Serial Killer : Pedro Rodrigues Filho
1954 ൽ തെക്കുകിഴക്കൻ ബ്രസീലിലെ മിനാസ് ഗെറൈസിലെ സാന്താ റീറ്റാ ഡോ സപുകായ് മേഖലയിലെ ഒരു ചെറിയ ഫാമിലാണ് പെഡ്രോ റോഡ്രിഗസ് ഫിൽഹോ ജനിച്ചത്. അമ്മ ഗർഭിണിയായിരുന്നപ്പോൾ അച്ഛൻ ക്രൂരമായി മർദ്ദിച്ചിരുന്നു, ഇതുമൂലം ഗർഭസ്ഥ ശിശുവിന് തലയോട്ടിക്ക് കേടുപാടുകൾ സംഭവിച്ചു. ഗർഭപാത്രത്തിനുള്ളിൽ പൂർണ്ണമായും പ്രതിരോധമില്ലാത്ത റോഡ്രിഗസ് അപ്പോൾ മുതൽ തന്നെ ശാരീരീകമായി പ്രശ്‌നങ്ങൾ നേരിട്ടു. അദ്ദേഹത്തിന്റെ മാനസിക പ്രശ്നങ്ങളുടെ നീണ്ട നിര അപ്പോൾ മുതൽ ആരംഭിച്ചതാണെന്ന് പിൻകാലത്ത് വൈദ്യശാസ്ത്രവിദഗ്ധർ കരുതുന്നു.

ആദ്യകാല ആഘാതം – പ്രത്യേകിച്ച് തലയുടെ മുൻഭാഗത്തിന് സംഭവിച്ച കേടുപാടുകൾ – ഒരു മാനസികരോഗിയെ സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും മാരകമായ ചേരുവകളിലൊന്നാണ്. റോഡ്രിഗസിന്റെ അച്ഛൻ ചെയ്തതുപോലെയുള്ള ക്രൂരമായ പ്രവൃത്തി ഒരു കുഞ്ഞിനെ പിന്നീട് ജീവിതത്തിൽ ഒരു ദുഷിച്ച കഥാപാത്രമായി മാറാൻ ഇടയാക്കും.
ഈ ആദ്യകാല പരിക്കിന് പുറമേ, അച്ഛൻ അമ്മയെ നിരന്തരം അടിക്കുന്നതിനാൽ, റോഡ്രിഗസ് വളർന്നുവന്ന കാലഘട്ടം കഠിനമായിരുന്നു. ദാരിദ്ര്യം, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, ജൈവപരവും പാരിസ്ഥിതികവും മനഃശാസ്ത്രപരവുമായ മറ്റു പലതും കൂടിച്ചേർന്ന് അത് ഏതൊരു കുട്ടിയെയും ഭ്രാന്തനാക്കാൻ പര്യാപ്തമാണ്.
പെഡ്രോയുടെ അച്ഛന്റെ കൈകളിൽ നിന്ന് അമ്മ അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങൾ സങ്കൽപ്പിക്കാനാവാത്തതാണ്. പെഡ്രോയ്ക്ക് 19 വയസ്സുള്ളപ്പോൾ, അച്ഛൻ ഒടുവിൽ അമ്മയെ കൊന്നു. ആ മനുഷ്യൻ ഒരു വടിവാളുകൊണ്ട് അവരെ ആക്രമിച്ചു. ഇത് ആകസ്മികമായ നരഹത്യയായിരുന്നില്ല. 21 മാരകമായ പ്രഹരങ്ങൾ ഏൽപ്പിച്ച് കരുതിക്കൂട്ടി ചെ്‌യതതു തന്നെയായിരുന്നു.
കുട്ടിക്കാലത്തെ പീഡനങ്ങൾ മൂലം റോഡ്രിഗസിന് ജീവിതത്തിന് മുറിവേറ്റിരുന്നു. വിദ്വേഷവും, വഞ്ചനയും, അവഗണനയും, അകൽച്ചയും, ദേഷ്യവും, ആഘാതവും അവന്റെ ഉള്ളിൽ വളർന്നുകൊണ്ടിരുന്നു, ഈ കാരണങ്ങളാൽ ദേഷ്യം വന്നാൽ അവൻ ഒരു ടൈം ബോംബായി മാറും.
