യാരാ ഗംബിരാസിയോ ( Yara Gambirasio) മർഡർ കേസ്
ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ നരവേട്ട. ശാസ്ത്രീയ കുറ്റന്വേഷണത്തിന്റെ ഏറ്റവും വലിയ അനുഭവ പാഠം. ഇറ്റലിയുടെ വടക്കൻ ഭാഗത്തായി ആല്പ്സ് പർവതത്തിന്റെ പ്രാന്തഭാഗത്തുള്ള ചെറിയൊരു നഗരമാണു “ബ്രെംബേറ്റ് ഡി സോപ്രാ“. നിരനിരയായി പൈൻ മരങ്ങളും പോപ്ലാർ മരങ്ങളും ഇടതൂർന്ന വീഥികൾ. ചക്രവാളത്തിൽ നീലനിറത്തിൽ അതിരിട്ടു നിൽക്കുന്ന ആല്പ്സ്. മഞ്ഞിന്റെ ഒരു ആവരണം എപ്പോഴും തങ്ങിനിൽപ്പുണ്ടാവും.. ഡി സൊപ്ര നഗരത്തിന്റെ പ്രാന്തത്തിലാണു ഫുൽവിയോ ഗംബിരാസിയോയും ( Fulvio Gambirasio ) കുടുംബവും താമസിയ്ക്കുന്നത്. ആർക്കിടെക്റ്റ് ആണയാൾ. ഭാര്യ മൗരാ…