external intelligence agency RAW and reports directly to the Cabinet Secretariat.
It was originally raised in the aftermath of the 1962 Sino-Indian war as a special force for covert operations. However, it was never used for its intended role and has mainly served as an elite special operations and counter-insurgency force. The unit’s personnel are derived from Tibetian resistance fighters. It is also a dedicated mountain and jungle welfare unit. Based in Chakrata, Uttarakhand, the force falls under RAW and not Ministry of Defence. It is not answerable to the Parliament. SFF is headed by the Inspector General (IG) who works under the supervision of Director General of Security, Cabinet Secretariat.
3) Special Protection Guard
Special Protection Group (SPG) was formed in 1988 by an act of the Parliament for providing proximate security to the Prime Minister, former Prime Minister and members of their immediate families (wife, husband, children and parents). They carry some of the most sophisticated weapons that include FN Herstal (assault rifle), Glock Pistol and FN Herstal (P90). The head of the force, called a Director, is appointed by the Central government. He is responsible for the command and supervision of the force. The director of the SPG since its inception has been an officer from the Indian Police service. Personnel of the SPG are drawn from Central Armed Police Forces & Railway Protection Force. Members of the SPG are barred by the SPG Act, 1988, from contact with the media.


4) Garud
Garud Commando Force is the Special Forces unit of the Indian Air Force (IAF). It was formed in September 2004 and has a strength of approximately 2,000 personnel.
They are specialized in airfield seizure, special reconnaissance, airborne operations, air assault, special operations combat search and rescue and counter insurgency. The unit derives its name from Garuda, a divine bird-like creature of Hindu Mythology. Presently, Garud’s are deployed in Congo as part of the UN peace keeping operations. The entire force is currently under the command of a Wing Commander rank officer. Garud trainees undergo a 72 week Basic Training course, which is the longest among all the Indian special forces but it also includes basic training. The total duration of training before a trainee can qualify as a fully operational Garud is around 3 years.
5) Force One
The special commando unit of Mumbai Police was formed after 26/11 terrorist attacks in the financial capital of India. The specialized team was commissioned on November 24, 2009 on SRPF Ground of suburban Goregaon, Mumbai. Force One commandos take 15 minutes to respond to a crisis. They are trained under the close guidance from Israeli special forces. Created along the lines of Israel’s Mossad, the commando body is tasked to protect the metropolitan city of Mumbai. The headquarters of the force is situated at Aarey Milk Colony at Goregaon in northwest Mumbai. The main aim of the forces is to remain in action in case of any terror activities in Mumbai. It is known for the use of specialized arms and ammunition, and rapid shooting skills.


6) Para Commandos
Formed on July 1, 1966, the Para Commandos are the other side of the coin of the highly trained Parachute Regiment of the Indian Army. They are mandated with missions such as special operations, direct action, hostage rescue, counter-terrorism, unconventional warfare, special reconnaissance, foreign internal defense, counter-proliferation, counter-insurgency, seek and destroy and personnel recovery. Because of its specified role, the regiment needs to be kept at optimum level of operational efficiency and physical fitness. Indian Army has seven units that are part of the larger parachute Regiment. Commandos have access to various types of infantry weapons required for particular missions. They are the only units in the Indian Army allowed to have tattoos on their body.
7) MARCOS
Formed on July 1, 1966, the Para Commandos are the other side of the coin of the highly trained Parachute Regiment of the Indian Army. They are mandated with missions such as special operations, direct action, hostage rescue, counter-terrorism, unconventional warfare, special reconnaissance, foreign internal defense, counter-proliferation, counter-insurgency, seek and destroy and personnel recovery. Because of its specified role, the regiment needs to be kept at optimum level of operational efficiency and physical fitness. Indian Army has seven units that are part of the larger parachute Regiment. Commandos have access to various types of infantry weapons required for particular missions. They are the only units in the Indian Army allowed to have tattoos on their body.
