Mysterious death of Somerton Man.
ശരീരത്തിന്റെ കണ്ടെത്തല്‍
1948 നവംബര്‍ 30-ന് വൈകുന്നേരം 7 മണിക്ക്, ജോണ്‍ ബെയിന്‍ ലിയോണ്‍സും ഭാര്യയും ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിന് പുറത്തുള്ള ഒരു ചെറിയ കടല്‍ത്തീര റിസോര്‍ട്ടായ സോമര്‍ട്ടണ്‍ ബീച്ചില്‍ ഒരു സായാഹ്ന സവാരി നടത്തുകയായിരുന്നു. തങ്ങളില്‍ നിന്ന് 60 അടി അകലെ കടല്‍ഭിത്തിയില്‍ ചാരി ഒരാള്‍ കിടക്കുന്നത് അവര്‍ ശ്രദ്ധിച്ചു, കാലുകള്‍ അയാള്‍ മുന്‍പിലേക്ക് നീട്ടി വച്ചിരുന്നു. അയാള്‍ തന്റെ വലതുകൈ നിലത്തേക്ക് തിരികെ വീഴുന്നതിന് മുന്‍പെന്നവണ്ണം സ്വല്‍പ്പം ബലഹീനമായി ഉയര്‍ത്തി പിടിച്ചപോലെ കാണപ്പെട്ടു, മദ്യപിച്ചതിന് ശേഷം സിഗരറ്റ് വലിക്കാനുള്ള ശ്രമമാണെന്ന് കരുതിയ ദമ്പതികള്‍ യാത്ര തുടര്‍ന്നു.
രാത്രി 7:30 ഓടെ കടല്‍ഭിത്തിയിലൂടെ നടന്നുപോയ മറ്റൊരു ദമ്പതികള്‍ സമാനമായ അവസ്ഥയില്‍ അയാളെ കണ്ടു. മുഖത്ത് കൊതുകുകള്‍ വട്ടമിട്ടിട്ടും ആ മനുഷ്യന്‍ ഒട്ടും അനങ്ങാത്തത് ഈ സമയം ഇരുവരും ശ്രദ്ധിച്ചു. അയാള്‍ മരിച്ചു കാണും അതാണ് പ്രാണികളെ ഓടിക്കാത്തത് എന്ന് അയാള്‍ കളിയായി പറഞ്ഞു, യഥാര്‍ത്ഥത്തില്‍ അയാള്‍ മദ്യലഹരിയിലാണെന്ന് ദമ്പതികള്‍ അനുമാനിക്കുകയും മുന്നോട്ട് നീങ്ങുകയും ചെയ്തു.
ആദ്യം വിവരിച്ച, ഭാര്യയുമൊത്ത് ഒരു സായാഹ്ന സവാരിക്കിടെ മൃതദേഹം കണ്ട അതേ പുരുഷന്‍ ജോണ്‍ ലിയോണ്‍സ്, പിറ്റേന്ന് രാവിലെ നീന്താന്‍ ബീച്ചിലേക്ക് മടങ്ങി. രാവിലെ 6:30 ഓടെ നീന്തലിന് ശേഷം അദ്ദേഹം ഒരു സുഹൃത്തിനെ കണ്ടുമുട്ടി, തലേദിവസം രാത്രി മൃതദേഹം ഉണ്ടായിരുന്ന കടല്‍ഭിത്തിക്ക് സമീപം കുതിരപ്പുറത്ത് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് അവര്‍ ശ്രദ്ധിച്ചു. കൂടുതല്‍ അന്വേഷണത്തിനായി ആ ഗ്രൂപ്പിനെ സമീപിച്ചപ്പോള്‍, തലേദിവസം രാത്രിയുടെ അതേ സ്ഥാനത്ത് ഒരു ശരീരം കണ്ട് എന്തോ കുഴപ്പമുണ്ടെന്ന് ലിയോണ്‍സ് മനസ്സിലാക്കി. ഉടന്‍ തന്നെ പോലീസിനെ വിളിച്ചു.

പിന്നീട് 1959-ല്‍, മുമ്പൊരിക്കലും വെളിപ്പെടുത്താത്ത ഇതിനെപ്പറ്റിയുള്ള ഒരു കഥ പങ്കുവെക്കാന്‍ മൂന്നാമത്തെ സാക്ഷി മുന്നോട്ടുവന്നു. അദ്ദേഹം അതിരാവിലെ കടല്‍ത്തീരത്തായിരുന്നു, ഒരു മനുഷ്യന്‍ അബോധാവസ്ഥയില്‍ മറ്റൊരു മനുഷ്യനെ തോളില്‍ ചുമന്ന് സോമര്‍ട്ടണ്‍ എന്ന സ്ഥലത്തേക്ക് പോകുന്നത് കണ്ടു. ആളെ കണ്ടെത്തി. ഇരുട്ടായതിനാല്‍, രണ്ട് പുരുഷന്മാരെയും വിവരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല, ഇതിന് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ല.

രാത്രിയില്‍ കടല്‍ത്തീരത്ത് കിടക്കുന്ന ആളുടെ മുഖം മറ്റ് സാക്ഷികളാരും കണ്ടിട്ടില്ലാത്തതിനാല്‍, ഇത് മറ്റൊരു മനുഷ്യനായിരിക്കാം, കൂടാതെ സോമര്‍ട്ടണ്‍ മനുഷ്യന്റെ മൃതദേഹം യഥാര്‍ത്ഥത്തില്‍ അന്നുരാത്രി തന്നെ കടല്‍ത്തീരത്തേക്ക് കൊണ്ടുപോയി. സംഭവസ്ഥലത്ത് ഞെരുക്കത്തിന്റെയോ ഛര്‍ദ്ദിയുടെയോ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല- വിഷബാധയുടെ സാധാരണ ഫലങ്ങള്‍- അതിനാല്‍ ആ മനുഷ്യനെ മറ്റെവിടെയെങ്കിലും മരിച്ച് കടല്‍ത്തീരത്തേക്ക് കൊണ്ടുപോയി എന്ന് വിശ്വസനീയമായി തോന്നുന്നു.

ശരീരത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍
അയാള്‍ക്ക് 5’11’ (180 സെ.മീ) ഉയരമുണ്ടായിരുന്നു.
അയാള്‍ക്ക് ചാരനിറമുള്ള കണ്ണുകളായിരുന്നു.
അയാളുടെ തലമുടി ഓറഞ്ച് നിറമായിരുന്നു, വശങ്ങളില്‍ നരച്ചതും മുന്‍വശം പിന്‍വലിഞ്ഞതുമാണ്.
40 നും 50 നും ഇടയില്‍ പ്രായം കണക്കാക്കുന്നു.
അയാള്‍ സുന്നത്ത് ചെയ്തിട്ടില്ലായിരുന്നു.
165-175 പൗണ്ട് (75 – 80 കി.ഗ്രാം) വരെ തൂക്കമുണ്ടായിരുന്നു.
ജനിതക വൈകല്യം കാരണം ഒരിക്കലും വളര്‍ന്നിട്ടില്ലാത്ത 2 ലാറ്ററല്‍ ഇന്‍സിസറുകള്‍ ഉള്‍പ്പെടെ 18 പല്ലുകള്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ടു.
ഇടത് കൈത്തണ്ടയിലും ഇടത് കൈമുട്ടിലും അദ്ദേഹത്തിന് ചെറിയ പാടുകള്‍ ഉണ്ടായിരുന്നു.
അദ്ദേഹത്തിന്റെ കൈകളും കാലുകളും വൃത്തിയുള്ളതായിരുന്നു, തഴമ്പില്ലായിരുന്നു. ഇത് അയാള്‍ കൈ കൊണ്ടുള്ള ജോലികള്‍ ചെയ്തിട്ടില്ലെന്ന് സൂചിപ്പിക്കുന്നു.

പ്രാഥമിക അന്വേഷണം
മൃതദേഹം ആംബുലന്‍സില്‍ റോയല്‍ അഡ്ലെയ്ഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോ.ജോണ്‍ ബാര്‍ക്ലി ബെന്നറ്റ് മൃതദേഹം പരിശോധിച്ചു. മരണ സമയം പുലര്‍ച്ചെ 2 മണിക്ക് മുമ്പായിരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം മരണകാരണം ഹൃദയസ്തംഭനമായി രേഖപ്പെടുത്തി, ഒരുപക്ഷേ വിഷബാധമൂലമായിരിക്കാം. അഡ്ലെയ്ഡില്‍ നിന്ന് ഹെന്‍ലി ബീച്ചിലേക്കുള്ള ഒരു ഉപയോഗിക്കാത്ത ട്രെയിന്‍ ടിക്കറ്റ്, അഡ്ലെയ്ഡില്‍ നിന്ന് ഗ്ലെനെല്‍ഗിലേക്കുള്ള ബസ് ടിക്കറ്റ്, പഴത്തിന്റെ രുചിയുള്ള ച്യൂയിംഗ് ഗം, കുറച്ച് ബ്രയന്റ് & മെയ് തീപ്പെട്ടികള്‍, ഒരു അലുമിനിയം ചീപ്പ് എന്നിവയും കൈയ്യിലുള്ളതായി രേഖപ്പെടുത്തി. ആര്‍മി ക്ലബ് സിഗരറ്റുകള്‍, കെന്‍സിറ്റാസ് എന്ന വിലയേറിയ ബ്രാന്‍ഡിന്റെ മറ്റ് ഏഴ് സിഗരറ്റുകള്‍ ഒരു പായ്ക്കറ്റില്‍ കാണപ്പെട്ടു. ആ മനുഷ്യന്‍ ഒരു സ്യൂട്ടും ഹീല്‍ ഷൂസും ധരിച്ചിരുന്നു, പക്ഷേ നിര്‍മ്മാതാവിന്റെ ലേബലുകള്‍ വസ്ത്രത്തില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു.

