തന്തൂരി കൊലക്കേസ്.
Tandoor murder case. ഡല്‍ഹി കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിൾ കൊല്ലം ഓച്ചിറ സ്വദേശി അബ്ദുൽ നസീര്‍ കുഞ്ഞിനും ( Abdul Nazir Kunju ) ഹോംഗാര്‍ഡ് ചന്ദ്രപാലിനും അന്നു ഡ്യൂട്ടി അശോക റോഡിലായിരുന്നു. തെരുവുകൾ ശാന്തം. നിരത്തുകളിൽ വലിയ ആളനക്കമില്ല.പെട്ടെന്നാണ് ഹോട്ടലിനു തീപിടിച്ചു എന്ന് ആരോ ഉറക്കെ വിളിച്ചു പറയുന്നത് അവര്‍ കേട്ടത്. അബ്ദുൽ നസീര്‍ കുഞ്ഞും സഹപ്രവർത്തകനും സ്ഥലത്തേക്കു പാഞ്ഞു. റോഡിനരികിലെ റെസ്റ്റോറന്റില്‍ നിന്നാണ് തീയും പുകയും. ഫയർഫോഴ്സിനെ അറിയിക്കാൻ ടെലിഫോൺ ബൂത്തുകളൊന്നും…