ഷീന ബോറയുടെ കൊലപാതകം.
Sheena Bora Murder Case 2015 ജൂൺ ആദ്യവാരം.മുംബൈ പൊലീസ് കമ്മീഷണർ രാകേഷ് മരിയയ്ക്ക് (Rakesh Maria) ഒരു അജ്ഞാത ഫോൺ സന്ദേശം എത്തി. INX മീഡിയ നെറ്റ്വർക്കിന്റെ ഉടമസ്ഥ ശ്രീമതി ഇന്ദ്രാണി മുഖർജിയുടെ സഹോദരി, ഷീന ബോറയെ ഏറെ നാളായി കാണാനില്ല എന്നായിരുന്നു ആ സന്ദേശം. സാധാരണഗതിയിൽ ഇത്തരം ഫോൺകോളുകൾ അവഗണിയ്ക്കാറാണ് പതിവ്. വ്യക്തി വൈരാഗ്യങ്ങൾ കൊണ്ടും അസൂയകൊണ്ടുമൊക്കെ ഇങ്ങനെ കോളുകൾ വരാം. മുംബായിലെ ഹൈക്ലാസ് സൊസൈറ്റിയിൽ പെട്ട ഒരു വ്യക്തിയുടെ കാര്യമായതുകൊണ്ടാണോ എന്തോ പൊലീസ്…