ബോംബെ ഇരട്ടക്കൊലപാതകങ്ങൾ
Bombay Double Murders 2012 മാർച്ച് 9. മുംബായ് സിറ്റിയിലെ അമ്പോളി പൊലീസ് സ്റ്റേഷനിലേയ്ക്ക്, വൃദ്ധയായ റീത്ത കക്കറും മകൻ അനിഷ് കക്കറും കയറിച്ചെന്നു. ന്യൂ ഡെൽഹി സ്വദേശികളായ അവർ തലേന്നാളത്തെ വിമാനത്തിനു മുംബായിൽ എത്തിയതാണ്. സ്റ്റേഷൻ ഹൌസ് ഓഫീസർക്കു മുന്നിൽ അവർ ഒരു പരാതി സമർപ്പിച്ചു. റീത്തയുടെ മൂത്തപുത്രനും ഹനീഷിന്റെ ജ്യേഷ്ഠനുമായ കരൺ കക്കറിനെ പറ്റി കഴിഞ്ഞ മൂന്നു ദിവസമായി യാതൊരു വിവരവുമില്ല എന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.കരൺ കക്കർ, വർഷങ്ങൾക്കു മുൻപേ ബോളിവുഡ് മോഹങ്ങളുമായി ഡെൽഹിയിൽ…