അടുത്ത ദിവസം നടത്തിയ പൂര്‍ണ്ണമായ പോസ്റ്റ്മോര്‍ട്ടം കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി. പോസ്റ്റ്മോര്‍ട്ടം സമയത്ത് പുരുഷന്റെ കാലിന്റെ പേശികള്‍ ശ്രദ്ധിക്കപ്പെട്ടു- അവ ഉയര്‍ന്നതും ടോണ്‍ ( നിറം ബാധിച്ചത് ആയിരിക്കാം) ഉള്ളതും അവന്റെ പാദങ്ങള്‍ വിചിത്രമായി ചൂണ്ടിയതും ആയിരുന്നു. ഒരു ബാലെ നര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം പലപ്പോഴും ഹൈഹീല്‍ഡ് ഷൂസ് ധരിച്ചിരുന്നതായി വിദഗ്ദ്ധരായ സാക്ഷികള്‍ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ കൃഷ്ണമണി സാധാരണയേക്കാള്‍ ചെറുതായിരുന്നു എന്നതും ശ്രദ്ധിക്കപ്പെട്ടു. അവന്റെ പ്ലീഹ സാധാരണയേക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ളതും, കട്ടപിടിച്ചതുമായിരുന്നു. രക്തം കട്ടപിടിച്ച് കരള്‍ തകര്‍ന്നിരുന്നു. അവന്റെ വയറ്റില്‍ ഒരു പേസ്റ്റിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം കൂടുതല്‍ രക്തം ഉണ്ടായിരുന്നു. ഈ നിരീക്ഷണങ്ങള്‍ വിഷബാധ സിദ്ധാന്തത്തെ ശക്തിപ്പെടുത്തി, പക്ഷേ ലാബ് പരിശോധനകളില്‍ അറിയപ്പെടുന്ന വിഷത്തിന്റെ യാതൊരു സൂചനയും കണ്ടെത്തിയില്ല. പേസ്റ്റും പരിശോധനയ്ക്ക് വിധേയമാക്കി, നെഗറ്റീവ് ആയി. ഹാജരായ പതോളജിസ്റ്റ് ജോണ്‍ ഡ്വയര്‍, ഒന്നും കണ്ടെത്താനാകാത്തതില്‍ അമ്പരന്നു. തോമസ് ക്ലെലാന്‍ഡ്, കൊറോണര്‍ ( ദുര്‍മരണവിചാണക്കാരന്‍ ) , ഒരു തുമ്പും അവശേഷിപ്പിക്കാതെ, പെട്ടെന്ന് ശരീരത്തില്‍ ബാധിക്കാവുന്ന രണ്ട് മാരകമായ വിഷങ്ങള്‍ ഉണ്ടെന്ന് പിന്നീട് നിര്‍ദ്ദേശിച്ചു, ഒന്ന് ഡിജിറ്റലിസ്, രണ്ട് സ്‌ട്രോഫാന്തിന്‍. ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചിരിക്കാം എന്നു കരുതുന്നു.
ഇത് കടല്‍ത്തീരത്ത് വിനോദയാത്രയ്ക്കിടെ ഒരു മനുഷ്യന്‍ സ്വാഭാവിക കാരണങ്ങളാല്‍ മരിച്ച ലളിതമായ സംഭവമല്ല എന്ന് വ്യക്തമായി. പോലീസ് മുഴുവന്‍ വിരലടയാളങ്ങളും എടുത്ത് ഇംഗ്ലീഷ് സംസാരിക്കുന്ന ലോകമെമ്പാടും നാടുകളില്‍ പ്രചരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. എല്ലാ ഓസ്ട്രേലിയന്‍ പത്രങ്ങളിലും ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചു, മൃതദേഹം തിരിച്ചറിയാന്‍ കാണാതായവരുടെ ബന്ധുക്കള്‍ പലരും വന്നു. ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഈ മനുഷ്യന്‍ ഒരു ഔദ്യോഗിക രേഖകളിലും ഉണ്ടെന്ന് തോന്നുന്നില്ല, അല്ലെങ്കില്‍ മുന്നോട്ട് വരാന്‍ തയ്യാറുള്ള അവനെ അന്വേഷിക്കുന്ന ആരും ഉണ്ടായിരുന്നില്ല. എല്ലാ ലീഡുകളും തീര്‍ന്നു.
ആദ്യത്തെ മേജര്‍ ലീഡ്
ഫോട്ടോ തിരിച്ചറിഞ്ഞ ആരും എത്താത്തതിനാല്‍ തിരച്ചില്‍ വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചു. ആ മനുഷ്യന്‍ കാലാവസ്ഥയ്ക്കോ സ്ഥലത്തിനോ അനുസരിച്ചുള്ള വസ്ത്രം ധരിക്കാത്തതിനാല്‍, അയാള്‍ യാത്ര ചെയ്യുകയായിരുന്നുവെന്ന് അവര്‍ അനുമാനിച്ചു. പ്രദേശത്തെ എല്ലാ ഹോട്ടല്‍, ഡ്രൈ ക്ലീനര്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, നഷ്ടപ്പെട്ട പ്രോപ്പര്‍ട്ടി ഓഫീസ് എന്നിവിടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ക്കായി ഒരു അറിയിപ്പ് പുറപ്പെടുവിച്ചു. അടുത്ത ദിവസം തന്നെ, ഈ മനുഷ്യന്റെ ഐഡന്റിറ്റി കണ്ടെത്തുന്നതില്‍ പോലീസിന് ഒരു വഴി തുറന്നുകിട്ടി.
നവംബര്‍ 30-ന് അഡ്ലെയ്ഡ് റെയില്‍വേ സ്റ്റേഷന്റെ ക്ലോക്ക്‌റൂമില്‍ ഒരു ബ്രൗണ്‍ സ്യൂട്ട്‌കേസ് ഏല്‍പ്പിച്ചിരുന്നു, അത് പിന്നീട് ആരും അന്വേഷിച്ച് വന്നില്ല. ഇപ്പോള്‍ ജനുവരി 12 ആയിരിക്കുന്നു, അത് ഉപേക്ഷിച്ചതായി കണക്കാക്കപ്പെട്ടു. സമയം ഏറെ കഴിഞ്ഞതിനാല്‍, അത് ഏല്‍പ്പിച്ച ആളെ കുറിച്ച് ജീവനക്കാര്‍ ഒന്നും ഓര്‍ക്കാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും, അതിന്റെ ഉള്ളടക്കങ്ങള്‍ പരിശോധിച്ചപ്പോള്‍ കുറെ കാര്യങ്ങള്‍ ലഭിച്ചു. ഓസ്ട്രേലിയയില്‍ കാണാത്ത അപൂര്‍വ തരം ഓറഞ്ച് ബാര്‍ബര്‍ നൂലിന്റെ ഒരു റീല്‍ സ്യൂട്ട്കേസിലെ ഇനങ്ങളില്‍ പെട്ടിരുന്നു. അജ്ഞാതനായ മനുഷ്യന്റെ ട്രൗസര്‍ പോക്കറ്റ് നന്നാക്കാന്‍ ഉപയോഗിച്ചിരുന്ന ഓറഞ്ച് ത്രെഡിന് ഈ ത്രെഡ് തികച്ചും ചേരുന്നുണ്ടായിരുന്നു. ഈ സ്യൂട്ട്‌കേസ് സോമര്‍ട്ടണ്‍ മനുഷ്യന്റേതാണെന്ന് ഏകദേശം ഉറപ്പായി.

എന്നിരുന്നാലും, തുടര്‍ന്നുള്ള അന്വേഷണം നിരാശാജനകമായിരുന്നു. സ്യൂട്ട്‌കേസിന്റെ ഉത്ഭവം മറയ്ക്കാന്‍ ലേബലുകള്‍ കീറിക്കളഞ്ഞിരുന്നു. മൂന്ന് വസ്ത്രങ്ങളില്‍ നിന്ന് ടാഗുകളും ലേബലുകളും നീക്കം ചെയ്തിരുന്നു. അവശേഷിക്കുന്ന ടാഗുകളില്‍ ‘ടി.കീന്‍’ എന്ന പേര് ഉണ്ടായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ആ പേരില്‍ ആരിലേക്കും ലീഡ് എത്തിയില്ല. മരിച്ചയാളുടെ പേര് ‘ടി.കീന്‍” അല്ലെന്ന് അറിഞ്ഞുകൊണ്ടാണ് ആ ടാഗുകള്‍ അവശേഷിപ്പിച്ചതെന്നും അതിനാല്‍ കണ്ടെത്തിയാല്‍ ഒന്നും വെളിപ്പെടുത്തില്ലെന്നും പോലീസ് നിഗമനം ചെയ്തു. മാത്രവുമല്ല വസ്ത്രത്തിന് കേടുപാടുകള്‍ വരുത്താതെ നീക്കം ചെയ്യാന്‍ കഴിയാത്ത ഒരേയൊരു ലേബലുകള്‍ ഇവയാണ്. വ്യാപാരക്കപ്പലുകളില്‍ ചരക്ക് സ്റ്റെന്‍സിലിങ്ങിനായി ഉപയോഗിക്കുമായിരുന്ന ഒരു സ്റ്റെന്‍സില്‍ കിറ്റും സ്യൂട്ട്‌കേസില്‍ ശ്രദ്ധേയമായിരുന്നു; മുറിച്ച ഒരു മേശ കത്തി; വിദേശത്തേക്ക് ആശയവിനിമയം അയക്കുന്നതായി സൂചിപ്പിച്ച എയര്‍മെയില്‍ കാര്‍ഡുകള്‍; അമേരിക്കന്‍ വംശജരാണെന്ന് തിരിച്ചറിയാവുന്ന തുന്നല്‍പ്പണികളുള്ള ഒരു കോട്ടും.

സ്യൂട്ട്‌കേസ് കണ്ടെത്തിയത് സോമര്‍ട്ടണ്‍ മാന്റെ അവസാന ദിവസത്തെ കുറിച്ചുള്ള ചില വിശദാംശങ്ങള്‍ വ്യക്തമാക്കി. അയാള്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി അവന്റെ പോക്കറ്റില്‍ നിന്ന് കണ്ടെത്തിയ ഹെന്‍ലി ബീച്ചിലേക്കുള്ള ടിക്കറ്റ് വാങ്ങിയിരിക്കണം. സോമര്‍ട്ടണ്‍ മാന്‍ എവിടെയാണ് ഫ്രഷ് ആവാന്‍ കഴിയുകയെന്ന് അന്വേഷിച്ചിരിക്കണം, നവംബര്‍ 30-ന് സ്റ്റേഷനിലെ പൊതുകുളിമുറി അടച്ചതായി രേഖകള്‍ കാണിക്കുന്നു. സൗകര്യങ്ങള്‍ അടച്ചിട്ടുണ്ടെന്ന് പറഞ്ഞിരിക്കാം, അതിനാല്‍ അര മൈല്‍ അകലെയുള്ള പൊതു കുളിമുറിയിലേക്ക് അയച്ചിരിക്കണം. അയാള്‍ കുളിക്കാനും ഷേവ് ചെയ്യാനും ഉള്ള സൗകര്യങ്ങള്‍ക്കായി അങ്ങോട്ട് പോയിരിക്കാം, പക്ഷേ ഈ പാഴാക്കിയ സമയം അദ്ദേഹത്തിന് ട്രെയിന്‍ നഷ്ടമാക്കി. അടുത്ത ട്രെയിനിനായി കാത്തുനില്‍ക്കാതെ ബസില്‍ കയറാന്‍ തീരുമാനിച്ചു, ഗ്ലെനെല്‍ഗിലേക്കുള്ള ബസ് ടിക്കറ്റും പോക്കറ്റില്‍ നിന്ന് കണ്ടെത്തി. നവംബര്‍ 30 ന് രാവിലെ 11 മണിയോടെയാണ് ഇതെല്ലാം സംഭവിച്ചത്, അതായത് ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതിനും ആദ്യം ബീച്ചില്‍ കാണപ്പെടുന്നതിനും ഇടയില്‍ 8 മണിക്കൂറുകള്‍ ഉണ്ട്.
സ്യൂട്ട്‌കേസിലെ ഇനങ്ങള്‍
ഡ്രസ്സിംഗ് ഗൗണും ചരടും.
‘കീന്‍’ എന്ന് എഴുതിയിരിക്കുന്ന അലക്കു ബാഗ്.
ഒരു ഉറയില്‍ ഒരു ജോടി കത്രിക.
ഒരു ഉറയിലെ ഒരു കത്തി (പ്രത്യക്ഷത്തില്‍ മുറിച്ച ടേബിള്‍ കത്തി).
ഒരു സ്റ്റെന്‍സില്‍ ബ്രഷ്.
രണ്ട് സിംഗിള്‍റ്റുകള്‍.
രണ്ട് ജോഡി അടിവസ്ത്രങ്ങള്‍.
ഒരു ജോടി ട്രൗസര്‍ (ഡ്രൈ ക്ലീനിംഗ് മാര്‍ക്കുകള്‍ ഉള്ളത്), പോക്കറ്റില്‍ ഒരു 60 നാണയം.
ഒരു സ്‌പോര്‍ട്‌സ് കോട്ട്.
ഒരു കോട്ട് ഷര്‍ട്ട്.
ഒരു ജോടി പൈജാമ.
ഒരു മഞ്ഞ കോട്ട് ഷര്‍ട്ട്.
‘കീന്‍’ എന്ന പേര് വഹിക്കുന്ന ഒരു സിംഗിള്‍ട്ട് (അവസാനം ‘ഇ’ ഇല്ലാതെ).
കീറിപ്പറിഞ്ഞ പേരില്ലാത്ത ഷര്‍ട്ടിനടിയില്‍ ധരിക്കുന്ന ബനിയന്‍.
നെയിം ടാഗില്ലാത്ത ഒരു ഷര്‍ട്ട്.
ആറ് തൂവാലകള്‍.
ഒരു ലൈറ്റ് ബോര്‍ഡ്.
എട്ട് വലിയ കവറുകള്‍, ഒരു ചെറിയ കവര്‍.
രണ്ട് കോട്ട് ഹാംഗറുകള്‍.
ഒരു റേസര്‍ സ്ട്രാപ്പ്.
ഒരു സിഗരറ്റ് ലൈറ്റര്‍.
ഒരു റേസര്‍.
ഒരു ഷേവിംഗ് ബ്രഷ്.
ഒരു ചെറിയ സ്‌ക്രൂഡ്രൈവര്‍.
ഒരു ടൂത്ത് ബ്രഷ്.
ടൂത്ത്‌പേസ്റ്റ്.
ഒരു ഗ്ലാസ്‌സുകൊണ്ടുള്ള ചെറിയ സോസര്‍.
ഒരു സോപ്പ്ഡിഷ് & ഹെയര്‍പിന്‍.
മൂന്ന് സേഫ്റ്റിപിന്നുകള്‍.
മുന്നിലേയും പിന്നിലേയും ഓരോ കോളര്‍ സ്റ്റഡ്.
ഒരു ബ്രൗണ്‍ ബട്ടണ്‍.
ഒരു ടീസ്പൂണ്‍.
ഒരു ജോടി പൊട്ടിയ കത്രിക.
ടാന്‍ ത്രെഡ് ചുറ്റിയ ഒരു കാര്‍ഡ്.
ഒരു ടിന്‍ ടാന്‍ ബൂട്ട് പോളിഷ് (കിവി).
രണ്ട് എയര്‍മെയില്‍ സ്റ്റിക്കറുകള്‍ ( സ്റ്റാമ്പ്).
ഒരു സ്‌കാര്‍ഫ്.
ഒരു ടവല്‍.
പെന്‍സിലുകളുടെ അവ്യക്തമായ എണ്ണം, കൂടുതലും റോയല്‍ സോവറിന്‍ ബ്രാന്‍ഡ്. മൂന്ന് പെന്‍സിലുകള്‍ H ആയിരുന്നു.
തമന്‍ ഷുദ്
സ്യൂട്ട്‌കേസ് ആവേശകരമായ ഒരു കണ്ടെത്തല്‍ ആയിരുന്നെങ്കിലും, അത് ആളെ തിരിച്ചറിയാന്‍ സഹായിച്ചില്ല. 1949 ഏപ്രിലില്‍ മൃതദേഹം പുനഃപരിശോധിക്കാന്‍ അഡ്ലെയ്ഡ് സര്‍വകലാശാലയിലെ പാത്തോളജി പ്രൊഫസറായ ജോണ്‍ ക്ലെലാന്‍ഡിനെ കൊണ്ടുവരുന്നതുവരെ നിരവധി മാസങ്ങള്‍ പുതിയ സൂചനകളൊന്നുമില്ലാതെ കടന്നുപോയി.
പുരുഷന്റെ ട്രൗസറിന്റെ അരക്കെട്ടില്‍ തുന്നിച്ചേര്‍ത്ത മുമ്പ് ശ്രദ്ധിക്കപ്പെടാത്ത ഒരു ചെറിയ പോക്കറ്റ് ക്ലെലാന്‍ഡ് കണ്ടെത്തി, മിക്കവാറും ഒരു പോക്കറ്റ് വാച്ച് പിടിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ഇത്. പോക്കറ്റില്‍ മുറുക്കി ചുരുട്ടിയ ഒരു കടലാസ് ഉണ്ടായിരുന്നു. കടലാസില്‍, ‘തമാം ഷുദ്’ എന്ന വാക്കുകള്‍ വിശദമായി എഴുതിയിരുന്നു. (പത്രങ്ങള്‍ അത് തമന്‍ ഷൂദ് എന്ന് തെറ്റായി അച്ചടിച്ചു, വര്‍ഷങ്ങളായി തെറ്റായ അച്ചടി നിലനില്‍ക്കുന്നു.) അഡ്ലെയ്ഡിന്റെ ഒരു പോലീസ് റിപ്പോര്‍ട്ടര്‍ ആ വാക്കുകളുടെ അര്‍ത്ഥമെന്താണെന്ന് തല്‍ക്ഷണം മനസ്സിലാക്കി. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു കവിതാ പുസ്തകം, ഒമര്‍ ഖയ്യാമിന്റെ റുബയ്യത്ത് , യുദ്ധസമയത്ത് ഓസ്‌ട്രേലിയയില്‍ വളരെ പ്രചാരം നേടിയിരുന്നു, പ്രത്യേകിച്ച് എഡ്വേര്‍ഡ് ഫിറ്റ്‌സ്‌ജെറാള്‍ഡിന്റെ വിവര്‍ത്തനം. ‘തമാം ഷുദ്’ എന്നത് ഒരു പേര്‍ഷ്യന്‍ പദമാണ്, അത് പുസ്തകത്തിന്റെ അവസാന പേജില്‍ ആയിരുന്നു ഉണ്ടായിരുന്നത്. ‘ഇത് അവസാനിച്ചു’ അല്ലെങ്കില്‍ ‘അവസാനം’ എന്ന് ആയിരുന്നു അതിനര്‍ത്ഥം.