എന്തും ചെയ്യാൻ മടിക്കാത്ത ഒരു ക്രിമിനൽ വളർന്നു വരികയായിരുന്നു. കൗമാരപ്രായത്തിൽ തന്നെ കൊല്ലാൻ തുടങ്ങിയ അദ്ദേഹം 13 വയസ്സുള്ളപ്പോഴാണ് ഒരാളെ കൊല്ലുന്നതിനെക്കുറിച്ച് ആദ്യം ചിന്തിച്ചതെന്ന് പിൻകാലത്ത് സമ്മതിച്ചു.
കൗമാരപ്രായത്തിൽ തന്റെ ആദ്യ വർഷത്തിൽ ഒരു മൂത്ത കസിനുമായി തർക്കത്തിൽ ഏർപ്പെട്ടതോടെയാണ് തന്റെ രക്തദാഹം ആരംഭിച്ചതെന്ന് റോഡ്രിഗസ് പറയുന്നു. കസിനുമായുള്ള തർക്കം വാക്കേറ്റത്തിലേക്ക് നീങ്ങുകയും അയാൾ റോഡ്രിഗസിനു മുഷ്ടി ചുരുട്ടുകയും ചെയ്തപ്പോൾ, റോഡ്രിഗസ് ആ യുവാവിനെ കരിമ്പ് പ്രസ്സിലേക്ക് തള്ളിയിടുകയും അയാൾ മരണത്തെ മുഖാമുഖം കാണുകയും ചെയ്തു. താൻ ആദ്യമായി കൊല്ലാൻ ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞത് ഈ നിമിഷമാണെന്ന് പിന്നീട് അദ്ദേഹം വെളിപ്പെടുത്തി.
തന്റെ കസിനുമായുള്ള വഴക്ക് ദുരന്തത്തിൽ അവസാനിച്ചതിന് ശേഷം, തന്റെ കൊലപാതക മോഹങ്ങൾക്ക് അനുസൃതമായി പെഡ്രോയ്ക്ക് രക്തത്തോടുള്ള ആദ്യ രുചി ലഭിച്ചു.
വർഷം 1968.
പെഡ്രോയ്ക്ക് പതിന്നാലു വയസ്സുള്ളപ്പോൾ, അവന്റെ പിതാവ് സ്‌കൂൾ ഗാർഡായി ജോലി ചെയ്തുവന്ന സ്‌കൂളിന്റെ അടുക്കളയിൽ നിന്ന് ഭക്ഷണം മോഷ്ടിച്ചതായി ആരോപിക്കപ്പെട്ടു. സാന്താ റീത്തയിലെ വൈസ് മേയർ ഡോ. സപുകായ് പെഡ്രോയുടെ പിതാവിനെ പുറത്താക്കി, അതിനാൽ പെഡ്രോ കാര്യങ്ങൾ സ്വയം ഏറ്റെടുത്തു, ഒരു ഷോട്ട്ഗൺ കൈയ്യിലേന്തി അവൻ ടൗൺ സിറ്റി ഹാളിനു മുന്നിൽ വച്ച് വൈസ് മേയറെ വെടിവച്ചുകൊന്നു.
താമസിയാതെ, അവൻ സെക്യൂരിറ്റി ഗാർഡിനെയും – യഥാർത്ഥ ഭക്ഷണ കള്ളനാണെന്ന് സംശയിക്കുന്നവനെ കണ്ടെത്തി – അവനേയും കൊന്നു. ഈ രണ്ട് കുറ്റകൃത്യങ്ങളിൽ നിന്നും റോഡ്രിഗസ് എങ്ങനെ പിടിയിൽ പെടാതെ ഒഴിഞ്ഞുമാറിയെന്ന് ആർക്കും അറിയില്ല, പ്രത്യേകിച്ചും രാഷ്ട്രീയക്കാരന്റെ കൊലപാതകത്തിന്റെ പൊതു സ്വഭാവം കണക്കിലെടുക്കുമ്പോൾ.
