മാടത്തരുവി മറിയക്കുട്ടി കൊലക്കേസ്
Madatharuvi Murder Case 1966 ജൂൺ 16 രാവിലെ 8 മണി.ചാവുമ്മണ്ണിൽ തൊമ്മച്ചന്റെ തേയിലത്തോട്ടത്തിൽ ( മുണ്ടുകോട്ടയ്ക്കൽ കോര എന്ന മുതലാളിയിൽനിന്നും 1946-ൽ വാങ്ങിയത്) കൊളുന്തെടുക്കാൻ എത്തിയ തൊഴിലാളികളിൽ ഒരാളായ ശാരദ എന്തോ ഭീകര ദൃശ്യം കണ്ട് അലറി വിളിച്ചു…!മറ്റു തൊഴിലാളിസ്ത്രീകളും ഓടിയെത്തി…തേയിലത്തോട്ടത്തിൽ, കണ്ണമ്പള്ളിയിലേക്കുള്ള നടപ്പുവഴിയിൽ, രക്തത്തിൽ കുളിച്ച്, ഒരു ബെഡ് ഷീറ്റിൽ വിവസ്ത്രയായിക്കിടക്കുന്ന ഒരു യുവതിയുടെ മൃതദേഹം! സ്ത്രീയുടെ നഗ്നത മുഴുവൻ വെളിവായിരുന്നു! ചട്ട (ബ്ലൗസിനു പകരം ക്രിസ്ത്യൻസ്ത്രീകൾ ധരിച്ചിരുന്ന വസ്ത്രം) മുകളിലേക്കുയർത്തി, മുറിവേറ്റു മുറിഞ്ഞ…