ഈ കണ്ടെത്തല്‍ ഏറെ കോളിളക്കം സൃഷ്ടിച്ചു- ആ മനുഷ്യന്‍ ആത്മഹത്യ ചെയ്‌തോ? ഈ മറഞ്ഞിരിക്കുന്ന കടലാസ് തുണ്ടുകള്‍ ആത്മഹത്യ ചെയ്യുന്നതിനു മുമ്പുള്ള അവസാന സന്ദേശമായിരുന്നോ? നവംബര്‍ 30 തന്റെ അവസാന ദിവസമാണെന്ന് ഏതെങ്കിലും തരത്തില്‍ ആ മനുഷ്യന് അറിയാമായിരുന്നുവെന്ന് അത് സൂചിപ്പിക്കുന്നതായി തോന്നി. അയാളില്‍ നിന്നും അയാളുടെ സ്വത്തുക്കളില്‍ നിന്നും എല്ലാ ഐഡന്റിഫിക്കേഷനുകളും നീക്കം ചെയ്യപ്പെട്ടു, ഈ സന്ദേശം തന്റെ ശരീരത്തില്‍ ഒളിപ്പിക്കാന്‍ അയാള്‍ സമയമെടുത്തു. ഖയാമിന്റെ എല്ലാ കവിതകളും പ്രണയവും ജീവിതവും മരണവും കൈകാര്യം ചെയ്യുന്നു. ഹൃദയം തകര്‍ന്നതിനെ തുടര്‍ന്ന് സോമര്‍ട്ടണ്‍ മനുഷ്യന്‍ ആത്മഹത്യ ചെയ്തതായിരിക്കുമോ? കേസ് എന്നത്തേക്കാളും ആ ഒരു വസ്തുതയോട് അടുത്തു നില്‍ക്കുന്നതായി തോന്നി. എന്നാല്‍ യഥാര്‍ത്ഥ ട്വിസ്റ്റ് വെളിപ്പെടാന്‍ പോവുകയായിരുന്നു.

തുണ്ടുകടലാസില്‍ കാണുന്ന അതേ ഫാന്‍സി ടൈപ്പ്സെറ്റുള്ള റുബയ്യത്തിന്റെ പകര്‍പ്പിനായി പോലീസ് ലൈബ്രറികളിലും, ബുക്ക് ഷോപ്പുകളിലും തിരച്ചില്‍ തുടങ്ങി. ഒന്നു കിട്ടിയില്ല. പബ്ലിഷിംഗ് ഹൗസുകള്‍ ഉള്‍പ്പെടുത്തുന്നതിനായി തിരച്ചില്‍ വിപുലീകരിച്ചു, ഒടുവില്‍ ലോകമെമ്പാടും വ്യാപിപ്പിച്ചു. ഫലമില്ലാത്തതായി തോന്നി. എന്നാല്‍ ജൂലൈ 23 ന്, 1949, പുസ്തകം ഒടുവില്‍ കണ്ടെത്തി. സോമര്‍ട്ടണ്‍ ബീച്ചിന് അല്‍പ്പം വടക്കുള്ള ഗ്ലെനെല്‍ഗ് പട്ടണത്തില്‍ നിന്നുള്ള ഒരാള്‍ അഡ്ലെയ്ഡ് പോലീസ് സ്റ്റേഷനിലേക്ക് പുസ്തകത്തിന്റെ ഒരു കോപ്പി കൊണ്ടുവന്നു. ‘തമാം ഷുദ്’ എന്ന വാചകം അടങ്ങിയ അവസാന പേജ് കീറിക്കളഞ്ഞിരുന്നു. മരിച്ചയാളുടെ സ്‌ക്രാപ്പ് പേപ്പറുമായി ഫോണ്ട് തികച്ചും പൊരുത്തപ്പെടുന്നു. പരിശോധനയില്‍ പുസ്തകത്തില്‍ ഉപയോഗിച്ചിരുന്ന കടലാസ് കഷണം കണ്ടെത്തി. മുന്‍ വര്‍ഷം ഡിസംബറില്‍ മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ, താനും ഭാര്യാ സഹോദരനും സോമര്‍ട്ടണ്‍ ബീച്ചിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഡ്രൈവ് ചെയ്യാന്‍ പോയിരുന്നുവെന്ന് ഗ്ലെനെല്‍ഗ് മനുഷ്യന്‍ വിശദീകരിച്ചു. റുബയ്യത്തിന്റെ ഒരു പകര്‍പ്പ് അവര്‍ കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നതായി കണ്ടെത്തി, എന്നാല്‍ മറ്റേ ആളായിരിക്കും അത് അവിടെ ഇട്ടതെന്ന് ഇരുവരും അന്യോന്ന്യം തെറ്റിദ്ധരിച്ചു. മറ്റൊന്നും ആലോചിക്കാതെ ഡാഷിലേക്ക് എടുത്തിടുകയും ചെയ്തു. പുസ്തകത്തിനായുള്ള പോലീസ് തിരച്ചില്‍ ഒരു വാര്‍ത്താ റിപ്പോര്‍ട്ടില്‍ കണ്ടതിന് ശേഷമാണ് ഈ പ്രധാന തെളിവ് തന്റെ പക്കലുണ്ടെന്ന് ആ മനുഷ്യന്‍ തിരിച്ചറിഞ്ഞത്.

അജ്ഞാതനായ മനുഷ്യന്റെ റുബായാത്തിന്റെ പകര്‍പ്പ് , അതില്‍ നിന്ന് അയാള്‍ മറഞ്ഞിരിക്കുന്ന സന്ദേശം കീറിക്കളഞ്ഞത് ആവേശകരമായ വസ്തുതയായിരുന്നു, പക്ഷേ ചെറിയ ലീഡ നല്‍കുന്നതായി തോന്നി. ഡിറ്റക്ടീവുകള്‍ പുസ്തകത്തിന്റെ മറ്റൊരു പകര്‍പ്പിനായി തിരഞ്ഞു, പക്ഷേ അവയൊന്നും ലോകത്ത് ഉണ്ടെന്ന് തോന്നുന്നില്ല. വിറ്റ്കോംബ് & ടോംബ്സ് എന്ന ന്യൂസിലാന്റ് ശൃംഖലയാണ് ഇത് പ്രസിദ്ധീകരിച്ചതെന്ന് അവര്‍ മനസിലാക്കി, എന്നാല്‍ വിറ്റ്കോംബ് & ടോംബ്സ് ആ പുസ്തകം ആ ഫോര്‍മാറ്റില്‍ ഒരിക്കലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അവര്‍ അതേ കവറില്‍ സമാനമായ പതിപ്പ് പ്രസിദ്ധീകരിച്ചു, പക്ഷേ അതിന് ഒരു ചതുര ഫോര്‍മാറ്റ് ഉണ്ടായിരുന്നു. ലോകത്തിലെ മറ്റൊരു പ്രസിദ്ധീകരണശാലയും അതിനോട് ചേരുന്ന ഒരു ഫോര്‍മ്മാറ്റും പ്രസിദ്ധീകരിച്ചിട്ടില്ല. ഇത്രയും ജനപ്രീതിയാര്‍ജ്ജിച്ച ഒരു പുസ്തകത്തിന്റെ തികച്ചും അതുല്യമായ ഒരു കോപ്പി ഈ മനുഷ്യന് എവിടെനിന്നാണ് ലഭിച്ചത്?
നഴ്സ്, കോഡ്, ആര്‍മി ഓഫീസര്‍
പുസ്തകത്തില്‍ അധിക സൂചനകളൊന്നും ഇല്ലെന്നത് ഡിറ്റക്ടീവ് സര്‍ജന്റ് ലയണല്‍ ലീനെ തൃപ്തനാക്കിയില്ല. അയാള്‍ അത് അടുത്ത് പരിശോധിച്ചു. പിന്‍ കവറില്‍ രണ്ട് ടെലിഫോണ്‍ നമ്പറുകള്‍ കുറിക്കപ്പെട്ടിരുന്നു, ‘തമാന്‍ ഷൂദ്’ അടങ്ങിയ പേജ് കീറുന്നതിന് മുമ്പ് പുസ്തകത്തിന്റെ അവസാന പേജില്‍ ആരോ കൈകൊണ്ട് എഴുതിയത് പോലെയുള്ള മറ്റ് അക്ഷരങ്ങളുടെ മങ്ങിയ പാടുകളും അദ്ദേഹം കണ്ടു. അള്‍ട്രാവയലറ്റ് ലൈറ്റ് ഉപയോഗിച്ചാണ് ഇത് കണ്ടെത്തിയത്. അക്ഷരങ്ങളുടെ അഞ്ച് വരികള്‍ ഉണ്ടായിരുന്നു, രണ്ടാമത്തെ വരി ഒരു തവണ വെട്ടിയിരുന്നു. അത് ഏതോ ഒരു തരം കോഡായി തോന്നി.
പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന രണ്ട് നമ്പറുകളിലും പോലീസ് വിളിച്ചു. ഒരെണ്ണം ബാങ്കിന്റെ ഉടമസ്ഥതയിലുള്ളതാണ്, യാതൊരു സൂചനയും നല്‍കിയില്ല. രണ്ടാമത്തേത് സോമര്‍ട്ടണ്‍ ബീച്ചിനടുത്ത് താമസിക്കുന്ന ഒരു നഴ്സിന്റേതായിരുന്നു. അവളുടെ ഐഡന്റിറ്റി സംരക്ഷിക്കാമെന്ന് പോലീസ് സമ്മതിച്ചു, ( നിരവധി പതിറ്റാണ്ടുകളായി അവള്‍ ജെസ്റ്റിന്‍ എന്ന് മാത്രമേ അറിയപ്പെട്ടിരുന്നുള്ളൂ, എന്നാല്‍ ഒടുവില്‍ അവളുടെ പേര് ജെസ്സിക്ക തോംസണ്‍ എന്നാണെന്ന് പിന്‍കാലത്ത് വെളിപ്പെട്ടു. ) പോലീസുമായി സംസാരിക്കാന്‍ ജെസീക്ക വളരെ വിമുഖത കാണിച്ചു, വിശദാംശങ്ങള്‍ക്കായി അവളെ നിര്‍ബന്ധിക്കാന്‍ അവര്‍ മടിച്ചു. അവള്‍ പിന്നീട് വിവാഹം കഴിക്കാനിരിക്കുന്ന ഒരു പുരുഷനോടൊപ്പമായിരുന്നു ആ സമയത്ത് താമസിച്ചിരുന്നത്. സോമര്‍ട്ടണ്‍ മനുഷ്യനുമായുള്ള പ്രണയബന്ധം നിമിത്തം, പെട്ടെന്നുതന്നെ വരാന്‍ പോകുന്ന തന്റെ ഭര്‍ത്താവില്‍ നിന്ന് മറച്ചു വെച്ചത് ആകാം, അല്ലെങ്കില്‍ ഗവണ്‍മെന്റ് ഇന്റലിജന്‍സ് പ്രോഗ്രാമുകളുമായും ചാരശൃംഖലകളുമായും ഉള്ള ബന്ധം മൂലമോ, ഒരു അപകീര്‍ത്തിയെക്കുറിച്ച് അവള്‍ വളരെ ആശങ്കാകുലയായിരിക്കാം.