തന്റെ ആദ്യ രണ്ട് കൊലപാതകങ്ങൾക്ക് ശേഷം, പെഡ്രോയ്ക്ക് പിടിക്കപ്പെടാതിരിക്കാൻ എവിടെയെങ്കിലും പലായനം ചെയ്യേണ്ടത് ആവശ്യമായിരുന്നു. കുറ്റകൃത്യങ്ങളുടെയും മയക്കുമരുന്ന് കടത്തിന്റെയും കേന്ദ്രമാണ് സാവോപോളോ. അയാൾ മോഗി ദാസ് ക്രൂസസ് പ്രദേശത്ത് അഭയം പ്രാപിച്ചു. ക്രമേണ വീടുകൾ കൊള്ളയടിക്കാൻ തുടങ്ങിയ അവൻ നഗരത്തിലെ പ്രശസ്തമായ കുടിലുകളിലും ഫാവെലകളിലും ഒരു ഗുണ്ടാസംഘത്തിന്റെ ജീവിതം നയിക്കാൻ ആരംഭിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ അവൻ മയക്കുമരുന്ന് കേന്ദ്രങ്ങൾ കൊള്ളയടിക്കുകയും തന്റെ വഴിയിൽ തടസമായി വരുന്ന ഏത് മയക്കുമരുന്ന് കടത്തുകാരനേയും കൊല്ലുവാനും തുടങ്ങി.
ആകാലത്ത് ‘ബോട്ടിൻഹ’ എന്ന വിളിപ്പേരുള്ള”മരിയ അപാരെസിഡ ഒളിമ്പ”’ എന്ന സ്ത്രീയെ കണ്ടുമുട്ടിയപ്പോൾ അവൻ ഉടൻ തന്നെ പ്രണയത്തിലായി, താമസിയാതെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടു. വിവാഹശേഷം ദമ്പതികൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി.
ആ കാലഘട്ടത്തിൽ അദ്ദേഹത്തിന് തന്റെ എതിരാളികളിൽ ചിലരെ ഉന്മൂലനം ചെയ്യേണ്ടിവന്നു, താൻ കൊന്ന മയക്കുമരുന്ന് കടത്തുകാരിൽ നിന്ന് കച്ചവടം ഏറ്റെടുക്കാൻ നിർബന്ധിതനായപ്പോൾ പെഡ്രോ തന്നെ ഒരു മയക്കുമരുന്ന് വ്യാപാരിയായി സ്വയം മാറി. അധികം താമസിയാതെ, മൂന്ന് എതിരാളികളെ അയാൾ കാലപുരിക്കയച്ചു.
ഈ സമയം ബോട്ടിൻഹ അയാളുടെ കുഞ്ഞിനെ ഗർഭം ധരിച്ചു, ബോട്ടിൻഹ മുമ്പ് ഒരു എതിരാളി സംഘത്തലവനിൽ നിന്ന് പണം തട്ടിയിരുന്നു, ഈ പ്രശ്‌നം അവളെ വേട്ടയാടാൻ വീണ്ടും വന്നു. എതിരാളി അവളെയും അവളുടെ ഗർഭസ്ഥ ശിശുവിനെയും ക്രൂരമായി വധിച്ചു.
ബോട്ടിൻഹയുടെ മരണത്താൽ കുപിതനായ പെഡ്രോ, തന്റെ ഗർഭിണിയായ പ്രണയിനിയേയും ഗർഭസ്ഥ ശിശുവിനെയും കൊലപ്പെടുത്തിയതിന് പ്രതികാരദാഹിയായി ആഞ്ഞടിച്ചു. ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്താൻ നിരവധി ആളുകളെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു.
അപ്പോൾ ബോട്ടിൻഹയെ കൊലപ്പെടുത്തിയ സംഘത്തലവനും മുൻ എതിരാളിയും ബോട്ടിൻഹയെ അപകീർത്തിപ്പെടുത്തി അപവാദങ്ങൾ പറഞ്ഞുപരത്തി, താമസിയാതെ ഒരു വിവാഹ വിരുന്നിനിടെ റോഡ്രിഗസിന്റെയും അയാളുടെ നാലു സുഹൃത്തുക്കൾ അടങ്ങിയ ചെറുസൈന്യം അക്രമം അഴിച്ചു വിട്ടു. ഏഴ് പേർ മരിക്കുകയും പതിനാറ് പേർക്ക് വെടിയേറ്റ് പരിക്കേൽക്കുകയും ചെയ്തു.
