ഹാമിൽട്ടൻ സീരിയൽ കില്ലർ.
Hamilton serial killer Sukhwinder Dhillon 1996 ജൂൺ മാസം.കാനഡയിലെ ഹാമിൽട്ടനിലെ തന്റെ വീട്ടിൽ ഭാര്യയോടൊത്ത് രാത്രിഭക്ഷണം കഴിയ്ക്കുകയായിരുന്നു രഞ്ജിത് സിംഗ് ഖേല. 25 കാരനായ രഞ്ജിത്ത് പഞ്ചാബ് സ്വദേശിയാണ്. വിവാഹിതനായിട്ട് അധിക നാളായിട്ടില്ല. ഭാര്യ ഒരു ഹോമിയോ ഡോക്ടർ. കാനഡയിൽ താമസമാക്കിയ സുഖ്വിന്ദർ സിംഗ് ധില്ലനെ (46 വയസ്സ്) (Sukhwinder Singh Dhillon) പരിചയപ്പെട്ടതാണ് അയാളുടെ ജീവിതത്തെ, പഞ്ചാബിലെ കുഗ്രാമത്തിൽ നിന്നും കാനഡയിലെ ആധുനിക നാഗരിക ജീവിതത്തിലേയ്ക്ക് പറിച്ചു നട്ടത്.രണ്ടുവർഷം മുൻപായിരുന്നു അത്.കാനഡയിൽ നിന്നും ലീവിനെത്തിയ…