നിശ്ശബ്ദത പാലിക്കാനുള്ള കാരണം പരിഗണിക്കാതെ തന്നെ, ജെസീക്ക ഈ കേസിനെക്കുറിച്ചുള്ള അറിവെല്ലാം നിഷേധിച്ചു, എന്നാല്‍ ആല്‍ഫ്രഡ് ബോക്‌സാല്‍ എന്ന വ്യക്തിക്ക് റുബയ്യത്തിന്റെ ഒരു പകര്‍പ്പ് നല്‍കിയതായി സമ്മതിച്ചു. യുദ്ധസമയത്ത് ജെസീക്ക ഒരു സൈനിക നഴ്‌സായിരുന്നു, ബോക്‌സാല്‍ ഒരു ഉദ്യോഗസ്ഥനായിരുന്നു. അവര്‍ ഒരു സൈനിക ആശുപത്രിയില്‍ കണ്ടുമുട്ടിയപ്പോള്‍ അവള്‍ ആ പുസ്തകം അദ്ദേഹത്തിന് നല്‍കി, അവളുടെ വിളിപ്പേര് – ജെസ്റ്റിന്‍ എന്ന പേരില്‍ അവള്‍ ഒപ്പിട്ട കവിതാ വാക്യങ്ങളിലൊന്ന് അതില്‍ കുറിച്ചിരുന്നു. അജ്ഞാതന്‍ ഈ ആല്‍ഫ്രഡ് ബോക്സാല്‍ തന്നെയായിരിക്കണമെന്ന് പോലീസ് തീരുമാനിച്ചു. പക്ഷേ റുബായാത്തിന്റെ പതിപ്പ് അവള്‍ നല്‍കിയതായിരുന്നില്ല മരിച്ച മനുഷ്യന്റെ കൈയ്യിലുണ്ടായിരുന്നത് എന്ന് പിന്നീട് മനസിലായി. അതോടെ പോലീസ് ആ ലീഡിലും നിരാശരായി.
ആല്‍ഫ്രഡ് ബോക്സാല്‍ ലീഡ് ഫലവത്തായില്ല എന്ന് തെളിഞ്ഞപ്പോള്‍, മൃതദേഹം കാണാന്‍ ജെസീക്കയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. അവന്റെ മുഖം കണ്ടപ്പോള്‍, ഡിറ്റക്റ്റീവ് സെര്‍ജന്റ് ലീന്‍ പറഞ്ഞു, ‘അവള്‍ ബോധംകെട്ടു വീഴാന്‍ പോകുന്ന മുഖഭാവത്തോടെ പൂര്‍ണ്ണമായും അന്ധാളിച്ചുപോയി’ എന്ന്. അയാളുടെ മുഖത്തിന്റെ പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മ്മിച്ച പകര്‍പ്പാണ് അവളെ കാണിച്ചത്, യഥാര്‍ത്ഥ മുഖമല്ല, അതിനാല്‍ ഈ ഞെട്ടല്‍ ഒരു മൃതദേഹവുമായി അഭിമുഖീകരിച്ചതുകൊണ്ടല്ല, മറിച്ച് ആ മനുഷ്യനെ തിരിച്ചറിഞ്ഞതിനാലുള്ള ഞെട്ടല്‍ ആണ് . ഒരു നഴ്സ് എന്ന നിലയില്‍ അവള്‍ക്ക് മരണവും രോഗവും നേരിട്ട അനുഭവം ഉള്ളതിനാല്‍ അവളുടെ പ്രതികരണം സംശയാസ്പദമാണ്. അവള്‍ ആ മനുഷ്യനെ തിരിച്ചറിഞ്ഞുവെന്ന് പലര്‍ക്കും വ്യക്തമായിരുന്നു, പക്ഷേ അവനുമായുള്ള എല്ലാ ബന്ധവും അവള്‍ നിഷേധിക്കുന്നത് തുടര്‍ന്നു. ജെസീക്ക വാഗ്ദാനം ചെയ്ത മറ്റൊരു വിവരം, അവള്‍ വീട്ടിലില്ലാത്തപ്പോള്‍ ഒരു മനുഷ്യന്‍ അവളെ തേടി വന്നതായി കഴിഞ്ഞ വര്‍ഷം അയല്‍വാസികള്‍ അവളോട് പറഞ്ഞിരുന്നു എന്നതാണ്. അവള്‍ക്ക് തീയതി ഉറപ്പില്ലായിരുന്നു.

വിലപ്പെട്ട ഒരു വിവരവും കൈമാറാന്‍ ജെസീക്ക വിസമ്മതിച്ചതോടെ ഉദ്യോഗസ്ഥര്‍ കോഡിലേക്ക് തിരിഞ്ഞു. നാല് ചെറിയ ലൈനുകള്‍ മാത്രമേ കാര്യമായിട്ട് പ്രയോജനമുള്ളതായി ഉണ്ടായിരുന്നുള്ളൂ, അത് തകര്‍ക്കുന്നത് അസാധ്യമാണെന്ന് തെളിഞ്ഞു. നേവല്‍ ഇന്റലിജന്‍സ് കോഡ് മനസ്സിലാക്കാന്‍ ശ്രമിച്ചു. അമച്വര്‍ സ്ലീത്തുകള്‍ക്ക് വിള്ളല്‍ വീഴ്ത്താന്‍ ഇത് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. ലോകമെമ്പാടുമുള്ള മികച്ച കോഡ് ബ്രേക്കര്‍മാരെ ഇത് പരിശോധിക്കാന്‍ വിളിച്ചു.

പല ഊഹങ്ങളും ഉണ്ടാക്കിയെങ്കിലും ആര്‍ക്കും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. നാവികസേന ഏറ്റവും ന്യായമായ വിശദീകരണം അറിയിച്ചു, ലൈന്‍ ബ്രേക്കുകളും അക്ഷരങ്ങളുടെ സംഭവങ്ങളുടെ ആവൃത്തിയും അടിസ്ഥാനമാക്കി, കോഡ് ഇംഗ്ലീഷിലാണെന്നും ‘വരികള്‍ ഒരു കവിതാ വാക്യത്തിന്റെ വാക്കുകളുടെ പ്രാരംഭ അക്ഷരങ്ങളാണ്’ എന്നതായിരുന്നു. കൂടാതെ, നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും, പാത അവിടെ അവസാനിച്ചു.
അന്വേഷണത്തിന്റെ സമാപനം
1949 ജൂണില്‍, അജ്ഞാത മനുഷ്യനെ കണ്ടെത്തി ആറുമാസത്തിലേറെയായി, ശരീരം ജീര്‍ണിക്കാന്‍ തുടങ്ങി. പോലീസ് മൃതദേഹം എംബാം ചെയ്ത് തലയിലും ശരീരത്തിന്റെ മുകള്‍ ഭാഗത്തും പ്ലാസ്റ്റര്‍ ഇട്ടിരുന്നു. എപ്പോഴെങ്കിലും മൃതദേഹം പുറത്തെടുക്കേണ്ടി വന്നാല്‍ അത് സംരക്ഷിക്കാന്‍ ഉണങ്ങിയ മണ്ണുളള ഒരു പ്ലോട്ട് തിരഞ്ഞെടുത്തു. 1949 ജൂണ്‍ 14-ന് ഒരു ചെറിയ ചടങ്ങോടെ സോമര്‍ട്ടണ്‍ മനുഷ്യന്റെ ശവസംസ്‌ക്കാരം നടത്തി, അദ്ദേഹത്തിന്റെ പേര് ഇപ്പോഴും അജ്ഞാതമാണ്, അദ്ദേഹത്തിന്റെ മരണകാരണം അറിയാതെ അടക്കപ്പെട്ടു.

പെട്ടി കോണ്‍ക്രീറ്റ് പാളിക്ക് കീഴില്‍ അടച്ചു. തുടര്‍ന്നുള്ള ദശാബ്ദങ്ങളില്‍ മറ്റ് രണ്ട് മൃതദേഹങ്ങള്‍ ഇതേ ശവക്കുഴിയില്‍ അടക്കിയിരുന്നു. 1978 വരെ ശവക്കുഴിയില്‍ പൂക്കള്‍ ഇടയ്ക്കിടെ കണ്ടെത്തി, പക്ഷേ ആരാണ് അവ അവിടെ കൊണ്ടുവന്ന് വച്ചത് എന്ന് ആരും കണ്ടില്ല.