റെഡ് വെഡ്ഡിംഗ് കൂട്ടക്കൊല എന്ന് വിളിക്കുന്ന ഈ കുഴപ്പത്തിന് മാസങ്ങൾക്ക് ശേഷം, റോഡ്രിഗസ് തന്റെ പ്രിയപ്പെട്ട കസിൻ ഗർഭിണിയാണെന്ന് കണ്ടെത്തി. കുട്ടിയുടെ പിതാവ് അവളെ വിവാഹം കഴിക്കാൻ വിസമ്മതിച്ചു. റോഡ്രിഗസ് ആ മനുഷ്യനെ പിന്തുടരുകയും വെടിവെച്ച് കൊല്ലുകയും ചെയ്തുകൊണ്ട് പ്രതികാരം ചെയ്തു. റോഡ്രിഗസിന് 18 വയസ്സ് തികയും മുമ്പായിരുന്നു ഇതെല്ലാം!
പെഡ്രോയുടെ ജീവിതം അധപ്പതനത്തിൽ നിന്ന് അധപ്പതനത്തിലേയ്ക്ക് പോകുകയായിരുന്നു.
1973-ൽ, തനിക്ക് 19 വയസ്സ് തികയുന്നതിന് മുമ്പ്, തന്റെ പിതാവ് സാവോ പോളോയിലെ ജയിലിൽ തന്റെ അമ്മയെ വെട്ടുകത്തികൊണ്ട് വെട്ടിമുറിച്ച്‌കൊന്നതിന് ശിക്ഷയനുഭവിക്കുന്നത് അയാൾ മനസിലാക്കി. അതിനാൽ അച്ഛനെ ഒരു ചെറിയ സന്ദർശനം നടത്താൻ അയാൾ തീരുമാനിച്ചു. അവിടെ, അവൻ തന്റെ പിതാവിനോട് സങ്കൽപ്പിക്കാവുന്ന ഏറ്റവും ക്രൂരമായ രീതിയിൽ പ്രതികാരം ചെയ്തു.
പിതാവ് തടങ്കലിലാക്കി വിചാരണ കാത്ത് കിടക്കുമ്പോൾ, പെഡ്രോ അച്ഛന്റെ ഹോൾഡിംഗ് സെല്ലിലേക്ക് പോയി. ജയിൽ ഗാർഡുകൾക്ക് കൈക്കൂലി നൽകി അത് എങ്ങനെ കൈകാര്യം ചെയ്തുവെന്ന് ദൈവത്തിന് മാത്രമേ അറിയൂ. അവന്റെ പ്രതികാരം ക്രൂരവും, ഭയാനകവും, വേദനാജനകവുമായിരുന്നു, അവൻ അയാളെ ആക്രമിച്ചു. 22 കുത്തുകൾക്ക് പുറമേ – അവന്റെ അച്ഛൻ അമ്മയ്ക്ക് ഏൽപ്പിച്ച അതേ സംഖ്യക്ക് ഒന്ന് കൂടുതൽ കുത്തുകൾ ആ ശരീരത്തിൽ ഉണ്ടായിരുന്നു. അവൻ പിതാവിന്റെ ഹൃദയം വലിച്ചുകീറി, ചവച്ചരച്ച്തുപ്പി.
1973 മെയ് 24-ന് പെഡ്രിൻഹോ മാറ്റഡോറിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. അയാൾക്ക് 20 വയസ്സായിരുന്നു, പോലീസ് അവന്റെ മുഖത്ത് ഒരു മഫ്ളർ വെച്ചു. ഡസൻ കണക്കിന് ആളുകൾ അപ്പോഴേയ്ക്കും കൊല്ലപ്പെട്ടു കഴിഞ്ഞിരുന്നു.
അവനേയും മറ്റൊരു തടവുമാരനേയും ഒരു വാനിൽ കൈയ്യാമം വച്ച് ജയിലിലേയ്ക്ക് കൊണ്ടുപോയി. അവിടെയെത്തി പോലീസ് വാനിന്റെ പിൻഭാഗം തുറന്നപ്പോൾ, ജീവനില്ലാത്ത മറ്റേ തടവുകാരനെ കണ്ടെത്തി. രണ്ട് തടവുകാരെയും കൈവിലങ്ങിൽ കെട്ടിയിരുന്നെങ്കിലും, റോഡ്രിഗസ് അവനെ എങ്ങനെയോ കൊലപ്പെടുത്താൻ കഴിഞ്ഞിരുന്നു. തന്റെ കൂട്ടാളി ഒരു ബലാത്സംഗക്കാരനാണെന്നും ‘അതിനാൽ മരിക്കാൻ യോഗ്യനാണെന്നും’ അവകാശപ്പെട്ടുകൊണ്ട് അതിനെ ന്യായീകരിച്ചു.

ജയിലിൽ കിടക്കുക എന്നത് റോഡ്രിഗസ് ആഗ്രഹിച്ചിരുന്നതായിരുന്നിരിക്കണം എന്തെന്നാൽ തടവിലായിരുന്ന കാലത്ത് 47 കുറ്റവാളികളെ അവൻ ജയിലിൽ കൊലപ്പെടുത്തിയെന്നാണ് കണക്ക്.
കൊല്ലാനുള്ള അവന്റെ ത്വരയെക്കുറിച്ച് ആർക്കും സംശയം തോന്നാതിരിക്കാൻ, അവൻ തന്റെ ഇടതുകൈയിൽ പച്ചകുത്തി: ‘ഞാൻ സന്തോഷത്തിനായി കൊല്ലുന്നു’.
ബ്രസീലിലെ ഏറ്റവും കടുപ്പമേറിയ കുറ്റവാളികൾ റോഡ്രിഗസിനൊപ്പം ജയിലിൽ കഴിയാൻ കൂടുതൽ ഭയപ്പെട്ടിരുന്നു ആ കാലത്ത്. ‘വളരെയധികം കൂർക്കംവലി’ കാരണം ഒരു സെൽമേറ്റിനെയും ‘അവന്റെ മുഖം ഇഷ്ടപ്പെടാത്തതിനാൽ’ മറ്റൊരാളെയും അദ്ദേഹം കൊന്നു. ”മറ്റൊരു കുറ്റവാളിയെ കൊല്ലുന്നതിന്റെ ആവേശം അതിശയകരവും സംതൃപ്തിദായകവുമായിരുന്നു” എന്നതായിരുന്നു ഒരു കൊലപാതകത്തിന്റെ ന്യായീകരണം.
തടവുകാർ അവനെ ഭയപ്പെട്ടു, വെറുത്തു; ഒരിക്കൽ, അഞ്ച് തടവുകാർ അദ്ദേഹത്തെ പതിയിരുന്ന് ആക്രമിച്ചു. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ അതോടെ തീർന്നേനെ, പക്ഷേ റോഡ്രിഗസ് അവരിൽ മൂന്ന് പേരെ കൊല്ലുകയും മറ്റ് രണ്ട് പേരെ അടിച്ചോടിക്കുകയും ചെയ്തു.

വിചാരണയ്ക്ക് ശേഷം, പെഡ്രോ റോഡ്രിഗസ് ഫിൽഹോയെ ആദ്യം 126 വർഷത്തെ തടവിന് ശിക്ഷിച്ചു. ജയിലിൽ കഴിയുമ്പോൾ അദ്ദേഹം ചെയ്ത കുറ്റകൃത്യങ്ങൾക്കും കൊലപാതകങ്ങൾക്കും ഈ കണക്ക് 400 വർഷമായി ഉയർന്നു. എന്നാൽ ഒരു വിചിത്രമായ ബ്രസീലിയൻ നിയമം ഉണ്ടായിരുന്നു, അത് ആരെയും, അവരുടെ കുറ്റകൃത്യങ്ങൾ പരിഗണിക്കാതെ, 30 വർഷത്തിലധികം ജയിലിൽ കഴിയുന്നത് വിലക്കുന്നു. 1934-ലെ ഒരു ഉത്തരവുണ്ടായിരുന്നു, അത് മനോരോഗികളെ ചികിത്സയ്ക്കായി സൈക്യാട്രിക് സ്ഥാപനങ്ങളിൽ അനിശ്ചിതമായി തടവിൽ പാർപ്പിക്കാൻ അനുവദിച്ചിരുന്നു.

മൊത്തത്തിൽ, ജയിലിൽ നടത്തിയ കൊലപാതകങ്ങൾക്കായി റോഡ്രിഗസ് 30 വർഷവും അധികമായി നാല് വർഷവും മാത്രമേ ശിക്ഷ അനുഭവിച്ചിട്ടുള്ളൂ. 2007 ഏപ്രിൽ 24-ന്, 34 വർഷത്തെ ജയിൽവാസത്തിന് ശേഷം അദ്ദേഹം മോചിതനായി.
അങ്ങിനെ ബ്രസീലിലെ മികച്ച സീരിയൽ കില്ലർ പുറത്തിറങ്ങി.