2007-ല്‍ ജെസീക്ക തോംസണ്‍ അന്തരിച്ചു. സോമര്‍ട്ടണ്‍ മനുഷ്യനില്‍ ജനിച്ചതായി പലരും വിശ്വസിക്കുന്ന അവളുടെ മകന്‍ റോബിന്‍ രണ്ട് വര്‍ഷത്തിന് ശേഷം മരിച്ചു. അവളുടെ ഭര്‍ത്താവ് പ്രോസ്പര്‍ തോംസണ്‍ 1995-ല്‍ കടന്നുപോയി. ‘ജെസ്റ്റിന്‍’ കൈവശം വച്ചിരുന്ന എല്ലാ രഹസ്യങ്ങളും അവള്‍ അവളുടെ ശവക്കുഴിയിലേക്ക് കൊണ്ടുപോയി. റുബയ്യത്തിന്റെ അപൂര്‍വ കോപ്പി 50-കളില്‍ പോലീസിന് നഷ്ടപ്പെട്ടു, പൊരുത്തപ്പെടുന്ന ഒരു പകര്‍പ്പും ഇതുവരെ ലഭിച്ചിട്ടില്ല. ബ്രൗണ്‍ സ്യൂട്ട്‌കേസ് 1986-ല്‍ നശിപ്പിക്കപ്പെട്ടു. 1958-ല്‍ സൗത്ത് ഓസ്ട്രേലിയന്‍ കോറോണര്‍ പ്രസിദ്ധീകരിച്ച അന്വേഷണത്തിന്റെ അന്തിമഫലം ഇങ്ങനെ അവസാനിപ്പിച്ചു, ”മരിച്ചയാള്‍ ആരാണെന്ന് എനിക്ക് പറയാന്‍ കഴിയില്ല… അയാള്‍ എങ്ങനെ മരിച്ചു എന്നോ, മരണകാരണം എന്താണെന്നോ പറയാന്‍ എനിക്ക് കഴിയില്ല’ മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ വേര്‍തിരിച്ചെടുക്കാന്‍ മൃതദേഹം പുറത്തെടുക്കാനുള്ള അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടു. ഭാവിയില്‍ പുതിയ തെളിവുകള്‍ വെളിച്ചത്തുവരുകയോ അല്ലെങ്കില്‍ കോഡ് ഒടുവില്‍ തകര്‍ക്കപ്പെടുകയോ ചെയ്തില്ലെങ്കില്‍, ഈ മനുഷ്യന്‍ ആരാണെന്നോ അയാള്‍ക്ക് എന്താണ് സംഭവിച്ചതെന്നോ നമുക്ക് കൃത്യമായി അറിയാനിടയില്ല.
ആത്മഹത്യാ സിദ്ധാന്തം: ഹൃദയാഘാതവും നിരാശയും
സോമര്‍ട്ടണ്‍ മാന്‍ ഉള്‍പ്പെടുന്ന രണ്ട് ജനപ്രിയ സിദ്ധാന്തങ്ങളില്‍ ആദ്യത്തേത് – നഴ്സ് നിരസിച്ചതിനാല്‍ അദ്ദേഹം ആത്മഹത്യ ചെയ്തു എന്നതാണ്. അദ്ദേഹത്തിന്റെ പോക്കറ്റിലെ ‘തമാം ഷുദ്” എന്ന കുറിപ്പ് ആത്മഹത്യാ സിദ്ധാന്തത്തെ തീര്‍ച്ചയായും പിന്തുണയ്ക്കുന്നു. റുബയ്യത്ത് ജീവിതം പൂര്‍ണ്ണമായി ജീവിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് അവസാനിക്കുമ്പോള്‍ ഖേദിക്കാതിരിക്കുകയും ചെയ്യുന്ന തരത്തിലുള്ള കവിതകള്‍ അടങ്ങിയിരിക്കുന്നു. ‘അവസാനിച്ചു’ എന്ന വാക്യത്തിന്റെ അര്‍ത്ഥം, സ്‌ക്രാപ്പ് വലിച്ചുകീറിയപ്പോള്‍ ആ മനുഷ്യന്‍ ഏതെങ്കിലും തരത്തിലുള്ള അവസാനത്തെ അഭിമുഖീകരിക്കുകയായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. മൃതദേഹം തിരിച്ചറിയുന്നത് തടയാന്‍ ഒരു കൊലപാതകിക്ക് ചെയ്യാമായിരുന്ന അവന്റെ വസ്ത്രത്തില്‍ നിന്ന് ലേബലുകള്‍ നീക്കം ചെയ്യുക മാത്രമല്ല, അവന്റെ സ്യൂട്ട്‌കേസില്‍ നിന്നും അതിലെ എല്ലാ ഉള്ളടക്കങ്ങളില്‍ നിന്നും നീക്കം ചെയ്യുകകൂടിയായിരിക്കാം. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം അത് സ്വയം ചെയ്തിരിക്കണം. ആക്രമിക്കപ്പെടുകയും ജീവനുവേണ്ടി മല്ലിടുകയും ചെയ്താല്‍ സാധാരണയായി ഉണ്ടാകാവുന്ന കാര്യമായ ചതവുകളോ പരിക്കുകളോ പ്രതിരോധത്തിന്റേതായ മുറിവുകളോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അവന്റെ അവസാനത്തെ ഭക്ഷണം ഉണ്ടാക്കിയ പേസ്ട്രിയില്‍ വിഷം അടങ്ങിയിരുന്നില്ല. മരണകാരണം എന്തുതന്നെയായാലും, അത് സ്വയം വരുത്തിവച്ചതാണെന്ന് തോന്നുന്നു അതല്ലാതെ ബലപ്രയോഗത്തിലൂടെയോ രഹസ്യമായി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയോ അല്ല.
ഈ മരണം ആത്മഹത്യയാണെന്ന് കരുതുക എങ്കില്‍, എന്തിനാണ് അത് ചെയ്തത്? ഇത് നമ്മളെ നഴ്സ് ജെസീക്ക തോംസണിലേക്ക് തിരികെ കൊണ്ടുവരുന്നു. അക്കാലത്ത് പോലീസ് അവളുടെ സ്വകാര്യതയെ മാനിച്ചിരുന്നു, പക്ഷേ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണങ്ങളില്‍ ‘ജെസ്റ്റിന്‍’ എന്ന് മാത്രം അറിയപ്പെട്ടിരുന്ന അവരെക്കുറിച്ചുള്ള രസകരമായ നിരവധി വിശദാംശങ്ങള്‍ ലഭിച്ചു. പോലീസുമായുള്ള അഭിമുഖത്തില്‍, അവള്‍ വിവാഹിതയാണെന്ന് അവകാശപ്പെടുകയും അവളുടെ അവസാന പേര് ‘ജോണ്‍സണ്‍’ എന്ന് നല്‍കുകയും ചെയ്തു. എന്നിരുന്നാലും, വിവാഹ രേഖകള്‍ മറ്റൊരു കഥ പറയുന്നു. ജെസീക്ക ഡേറ്റിംഗ് നടത്തുകയായിരുന്നു, ഒരുപക്ഷേ, പ്രസ്റ്റീജ് ജോണ്‍സണ്‍ എന്ന ഒരു മനുഷ്യനുമായി ജീവിച്ചിരിക്കാം. പ്രസ്റ്റീജ് 1936-ല്‍ വിവാഹിതനായിരുന്നു, അതിനാള്‍ ഡേറ്റിങ്ങിന്റെ സമയത്ത് സാങ്കേതികമായി വിവാഹിതനായിരുന്നു. 1946-ല്‍ ജെസീക്ക ഗര്‍ഭിണിയാകുകയും മാതാപിതാക്കളോടൊപ്പം താമസിക്കുകയും ചെയ്തു. 1947-ല്‍ അവള്‍ ഗ്ലെനെല്‍ഗിലേക്ക് താമസം മാറി, ഭാവി ഭര്‍ത്താവിന്റെ അവസാന നാമം സ്വീകരിച്ചു. അവളുടെ മകന്‍ 1947 ജൂലൈയില്‍ ജനിച്ചു. അത് മൂന്ന് വര്‍ഷത്തിന് ശേഷം, 1950 മെയ് മാസത്തില്‍ ആയിരുന്നു.
മകന്‍ പ്രസ്റ്റീജിന്റേതാണെന്ന് ജെസീക്ക അവകാശപ്പെട്ടു, ഇരുവരും അവനെ തങ്ങളുടേതായി വളര്‍ത്തി. എന്നിരുന്നാലും, ജെസീക്ക ഗര്‍ഭിണിയായപ്പോള്‍ ഒന്നിലധികം പുരുഷന്മാരുമായി ഇടപെട്ടതായി ഊഹാപോഹമുണ്ട്. ആല്‍ഫ്രഡ് ബോക്സലിന് റുബായാത്തിന്റെ ഒരു കോപ്പി നല്‍കിയതായി ജെസീക്ക സമ്മതിച്ചു.1945 ഓഗസ്റ്റില്‍ ക്ലിഫ്ടണ്‍ ഗാര്‍ഡന്‍ ഹോട്ടലില്‍ മദ്യപിച്ചു. പ്രസ്റ്റീജിനൊപ്പം ഗ്ലെനെല്‍ഗിലേക്ക് മാറുന്നതിന് മുമ്പ് 1946-ല്‍ അവള്‍ ഗര്‍ഭിണിയായി. 1945 നും 1946 നും ഇടയില്‍ പ്രസ്റ്റീജും ആല്‍ഫ്രഡും ഒഴികെ അവള്‍ കൂടുതല്‍ പുരുഷന്മാരുമായി ഡേറ്റിംഗ് നടത്തിയിരുന്നോ? അവളുടെ ശരീരത്തിന്റെ രൂപം കാണിച്ചുകൊടുത്ത പോള്‍ ലോസണ്‍ പോലും അവളുടെ ‘മനോഹര രൂപവും’ അവളുടെ സൗന്ദര്യത്തിന്റെ നിലവാരവും ‘വളരെ സ്വീകാര്യമാണ്’ എന്ന് രേഖപ്പെടുത്തിയിരുന്നു. അവള്‍ക്ക് ഒരു കൂട്ടം കമിതാക്കള്‍ ഉണ്ടെന്ന് കരുതുന്നത് വളരെ ന്യായമാണ്, അവരില്‍ ഒരാള്‍ സോമര്‍ട്ടണ്‍ മനുഷ്യനായിരിക്കാം. അവളുടെ മകന്‍ തന്റേതാണെന്ന് അദ്ദേഹം വിശ്വസിച്ചിരിക്കാം, അവളുടെ ഹൃദയം കീഴടക്കാനും കാമുകിക്കും, കുട്ടിക്കുമൊപ്പം കഴിയാനുമുള്ള അവസാന ശ്രമത്തിനായി അഡ്ലെയ്ഡിലേക്ക് പോയി. ജെസീക്കയുടെ അയല്‍ക്കാരന്‍ അവളെ ആവശ്യപ്പെട്ട് ഒരാള്‍ വന്നതായി പരാമര്‍ശിച്ചു- ഒരുപക്ഷേ അയാള്‍ അവളെ കണ്ടെത്തി, തന്റെ അപേക്ഷ നല്‍കി, നിരാശയോടെ പിന്തിരിഞ്ഞുപോയി. അയാള്‍ അവളുടെ വീട്ടില്‍ നിന്ന് 400 മീറ്റര്‍ ദൂരേക്ക് മാറി ചുറ്റിക്കറങ്ങി, അവനെ അവസാനം കണ്ടെത്തിയ ബീച്ചിലേക്ക്, അത്തരമൊരു അവസരത്തിനായി അദ്ദേഹം തയ്യാറാക്കിയ വിഷക്കുപ്പി എടുത്ത് കഴിച്ച് കുഴഞ്ഞുവീണു. ഈ സിദ്ധാന്തം, സംഭവസ്ഥലത്ത് ഒരു പോരാട്ടത്തിന്റെയോ ഞെരുക്കത്തിന്റെയോ ഛര്‍ദ്ദിയുടെയോ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല എന്ന വസ്തുതയെ പിന്തുണയ്ക്കുന്നു. അയാള്‍ വിഷം കടലിനടുത്തുവച്ച് കഴിച്ച ശേഷം കുപ്പി സമുന്ദ്രത്തില്‍ വലിച്ചെറിഞ്ഞിരിക്കാം. മരണാസന്നനായപ്പോള്‍ കടല്‍ഭിത്തിക്ക് സമീപത്തേയ്ക്ക് നടന്നടുത്ത് വിശ്രമിച്ചിരിക്കാം. പടിഞ്ഞാറോട്ട് അഭിമുഖമായി, അവസാനമായി ഒരു തവണ സമുദ്രത്തിന് മുകളില്‍ സൂര്യന്‍ അസ്തമിക്കുന്നത് കാണുന്നത് – ഇത് കാവ്യാത്മകമാണ്, എന്നിരുന്നാലും, അത്തരമൊരു രംഗം ആരും ശ്രദ്ധിച്ചിരിക്കില്ല എന്നത് വിചിത്രമായി തോന്നുന്നു.
സോമര്‍ട്ടണ്‍ മനുഷ്യനെ ജെസീക്ക തോംസണിന്റെ മകനുമായി ബന്ധിപ്പിക്കുന്ന പ്രേരകശക്തി, രണ്ട് പുരുഷന്മാരും പങ്കിടുന്ന അപൂര്‍വ ജനിതക സവിശേഷതകളുടെ പ്രത്യക്ഷമായ സമാനതയാണ്. കേസ് അന്വേഷിക്കുന്ന സംഘത്തെ നയിക്കുന്ന അഡ്ലെയ്ഡ് സര്‍വകലാശാലയിലെ പ്രൊഫസറായ ഡെറക് ആബട്ട്, ജെസീക്കയുടെ മകന്റെ ചെവിയും പല്ലും കാണിക്കുന്ന വ്യക്തമായ ചിത്രം ലഭിച്ചതായി അവകാശപ്പെടുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് നിങ്ങള്‍ ഓര്‍ക്കും, ജനസംഖ്യയുടെ 2% ആളുകളില്‍ കാണപ്പെടുന്ന ഹൈപ്പോഡോണ്ടിയ എന്ന ജനിതക വൈകല്യം കാരണം സോമര്‍ട്ടണ്‍ മനുഷ്യന് തന്റെ രണ്ട് ലാറ്ററല്‍ ഇന്‍സിസറുകള്‍ ( പല്ലുകള്‍ ) നഷ്ടപ്പെട്ടു. അവന്റെ ചെവിയുടെ ചിത്രങ്ങള്‍ പഠിക്കുമ്പോള്‍ (ചുവടെ കൊടുക്കുന്നു ), അവന്റെ മുകളിലെ ചെവി പൊള്ളയായ ( അല്ലെങ്കില്‍ സിംബ ), അവന്റെ താഴത്തെ ചെവി പൊള്ളയായതിനേക്കാള്‍ വലുതാണെന്ന് വ്യക്തമാണ്, അല്ലെങ്കില്‍ കാവം – ജനസംഖ്യയുടെ 1-2% മാത്രം കാണപ്പെടുന്ന മറ്റൊരു അവസ്ഥയിലാണ്. ആബട്ട് പറയുന്നതനുസരിച്ച്, ജെസീക്കയുടെ മകന് ഈ രണ്ട് ജനിതക സവിശേഷതകളും വ്യക്തമായി ഉണ്ട്. ഇത് യാദൃശ്ചികമാകാനുള്ള സാധ്യത 10,000,000-ത്തില്‍ 1-നും 20,000,000-ത്തില്‍ 1-നും ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നു. ജെസീക്കയുടെ മകന്റെ ഈ ചിത്രം ഒരു പത്രത്തിന്റെ ക്ലിപ്പിംഗില്‍ നിന്ന് എടുത്തതാണ്, പക്ഷേ ഇത് പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടില്ല.