ഏകദേശം മൂന്നര പതിറ്റാണ്ടിനു ശേഷം അദ്ദേഹം സ്വതന്ത്രനായി. അതിനുശേഷം അയാൾ ബ്രസീലിന്റെ വടക്കുകിഴക്ക് ഭാഗത്തേക്ക് പോയി.

ബ്രസീൽ ദേശീയ സുരക്ഷാ സേനയിൽ നിന്നുള്ള ഇന്റലിജൻസ് സൂചിപ്പിക്കുന്നത് സിയറയിലെ ഫോർട്ടലേസയിൽ ഹൗസ് കീപ്പറായി ജോലി ചെയ്യുകയായിരുന്ന അവസരത്തിൽ സെപ്തംബർ 14-ന് സാന്താ കാതറീനയുടെ വടക്കൻ തീരത്തുള്ള ബാൽനേരിയോ കംബോറിയൂ എന്ന വിനോദസഞ്ചാര നഗരത്തിൽ നിന്ന് റോഡ്രിഗസിനെ വീണ്ടും അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥർ രാവിലെ പതിനൊന്ന് മണിയോടെ വീട്ടിൽവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കലാപം, വ്യാജ തടവ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എട്ട് വർഷം കൂടി ശിക്ഷിക്കപ്പെട്ടു, സാവോ പോളോയിൽ തടവിലായിരുന്നപ്പോൾ. 2018 ൽ അദ്ദേഹം രണ്ടാം തവണ പുറത്തിറങ്ങി.
റോഡ്രിഗസ് ഒരു മനോരോഗിയാണോ അതോ സാമൂഹ്യരോഗിയാണോ എന്നതിനെക്കുറിച്ച് ചില തർക്കങ്ങളുണ്ട്. അദ്ദേഹത്തെ മാനസികരോഗ വിദഗ്ധർ ‘തികഞ്ഞ മനോരോഗി’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്, മറ്റുള്ളവർ വിയോജിക്കുകയും അവനെ ഒരു സാമൂഹ്യരോഗിയായി തരംതിരിക്കുകയും ചെയ്യുന്നു. മാനസികരോഗികൾ പൊതുവെ കൂടുതൽ കോൾഡ് ബ്ലെഡഡും, കണക്കുകൂട്ടലുകളുള്ളവരും, പശ്ചാത്താപമോ, അനുകമ്പയോ ഇല്ലാത്തവരായും കരുതപ്പെടുന്നു.

യഥാർത്ഥ ജീവിതത്തിലെ സീരിയൽ കില്ലർമാരായ ജെഫ്രി ഡാമർ, ടെഡ് ബണ്ടി, ഹാനിബാൾ ലെക്റ്റർ, നോർമൻ ബേറ്റ്സ്, പാട്രിക് ബേറ്റ്മാൻ തുടങ്ങിയ കഥാപാത്രങ്ങൾ ക്ലാസിക് മനോരോഗികളാണ്. ഇവരൊക്കെ ഇരട്ട ജീവിതം നയിച്ചിരുന്ന ദുഷ്ടൻമ്മാരും, പ്രതിഭയുള്ളവരും, കൃത്രിമ നാർസിസിസ്റ്റിക് കൗശലക്കാരും ആയിരുന്നു. അവർ കൊലപാതകങ്ങൾ, രക്ഷപ്പെടാനുള്ള വഴികൾ, അലിബിസ് എന്നിവ വളരെ ചെറിയ വിശദാംശങ്ങളിലേക്ക് കണ്ണുപായിച്ച് വർഷങ്ങൾക്ക് മുമ്പേ തന്നെ ആസൂത്രണം ചെയ്തിരുന്നു, എല്ലായ്‌പ്പോഴും FBI-യേക്കാൾ പത്ത് പടി മുന്നിൽ തന്നെ.
സോഷ്യോപാത്തുകൾ കൂടുതൽ അറിയപ്പെടുന്നത് ഹീറ്റ് ബ്ലെഡ്ഡഡ് എന്നാണ്, അവർ അക്രമാസക്തമായി അമിതമായി പ്രതികരിക്കുന്നു.
പെഡ്രോ പ്രതികാരത്തിനായി ഉടനടി പ്രവർത്തിക്കുക മാത്രമല്ല, അവന്റെ കുറ്റകൃത്യങ്ങൾ അന്യായം നേരിട്ടവരോട് അനുകമ്പയുടെ ചില ന്യായവാദങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു (മനഃശാസ്ത്രജ്ഞർക്ക് അനുകമ്പയില്ല, അതേസമയം സാമൂഹ്യരോഗികൾക്ക് കഴിയും). അവന്റെ അമ്മ, ബോട്ടിൻഹ, അവന്റെ ഗർഭിണിയായ കസിൻ, കൊലപാതകത്തിന്റെയും ബലാത്സംഗത്തിന്റെയും ഇരകൾ എന്നിവ ഉദാഹരണങ്ങൾ.
ഒരു സൈക്കോളജിക്കൽ റിപ്പോർട്ട് അദ്ദേഹത്തിന് ഭ്രാന്തും സാമൂഹിക വിരുദ്ധ സ്വഭാവവുമുള്ളതായി കണ്ടെത്തി. ക്രിമിനോളജിസ്റ്റും എഴുത്തുകാരിയുമായ ഇലാന കാസോയ് ( Ilana Casoy) പറയുന്നത് : റോഡ്രിഗസ് ഒരു പ്രതികാര/ജാഗ്രതാ-തരം സീരിയൽ കില്ലറാണെന്നാണ്, മികച്ച ബുദ്ധിശക്തിയും മിക്കവാറും ഫോട്ടോഗ്രാഫിക് മെമ്മറിയും അവന്റെ കൊലപാതകങ്ങളിൽ കാണാൻ കഴിയും.

റോഡ്രിഗസിന്റെ ആയുധം സാധാരണയായി കത്തികളായിരുന്നു. പലപ്പോഴും, അവൻ അവരെ കത്തികൊണ്ട് കൊല്ലുകയും; അല്ലെങ്കിൽ ബ്ലേഡുകൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയും ചെയ്തു. എല്ലായ്പ്പോഴും, ഒരു കുറ്റകൃത്യം നടന്നതായി കേൾക്കുമ്പോൾ ഉടനടി പ്രവർത്തിക്കാൻ അദ്ദേഹം പുറപ്പെട്ടതായി പറയപ്പെടുന്നു. കോപാകുലനാകുമ്പോൾ കുറ്റവാളികളുടെ പേരും വിലാസവും നോക്കി അവൻ അവരെ കണ്ടെത്തും. തുടർന്ന്, തന്നെയോ അവന്റെ കുടുംബത്തെയോ സുഹൃത്തുക്കളെയോ തെറ്റ് ചെയ്ത അതേപോലെ തന്നെ ഈ കരിയർ ക്രിമിനലുകളെയും മയക്കുമരുന്ന് കച്ചവടക്കാരെയും പിടികൂടി അവരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും.
ചില അവസരങ്ങളിൽ, സ്വന്തം കുറ്റകൃത്യങ്ങളിൽ ഇരയായവർ മുമ്പ് ഉപയോഗിച്ചിരുന്ന മോഡസ് ഒപ്പറണ്ടി സ്വീകരിച്ചുകൊണ്ട് അദ്ദേഹം തന്റെ പ്രവർത്തനരീതി മാറ്റും. ഉദാഹരണത്തിന്, അവന്റെ പിതാവിനെ കുത്തുകയോ അല്ലെങ്കിൽ വിവാഹത്തിൽ ഏഴ് പേരെ വെടിവച്ച് കൊല്ലുകയോ ചെയ്തപ്പോൾ.
ഇയാൾ ഇപ്പോൾ ഒരു സുഹൃത്തിനോടൊപ്പം യൂറ്റിയൂബിൽ തന്റെ കഥകൾ പ്രസിദ്ധീകരിക്കുകയാണ്.

പെഡ്രോ പഴയ ജീവിതത്തിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ല. അയാൾ ചെയ്ത തെറ്റുകൾക്ക് അയാൾ പശ്ചാത്തപിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല, എന്നാൽ ആളുകൾ അയാളെ തിരിച്ചറിയുന്നത് അവൻ വെറുക്കുന്നു. പക്ഷേ ബ്രിസീലിൽ ഇയാൾക്ക് ഒരു വീരപരിവേഷമാണ് പലപ്പോഴും ഉള്ളത്. ഒരു റോബിൻ ഹുഡ്ഡിനെ പോലെ നീതിയെ മുൻനിർത്തി അയാൾ തന്നെ ശിക്ഷകൾ നടപ്പാക്കി എന്നാണ് പലരും കരുതുന്നത്.