സ്‌പൈ തിയറി: ചാരവൃത്തിയും ശീതയുദ്ധവും
കേസിലെ നിരവധി വസ്തുതകള്‍ അജ്ഞാത മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ഒരു ചാരനാണെന്നും ഒരു രഹസ്യാന്വേഷണത്തിന്റെ പേരില്‍ കൊല്ലപ്പെട്ടതാണെന്നും വിശ്വസിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നു. തീര്‍ച്ചയായും, ഈ വസ്തുതകളെല്ലാം യാദൃശ്ചികമാകാം, കാരണം അവനെ ചാരവൃത്തിയുമായി ബന്ധിപ്പിക്കുന്ന ശക്തമായ തെളിവുകളൊന്നുമില്ല.
ഓസ്ട്രേലിയന്‍ സീക്രട്ട് ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ എന്ന ദേശീയ രഹസ്യ സുരക്ഷാ സേവനം സ്ഥാപിക്കുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അവരുടെ താവളങ്ങളിലൊന്നായ വൂമേര സൗത്ത് ഓസ്ട്രേലിയയിലായിരുന്നു. അതീവരഹസ്യമായ മിസൈല്‍ വിക്ഷേപണവും രഹസ്യാന്വേഷണ ശേഖരണവുമുള്ള സ്ഥലമായിരുന്നു അത്, അഡ്ലെയ്ഡില്‍ നിന്ന് ഒരു ചെറിയ ട്രെയിന്‍ യാത്ര ദൂരമേ അവിടേയ്ക്കുള്ളൂ. ട്രെയിന്‍ ഷെഡ്യൂളുകളും സോമര്‍ട്ടണ്‍ മാന്റെ അവസാന ദിവസത്തിനായി പോലീസ് സ്ഥാപിച്ച ടൈംലൈനും പോലീസ് നിരീക്ഷിച്ചതില്‍, അദ്ദേഹത്തിന് എളുപ്പത്തില്‍ വൂമേരയില്‍ നിന്ന് ഒരു ട്രെയിന്‍ പിടിച്ച് കൃത്യസമയത്ത് അഡ്ലെയ്ഡിലെത്തി തന്റെ ലഗേജുമായി ഗ്ലെനെല്‍ഗിലേക്കും പോകാമായിരുന്നു.
ഈ മരണത്തിന്റെ പ്രവര്‍ത്തന രീതിയും ചാര കിംവദന്തികളിലേക്ക് നയിക്കുന്നു. വളരെ അപൂര്‍വവും അജ്ഞാതവുമായ ഒരു വിഷം ഒരു മനുഷ്യനെ കൊല്ലുകയും മണിക്കൂറുകള്‍ക്കുള്ളില്‍ അവന്റെ ശരീരത്തില്‍ നിന്ന് സ്വയം അപ്രത്യക്ഷമാവുകയും ചെയ്തു, എന്തുകൊണ്ട് ഒരു മെഡിക്കല്‍ പരിശോധനയ്ക്കും അത് കണ്ടെത്താനാകുന്നില്ല? സൈന്യം അതിന്റെ ചാരപ്പണി ശൃംഖലയില്‍ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതായി ഇത് കരുതപ്പെടുന്നു. അഡ്ലെയ്ഡ് കൊറോണറായ തോമസ് ക്ലെലാന്‍ഡ്, ഡിജിറ്റലിസും സ്‌ട്രോഫന്തിനും ഒരു തുമ്പും കൂടാതെ ഒരു മനുഷ്യനെ കൊല്ലാന്‍ സാധ്യതയുള്ള വിഷങ്ങളായി പറയുന്നു, അവ മിക്ക ഫാര്‍മസികളിലും ലഭ്യമാണ്. യഥാര്‍ത്ഥത്തില്‍ മനുഷ്യനെ കൊന്നത് എന്താണെന്ന് ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ല, അതിനാല്‍ നിങ്ങളുടെ ഭാവനയെ കാടുകയറാന്‍ അനുവദിക്കുന്നത് ഇവിടെയാണ്. സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത രഹസ്യ രാസായുധമായിരുന്നോ? അറിവും ബന്ധവുമുള്ള ആര്‍ക്കും ഒരു ഫാര്‍മസിസ്റ്റില്‍ നിന്ന് ലഭിക്കാവുന്ന മരുന്നായിരുന്നോ അദ്ദേഹത്തെ കൊന്നത്? ഈ മനുഷ്യന്‍ വളരെയധികം അറിയാവുന്ന ഒരു ചാരനായതുകൊണ്ടാണോ ഇത് നല്‍കപ്പെട്ടത്?
വിഷബാധ സിദ്ധാന്തത്തിന്റെ അടിക്കുറിപ്പ് എന്ന നിലയില്‍, പ്രതിരോധ മുറിവുകളോ പോരാട്ടത്തിന്റെ ലക്ഷണങ്ങളോ വ്യക്തമായ കുത്തിവയ്പ്പ് സ്ഥലമോ ഇല്ലെന്ന വസ്തുത പരിശോധിക്കാം. വിഷം സ്വയം കഴിക്കാതേയും ഭക്ഷണത്തില്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെയാണ് വിഷം നല്‍കിയിരിക്കുക? ആ മനുഷ്യനെ എങ്ങനെ കണ്ടെത്തിയത് എന്നതിനെക്കുറിച്ച് ചിന്തിക്കുക. അവന്റെ മടിയില്‍ പാതി പുകച്ച സിഗരറ്റുമായി അയാള്‍ ചരിഞ്ഞു കിടക്കുകയായിരുന്നു. ഒരു പായ്ക്ക് ആര്‍മി ബ്രാന്‍ഡ് സിഗരറ്റും അതിനുള്ളില്‍ കെന്‍സിറ്റ ബ്രാന്‍ഡ് സിഗരറ്റും ഉണ്ടായിരുന്നു. യുദ്ധകാല ദൗര്‍ലഭ്യം നിമിത്തം, വിലകുറഞ്ഞ സിഗരറ്റുകള്‍ വിലകൂടിയ പായ്ക്കറ്റുകളില്‍ ഒളിപ്പിക്കുന്നത് വളരെ സാധാരണമായിരുന്നു. എന്നാല്‍ ഈ മനുഷ്യന്‍ വിലകൂടിയ സിഗരറ്റുകള്‍ വിലകുറഞ്ഞ ഒരു കെയ്സില്‍ ഇട്ടു. എന്തായിരുന്നു ന്യായവാദം? ആരെങ്കിലും തന്റെ സിഗരറ്റിന് പകരം വിഷം കലര്‍ത്തിയ സിഗരറ്റിന് വെച്ചതായിരിക്കുമോ? നിര്‍ഭാഗ്യവശാല്‍, ഓസ്ട്രേലിയന്‍ പോലീസ് സിഗരറ്റുകള്‍ പരീക്ഷിക്കുന്നതിന് മുമ്പ് നീക്കം ചെയ്തു.
ചാര സിദ്ധാന്തത്തിന് വിശ്വാസ്യത നല്‍കുന്ന വളരെ ലളിതമായ ഒരു ചോദ്യം, ശരീരം ഒരിക്കലും ആരും അവകാശപ്പെട്ടിട്ടില്ല എന്നതാണ്. ആ മനുഷ്യന്റെ ചിത്രങ്ങളും വിരലടയാളങ്ങളും ഭൗതിക വിശദാംശങ്ങളും ലോകമെമ്പാടും പ്രചരിച്ചു. ഇത് ഒരു ശരാശരി ജോലിയുള്ള ഒരു സാധാരണ മനുഷ്യനായിരുന്നുവെങ്കില്‍, സുഹൃത്തുക്കളും ഒരു കുടുംബവും… ആരെങ്കിലും അവനെ മിസ് ചെയ്യുമായിരുന്നു. അവനെ തേടി ആരെങ്കിലും വരുമായിരുന്നു. 65 വര്‍ഷത്തേക്ക് നിഗൂഢത നിലനില്‍ക്കാന്‍ അനുവദിക്കുന്നതിന് പകരം ആരെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നോട്ട് വന്നിരുന്നേനെ. അയാള്‍ കടന്നുപോകുന്നതിന് മുമ്പുള്ള ദിവസം മുഴുവന്‍ അവന്റെ പ്രവര്‍ത്തനങ്ങളില്‍ പോലും, കടല്‍ത്തീരത്ത് മരിച്ചതിന് ശേഷം രണ്ട് സാക്ഷികള്‍ മാത്രമാണ് അവനെ കണ്ടത്. മിക്ക കേസുകളിലും, തീര്‍ച്ചയായും, ആരും ശ്രദ്ധിക്കാതെ ഒരു ദിവസം കടന്നുപോകാന്‍ എളുപ്പമാണ്. എന്നാല്‍, സോമര്‍ട്ടണ്‍ മാന്റെ കാര്യത്തില്‍ ഇംഗ്ലീഷ് സംസാരിക്കാത്ത ഒരു രാജ്യത്ത് നിന്നുള്ള വിദേശിയായിരുന്നുവെങ്കില്‍, അദ്ദേഹത്തിന് കട്ടിയുള്ള ഉച്ചാരണമുണ്ടായിരുന്നുവെന്ന് അനുമാനിക്കാം. നന്നായി വസ്ത്രം ധരിച്ച ഒരു മനുഷ്യന്‍, കട്ടിയുള്ള വിദേശ ഉച്ചാരണത്തോടെ, വേനല്‍ക്കാലകടല്‍ത്തീരത്ത് പുള്‍ ഓവറും ജാക്കറ്റും ധരിക്കുകയും, ആ പ്രായത്തില്‍ പതിവ് പോലെ ഒരു തൊപ്പി ഇല്ലാതിരിക്കുകയും, പേസ്ട്രികള്‍ കഴിച്ച് 8 മണിക്കൂര്‍ ചുറ്റിനടക്കുകയും ചെയ്യുന്നത് ആരെങ്കിലും ശ്രദ്ധിക്കേണ്ടതായിരുന്നു. ഒന്നുകില്‍ ഉച്ചാരണത്തിലെ പോരായ്മ മറയ്ക്കുന്നതില്‍ അയാള്‍ സമര്‍ത്ഥനായിരിക്കണം, അല്ലെങ്കില്‍ ഉച്ചയ്ക്കും 7 മണിക്കും ഇടയില്‍ മറ്റെവിടെങ്കിലും ആയിരുന്നിരിക്കണം. അയാള്‍ ജെസ്റ്റിനെ സന്ദര്‍ശിച്ചില്ലെങ്കില്‍, പിന്നെ എവിടെയായിരുന്നു?
തീര്‍ച്ചയായും, ഇത് ഒരു സാധാരണ മനുഷ്യനല്ല എന്നതിന്റെ ഏറ്റവും ശക്തമായ അടയാളം റുബയ്യത്തിന്റെ തനതായ പകര്‍പ്പിലെ വിവരണാതീതമായ കോഡായിരുന്നു. തിരിച്ചറിയാന്‍ കഴിയുന്ന ഒരു പാറ്റേണ്‍ ഉള്ളതിനാല്‍ ഇത് ഒരു ഭ്രാന്തന്റെ ഭ്രാന്തന്‍ അടയാളമായി തോന്നുന്നില്ലെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും പ്രൊഫഷണല്‍ കോഡ് ബ്രേക്കര്‍മാരും സമ്മതിച്ചു. എന്നിട്ടും ആരും കോഡ് തകര്‍ക്കാന്‍ അടുത്ത് എത്തിയിട്ടില്ല. അതിന് മുകളില്‍ നില്‍ക്കുന്ന ഒരു വിശദീകരണമുണ്ട്. ചാരന്മാര്‍ സാധാരണയായി സൈഫറുകളായി ‘ഒറ്റത്തവണ പാഡുകള്‍’ ഉപയോഗിക്കുന്നു. ഒരു സന്ദേശം എന്‍കോഡ് ചെയ്യാന്‍ ഒരു പുസ്തകത്തിന്റെ പ്രത്യേക പതിപ്പ് ഉപയോഗിക്കാം, അത് മനസ്സിലാക്കാന്‍ പുസ്തകം തന്നെ ആവശ്യമാണ്. ഉദാഹരണത്തിന്, കോഡിലെ ചില അക്ഷരങ്ങളോ പാറ്റേണുകളോ ആ പേജിലെ ഒരു നിര്‍ദ്ദിഷ്ട പേജ് നമ്പറും വാക്കും സൂചിപ്പിക്കും. കോഡ് അക്കങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, ’37-12′ എന്നത് മുപ്പത്തിയേഴാം പേജിലെ പന്ത്രണ്ടാമത്തെ പദത്തെ പരാമര്‍ശിക്കും. ഈ സാഹചര്യത്തില്‍, അക്ഷരങ്ങള്‍ അക്കങ്ങള്‍ക്ക് പകരം നല്‍കാമായിരുന്നു, കൂടാതെ ഒരു സന്ദേശം രൂപപ്പെടുത്തുന്നതിന് പുസ്തകത്തില്‍ നിന്ന് വലിച്ചെടുക്കാന്‍ കഴിയുന്ന വാക്കുകളെ പ്രതിനിധീകരിക്കുന്നു. ഇതിന്റെ പകര്‍പ്പ് ഓസ്ട്രേലിയന്‍ പോലീസിന് നഷ്ടപ്പെട്ടു. സോമര്‍ട്ടണ്‍ മനുഷ്യനുമായി ബന്ധപ്പെട്ടിരിക്കുന്ന റുബയ്യത്ത്, സമാനമായ മറ്റൊരു പകര്‍പ്പ് ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ല . ഈ പുസ്തകം അദ്വിതീയമാണെന്ന് തോന്നുന്നത്, ഇത് പ്രസിദ്ധീകരിച്ച പുസ്തകമല്ല, ഒരു ചാരസംഘം ഉപയോഗിച്ച ഒറ്റത്തവണ പാഡ് ആയി കരുതാന്‍ ന്യായമുണ്ട്. സോമര്‍ട്ടണ്‍ മാന്‍ സന്ദേശം വായിച്ചുകഴിഞ്ഞാല്‍, അതില്‍ എഴുതിയിരുന്ന പേജ് കീറി അടുത്തുള്ള കാറിന്റെ പിന്‍സീറ്റിലേക്ക് പുസ്തകം എറിഞ്ഞതായി കരുതുന്നു.
അവസാനമായി, അവനെ തിരിച്ചറിയാനുള്ള വഴി അടയ്ക്കാന്‍ അവന്റെ വസ്ത്രങ്ങളിലും സ്വത്തുക്കളിലും ഉണ്ടായിരുന്ന ലേബലുകള്‍ നീക്കം ചെയ്തു. അവനെ കൊലപ്പെടുത്തിയാല്‍ അയാളുടെ പേഴ്‌സ് മോഷ്ടിക്കപ്പെടുമായിരുന്നുവെന്ന് അനുമാനിക്കാന്‍ വളരെ എളുപ്പമാണ്. ഒരുപക്ഷേ കൊലപാതകി അയാളുടെ വസ്ത്രത്തില്‍ നിന്ന് ലേബല്‍ നീക്കം ചെയ്‌തേക്കാം. എന്നാല്‍ മരിക്കുന്നതിന് വളരെ മുമ്പുതന്നെ അദ്ദേഹത്തിന്റെ സ്യൂട്ട്‌കേസ് പരിശോധിച്ചു, കൂടാതെ ലേബലുകളും നീക്കം ചെയ്തു. അയാള്‍ ഒരു ചാരനാണെങ്കില്‍, ഒന്നും തിരിച്ചറിയാതെ യാത്ര ചെയ്യാന്‍ അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു. എന്നിരുന്നാലും, ലളിതമായ ഒരു വിശദീകരണം ഇതിനുണ്ടാകാം. യുദ്ധസമയത്ത്, വസ്ത്രങ്ങള്‍ ഉള്‍പ്പെടെ മിക്ക സാധനങ്ങളും കുറവായിരുന്നു. ആളുകള്‍ അവരുടെ എല്ലാ സ്വത്തുക്കളിലും അവരുടെ പേര് എഴുതുന്നത് സാധാരണമായിരുന്നു. ഒരു സെക്കന്‍ഡ് ഹാന്‍ഡ് ഷോപ്പിനോ സുഹൃത്തിനോ വില്‍ക്കുമ്പോള്‍, ആ നെയിം ടാഗുകള്‍ നീക്കം ചെയ്യപ്പെടും. ഈ മനുഷ്യന് തന്റെ വസ്ത്രങ്ങളും ഉപയോഗിച്ച സ്യൂട്ട്‌കേസും വാങ്ങിയതാണെങ്കില്‍, എന്തുകൊണ്ടാണ് ലേബലുകള്‍ എല്ലാം വെട്ടിമാറ്റിയത് എന്ന് വിശദീകരിക്കുന്നു.
ബന്ധപ്പെട്ട കേസുകള്‍
സോമര്‍ട്ടണ്‍ മനുഷ്യനുമായി എങ്ങനെയെങ്കിലും ബന്ധപ്പെട്ടിരിക്കുന്നതായി തോന്നുന്ന ചില കേസുകള്‍ ഓസ്ട്രേലിയയില്‍ ഉണ്ടായിട്ടുണ്ട്.
ജോസഫ് ജോര്‍ജ്ജ് മാര്‍ഷല്‍: സിംഗപ്പൂരില്‍ നിന്നുള്ള ഒരു ജൂത കുടിയേറ്റക്കാരനാണ് ജോര്‍ജ്ജ് മാര്‍ഷല്‍, സോമര്‍ട്ടണ്‍ മനുഷ്യനെ കണ്ടെത്തുന്നതിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1945-ല്‍ അന്തരിച്ചു.

മാര്‍ഷലിനെ സിഡ്നിയിലെ ആഷ്ടണ്‍ പാര്‍ക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി, അപ്പോള്‍ നെഞ്ചില്‍ തുറന്നിരിക്കുന്ന റുബയ്യത്തിന്റെ ഒരു പകര്‍പ്പ് ഉണ്ടായിരുന്നു. മരണം വിഷം കഴിച്ച് ആത്മഹത്യയാണെന്നാണ് നിഗമനം. അദ്ദേഹത്തിന്റെ പതിപ്പ് പ്രസിദ്ധീകരിച്ചത് ലണ്ടന്‍ പബ്ലിഷിംഗ് ഹൗസായ മെത്യൂന്‍ ആണ്, ഇത് ഏഴാമത്തെ പതിപ്പായിരുന്നു. പക്ഷേ, പുസ്തകത്തിന്റെ അഞ്ച് പതിപ്പുകള്‍ മാത്രമാണ് മെഥുന്‍ പുറത്തിറക്കിയത്. മാര്‍ഷലിന്റെ റുബായാത്തിന്റെ പകര്‍പ്പ് സോമര്‍ട്ടണ്‍ മാന്റെ പോലെ തന്നെ അതുല്യമായിരുന്നു. സന്ദേശങ്ങള്‍ പരസ്പരം എന്‍കോഡ് ചെയ്യാന്‍ ഈ പ്രത്യേക ഇന്റലിജന്‍സ് റിംഗ് ഉപയോഗിച്ചിരുന്ന ഒറ്റത്തവണ പാഡുകളായിരിക്കാം ഈ പുസ്തകങ്ങള്‍. ജെസീക്ക തോംസണ്‍ എന്ന നഴ്സ് ആല്‍ഫ്രഡ് ബോക്സലിന് റുബായാത്തിന്റെ ഒരു കോപ്പി നല്‍കിയത് ഓര്‍ക്കുക. ആഷ്ടണ്‍ പാര്‍ക്കിന് അടുത്താണ് ക്ലിഫ്റ്റണ്‍ ഗാര്‍ഡന്‍സ്. ക്ലിഫ്ടണ്‍ ഗാര്‍ഡന്‍സില്‍ രണ്ട് മാസത്തിന് ശേഷം മാര്‍ഷലിനെ മരിച്ച നിലയില്‍ കണ്ടെത്തി ( ഇത് നഴ്സിനെ മൂന്ന് പുരുഷന്മാരുമായും ബന്ധിപ്പിക്കുന്നു- അവള്‍ ബോക്സാളിന് റുബായാത്തിന്റെ ഒരു പകര്‍പ്പ് നല്‍കി, അവളുടെ ഫോണ്‍ നമ്പര്‍ റുബയ്യത്തിന്റെ അജ്ഞാത മനുഷ്യന്റെ പകര്‍പ്പില്‍ എഴുതിയിരുന്നു, മാര്‍ഷലിനെ ഒരു പകര്‍പ്പുമായി മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ അവള്‍ തൊട്ടടുത്ത പ്രദേശത്തായിരുന്നു. അവന്റെ നെഞ്ചിലെ റുബയ്യത്തിന്റെ ഒരു ചാര ശൃംഖലയിലെ പ്രധാന കണ്ണിയായിരുന്നോ തോംസണ്‍? ) സിംഗപ്പൂര്‍ മുഖ്യമന്ത്രിയുടെ സഹോദരനായിരുന്നു മാര്‍ഷല്‍. ഇയാളുടെ മരണത്തെക്കുറിച്ച് ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍, ഗ്വെനെത്ത് ഡൊറോത്തി ഗ്രഹാം എന്ന സ്ത്രീ മൊഴി നല്‍കി. രണ്ടാഴ്ചയ്ക്ക് ശേഷം അവളെ മരിച്ച നിലയില്‍ കണ്ടെത്തി, ഒരു ബാത്ത് ടബ്ബില്‍ അവളുടെ കൈത്തണ്ട മുറിച്ച് മരിച്ച നിലയില്‍ കാണപ്പെട്ടു.
കീത്തും ക്ലൈവ് മംഗ്നോസണും: സോമര്‍ട്ടണ്‍ മാനുമായുള്ള ഈ കേസിന്റെ ബന്ധം കുറച്ചുകൂടി ഗുരുതരമെന്നു തോന്നിക്കുന്നതാണിത്. 1949 ജൂണ്‍ 6-ന് സോമര്‍ട്ടണ്‍ ബീച്ചില്‍ നിന്ന് 12 മൈല്‍ അകലെ രണ്ട് ശരീരങ്ങള്‍ കണ്ടെത്തി. ഒരാള്‍ രണ്ട് വയസ്സുള്ള ക്ലൈവ് മംഗ്നോസണ്‍ ആണ്, ചാക്കില്‍ കെട്ടിയ മരിച്ച നിലയില്‍ കണ്ടെത്തി. അവന്റെ പിതാവ് കീത്തിന് ജീവനുണ്ടായിരുന്ന, പക്ഷേ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ ആയിരുന്നു. സ്വാഭാവികാരണങ്ങള്‍ നിരാകരിച്ചെങ്കിലും ക്ലൈവിന്റെ മരണകാരണം വ്യക്തമല്ല. കീത്ത് രക്ഷപെട്ടു, തുടര്‍ന്ന് ഉടന്‍ തന്നെ ഒരു മാനസിക ആശുപത്രിയിലേക്ക് അയച്ചു. ഫോണ്‍ കോളുകള്‍, മുഖംമൂടി ധരിച്ച ഒരാള്‍ തന്റെ കാറുമായി പിന്തുടരുക തുടങ്ങിയ ഭീഷണികള്‍ ഭാര്യ റോമ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. ‘പോലീസില്‍ നിന്ന് അകന്നു നില്‍ക്കൂ’ എന്ന താക്കീത് അവള്‍ക്ക് ലഭിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ജോലി ചെയ്തിരുന്ന സ്ഥപനത്തിലെ ഒരു സഹപ്രവര്‍ത്തകനാണെന്ന് കരുതി സോമര്‍ട്ടണ്‍ മാന്റെ മൃതദേഹം തിരിച്ചറിയാന്‍ ഭര്‍ത്താവ് പോലീസില്‍ പോയതാണ് ദുരന്തത്തിന് കാരണമെന്ന് അവര്‍ വിശ്വസിച്ചു. മൃതദേഹം കണ്ട ശേഷം പോലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍, കീത്ത് അതിനെക്കുറിച്ച് സംസാരിക്കാനോ ഉച്ചതിരിഞ്ഞ് ചായ കുടിക്കാനോ കഴിയാതെ ആകെ തകര്‍ന്നതായി റോമ പറഞ്ഞു. 1950 മാര്‍ച്ച് 21- ന് കീത്ത് മംഗ്നോസണ്‍ താന്‍ തടവിലായിരുന്ന മാനസികരോഗാശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. സോമര്‍ട്ടണ്‍ മാന്റെ ട്രെയിന്‍ ടിക്കറ്റ് വാങ്ങിയ ഹെന്‍ലി ബീച്ചില്‍ നിന്ന് അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ കണ്ടെത്തി. 1950 ഏപ്രില്‍ 26-ന് ചവറ്റുകുട്ടയില്‍ നിന്ന് ബദാം തിന്നുകയായിരുന്ന അദ്ദേഹത്തെ പിടികൂടി. കഴിഞ്ഞ ഒരു മാസമായി ഇയാള്‍ എവിടെയായിരുന്നുവെന്ന് പോലീസിന് പറയാന്‍ കഴിഞ്ഞില്ല. റോമ മംഗ്നോസണ്‍ ‘സാധാരണ ക്രൂരതയുടെ’ അടിസ്ഥാനത്തില്‍1953 ജൂണില്‍ വിവാഹമോചനത്തിന് അപേക്ഷിച്ചു, അവളുടെ ഭര്‍ത്താവ് അപ്പോഴും തടവിലായിരുന്നു. ( അപ്പോള്‍ ആരുടെ ക്രൂരത എന്ന ചോദ്യം ബാക്കി!)
തുടരുന്ന അന്വേഷണം
അഡ്ലെയ്ഡ് യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയറിംഗ് പ്രൊഫസറായ ഡെറക് അബോട്ട് സോമര്‍ട്ടണ്‍ മനുഷ്യന്റെ നിഗൂഢതയില്‍ പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിച്ചു. കഴിഞ്ഞ 20 വര്‍ഷമായി, അദ്ദേഹം കേസ് തീവ്രമായി പഠിക്കുകയും തന്റെ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തുകയും ചെയ്തു. താഴെ കൊടുത്തിട്ടുള്ള ഛായാചിത്രം പ്രൊഫസര്‍ ആബട്ടിന്റെ കേസിനെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് കാണിക്കുന്നു.

ഒരു പോസ്റ്റ്മോര്‍ട്ടം ഫോട്ടോ അപൂര്‍വ്വമായി ആ വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ എങ്ങനെയിരിക്കും എന്നതിന്റെ നല്ല ചിത്രമാണെന്ന് അദ്ദേഹം മനസ്സിലാക്കി, എന്നിട്ടും സോമര്‍ട്ടണ്‍ മനുഷ്യന്റെ പോസ്റ്റ്മോര്‍ട്ടം ഫോട്ടോ മാത്രമാണ് പുറത്തുവന്നത്. ജീവിച്ചിരിക്കുമ്പോള്‍ ആ മനുഷ്യന്‍ എങ്ങനെയിരിക്കാം എന്നതിന്റെ ഒരു കലാകാരന്റെ റെന്‍ഡറിംഗ് അദ്ദേഹം നിയോഗിക്കുകയുണ്ടായി, കൂടാതെ ചിത്രം മാധ്യമങ്ങളില്‍ ട്രാക്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പഴയ സുഹൃത്ത് അല്ലെങ്കില്‍ പഴയ ഫോട്ടോ ആല്‍ബങ്ങള്‍ അല്ലെങ്കില്‍ പത്രം ക്ലിപ്പിംഗുകള്‍ എന്നിവയിലൂടെ കടന്നുപോകുന്ന ആരെങ്കിലും ഒടുവില്‍ അവനെ തിരിച്ചറിയാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കരുതുന്നു.
സമീപകാലത്തെ മറ്റൊരു കണ്ടെത്തല്‍, പഴയ രേഖകള്‍ പരിശോധിക്കുന്നതിനിടയില്‍ ഒരു അഡ്ലെയ്ഡ് വനിത കണ്ടെത്തിയ യുഎസ് നാവികന്റെ തിരിച്ചറിയല്‍ കാര്‍ഡ് ആണ്. കാര്‍ഡില്‍ 1918 ഫെബ്രുവരി 28-നാണ്, പുരുഷന്റെ പ്രായം 18 എന്നും ദേശീയത ബ്രിട്ടീഷുകാരെന്നും രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ പേര് H C റെയ്നോള്‍ഡ് എന്നായിരുന്നു.

ഫോട്ടോഗ്രാഫിലെ മനുഷ്യന് സോമര്‍ട്ടണ്‍ മനുഷ്യനുമായി സാമ്യമുണ്ട്, സോമര്‍ട്ടണ്‍ മനുഷ്യന്റെ മൃതദേഹം കണ്ടെത്തുമ്പോള്‍ അദ്ദേഹത്തിന് 48 വയസ്സായിരുന്നു- പോസ്റ്റ്മോര്‍ട്ടം കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ പ്രായം. H C റെയ്നോള്‍ഡ്സ് അല്ല സോമര്‍ട്ടണ്‍ മാന്‍ എന്ന് നിരവധി ആളുകള്‍ വാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്, എന്നാല്‍ ഫോട്ടോ പരിശോധിച്ച ഒരു പ്രൊഫസര്‍ ഈ സിദ്ധാന്തം വിശ്വസനീയമാണെന്ന് കണ്ടെത്തി.
സോമര്‍ട്ടണ്‍ മാന്റെ മൃതദേഹം പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് നഴ്‌സിന്റെ മകള്‍ കേറ്റ് തോംസണാണ് രംഗത്തെത്തി. സോമര്‍ട്ടണ്‍ മനുഷ്യനുമായി തന്റെ അമ്മ പ്രണയത്തിലായിരുന്നെന്നും അവര്‍ ഇരുവരും സോവിയറ്റ് ചാരസംഘത്തിന്റെ ഭാഗമായിരുന്നുവെന്നും അവള്‍ വിശ്വസിക്കുന്നു. അവന്റെ കൊലപാതകത്തില്‍ അവളുടെ അമ്മയ്ക്ക് പങ്കുണ്ടായിരിക്കാം എന്നും കരുതുന്നു. മരണത്തിന് മുമ്പ് സോമര്‍ട്ടണ്‍ മനുഷ്യനെ എങ്ങനെ അറിയാമായിരുന്നു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നല്‍കാന്‍ അവളുടെ അമ്മ വിസമ്മതിച്ചു, മാത്രമല്ല അവന്റെ ഐഡന്റിറ്റി പോലീസിനേക്കാള്‍ ഉയര്‍ന്ന അധികാരികള്‍ക്ക് അറിയാമെന്ന് മാത്രം പറഞ്ഞു. കേറ്റിന്റെ സംശയാസ്പദമായ അര്‍ദ്ധസഹോദരന്‍ റോബിന്‍ ഈഗന്‍, താന്‍ സോമര്‍ട്ടണ്‍ മനുഷ്യന്റെയും ജെസീക്ക തോംസണിന്റെയും മകനാണെന്ന് വിശ്വസിക്കുന്നു, മാത്രവുമല്ല സോമര്‍ട്ടണ്‍ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ തന്റെ മുത്തച്ഛനാണോ എന്നറിയാന്‍ അടുത്ത തലമുറയിലെ റോബിന്റെ മകള്‍ ഇപ്പോള്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാന്‍ ആഗ്രഹിക്കുന്നു.
19 മെയ് 2021
സോമര്‍ട്ടണ്‍ മനുഷ്യന്‍: ഓസ്ട്രേലിയന്‍ ദുരൂഹത പരിഹരിക്കാനുള്ള ശ്രമത്തില്‍ മൃതദേഹം പുറത്തെടുത്തു.
70 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗത്ത് ഓസ്ട്രേലിയന്‍ കടല്‍ത്തീരത്ത് കണ്ടെത്തിയ ഒരാളുടെ മൃതദേഹം പുറത്തെടുത്തത് രാജ്യത്തെ ഏറ്റവും കൗതുകകരമായ നിഗൂഢതകളിലൊന്ന് പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ്. ഇപ്പോള്‍, ഡിഎന്‍എ സാങ്കേതിക വിദ്യയിലെ പുരോഗതി കുഴിച്ചെടുക്കല്‍ മൂല്യവത്താക്കുന്നുവെന്ന് ഓസ്ട്രേലിയന്‍ പോലീസ് പറയുന്നു. ഇടതൂര്‍ന്ന കളിമണ്ണും മനുഷ്യനെ ശവപ്പെട്ടിയില്‍ കുഴിച്ചിട്ടതാണോ എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വവും കാരണം പ്രാരംഭ ശ്രമങ്ങള്‍ പ്രതീക്ഷിച്ചതിലും വളരെ സാവധാനത്തിലാണ് നീങ്ങിയതെന്ന് പ്രാദേശിക മാധ്യമമായ നൈന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതോടെ, ബുധനാഴ്ച, ജോലിക്കാര്‍ ശവക്കുഴിയില്‍ കുഴിക്കാന്‍ തുടങ്ങി.
എബിസി ന്യൂസ് പറയുന്നതനുസരിച്ച്, അവശിഷ്ടങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പുറത്തെടുക്കാന്‍ ഒരു മരം സ്പാറ്റുലയും ബ്രഷും ഉപയോഗിച്ചു, അവ ഫോറന്‍സിക് സയന്‍സ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഒരു പുതിയ ശവപ്പെട്ടിയിലേക്ക് മാറ്റി. ഒരു ഡിഎന്‍എ പ്രൊഫൈല്‍ നിര്‍മ്മിക്കുന്നതിനും രാജ്യത്തെ ഏറ്റവും പ്രശസ്തമായ കോള്‍ഡ് കേസുകളില്‍ ഒന്നിന്റെ ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള പ്രക്രിയയുടെ ആദ്യപടിയായിരിക്കാം ഇത്. മതിയായ ഡിഎന്‍എ തെളിവുകള്‍ ലഭിച്ചാല്‍ ആ മനുഷ്യനെയും അവന്‍ എവിടെ നിന്നാണ് വന്നതെന്ന് തിരിച്ചറിയാന്‍ ശ്രമിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
‘1940 കളുടെ അവസാനത്തില്‍ ഈ ശരീരം കണ്ടെത്തിയപ്പോള്‍ ലഭ്യമായ സാങ്കേതികതകളേക്കാള്‍ പ്രകാശവര്‍ഷം മുന്നിലാണ് ഇപ്പോള്‍ നമുക്ക് ലഭ്യമായ സാങ്കേതികവിദ്യ,’ ഫോറന്‍സിക് സയന്‍സ് സൗത്ത് ഓസ്ട്രേലിയയുടെ ഓപ്പറേഷന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ആനി കോക്‌സണ്‍ പറഞ്ഞു.
ഇത്തരത്തിലുള്ള പരിശോധനകള്‍ വളരെ സങ്കീര്‍ണ്ണമാണെന്നും എന്നാല്‍ ‘ശാശ്വതമായ ഈ നിഗൂഢത അവസാനിപ്പിക്കാന്‍ വേണ്ടി ഞങ്ങളുടെ പക്കലുള്ള എല്ലാ രീതികളും’ അന്വേഷകര്‍ ഉപയോഗിക്കുമെന്ന് ഡോ കോക്‌സണ്‍ പറഞ്ഞു. സൗത്ത് ഓസ്ട്രേലിയയിലെ തിരിച്ചറിയപ്പെടാത്ത എല്ലാ അവശിഷ്ടങ്ങള്‍ക്കും പേരിടാന്‍ ശ്രമിക്കുന്ന ഓപ്പറേഷന്‍ പെര്‍സിവേറിന്റെ ഭാഗമാണ് ഈ കേസ്. ‘സംസ്ഥാനത്തുടനീളമുള്ള, ലോകമെമ്പാടുമുള്ള ആളുകളുടെ ഭാവനയെ പിടിച്ചടക്കിയ ഒരു കഥയാണിത് – പക്ഷേ, ഒടുവില്‍, ഞങ്ങള്‍ക്ക് ചില ഉത്തരങ്ങള്‍ കണ്ടെത്താനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ സൗത്ത് ഓസ്ട്രേലിയന്‍ അറ്റോര്‍ണി ജനറല്‍ മിസ് ചാപ്മാന്‍ പറഞ്ഞു.